Jump to content

ജെയിംസ് ഫോർബസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് സഞ്ചാരിയും കലാകാരനും എഴുത്തുകാരനുമാണ്‌ ജെയിംസ് ഫോർബസ്. ലണ്ടനിൽ ജനിച്ച ഇദ്ദേഹം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഒരു എഴുത്തുകാരനായാണ്‌ 1765-ൽ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ജനജീവിതം, വന്യമൃഗങ്ങൾ, സസ്യജാലം, വാസ്തുവിദ്യ എന്നിവയെക്കുറിച്ച് അമ്പത്തിരണ്ടായിരത്തോളം വരുന്ന കൈയെഴുത്തു താളുകളും രേഖാചിത്രങ്ങളും ഇദ്ദേഹം തയ്യാറാക്കി. 1781-ൽ താജ് മഹൽ സന്ദർശിച്ച ഫോർബ്‌സ്, അതിന്റെ ചിത്രം പകർത്തുന്ന ആദ്യത്തെ യുറോപ്യന്മാരിലൊരാളായി. താൻ ശേഖരിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ച് 1813-ൽ ഓറിയന്റൽ മെമൊയേഴ്സ് എന്ന ഒരു ഗ്രന്ഥം അഞ്ചു വാല്യങ്ങളിലായി അദ്ദേഹം പുറത്തിറക്കി. ഇന്ത്യയുടെ സംസ്കാരത്തെക്കുറിച്ചും, സസ്യ-ജന്തുജാലത്തെക്കുറിച്ചുള്ള അക്കാലത്തെ ഒരു വിലപ്പെട്ട ഗ്രന്ഥമായി ഇതിനെ കണക്കാക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

http://www.georgeglazer.com/prints/nathist/botanical/forbesmem.html



കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികൾ
മെഗസ്തനീസ് | പെരിപ്ലസുകാരൻ | പ്ലീനി |ടോളമി |ഫാഹിയാൻ | കാസ്മോസ് | ഇ-റ്റ്സിങ് | സുലൈമാൻ | ഇബ്നു ഖുർദാദ്ബെ | അബു സെയ്ദ് | അൽ മസ്‌ഊദി | അൽബറൂണി |അൽ ഇദ്‌രീസി | റബ്ബി ബെഞ്ചമിൻ | ചൗ കൂ ക്വാ | കോർ‌വിനോ | മാർക്കോ പോളോ | ‍അബുൽഫിദ | ഒഡോറിക് | ജോർഡാനുസ് | ഇബ്ൻ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂൻ | മാഹ്വാൻ | ഫെയ്സീൻ | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാൾ | ബാർബോസ | വർത്തേമ | നികിതിൻ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീൻ | സീസർ ഫെഡറിക് | ഫെറിയ | റാൽഫ് ഫിച്ച് | ലിൻ ഷോട്ടൻ | പിട്രോ ഡെല്ല വെല്ലി | ലാവൽ | ഡി പൈവ | ജോൺ ഫ്രയർ | ന്യൂഹോഫ് | ടവണിയർ | ബർത്തലോമ്യോ | വിഷർ പാതിരി | ഹാമിൽട്ടൺ | ഫോർബാസ് | ഫ്രാൻസിസ് ബുക്കാനൻ | ക്ലോഡിയസ് ബുക്കാനൻ | ജോർജ്ജ് വുഡ്കോക്ക് | വില്യം ലോഗൻ
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഫോർബസ്&oldid=3088584" എന്ന താളിൽനിന്ന് ശേഖരിച്ചത്