ഉള്ളടക്കത്തിലേക്ക് പോവുക

ജെയിംസ് പീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈസ്ബാഡനിലെ വീട്ടിൽ ജെയിംസ് പീസ്

കെന്നത്ത് ജെയിംസ് പീസ് (ഇംഗ്ലീഷ്: Kenneth James Peace) 1963 സെപ്റ്റംബർ 28-ന് സ്കോട്ട്‌ലൻഡിലെ പെയ്‌സ്‌ലിയിൽ ജനിച്ചു. സ്കോട്ടിഷ് കമ്പോസർ, കോൺസെർട്ട് പിയാനിസ്റ്റ്, വിഷ്വൽ ആർട്ടിസ്റ്റ് എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനാണ്.

ജീവചരിത്രം

[തിരുത്തുക]

1963 സെപ്തംബർ 28 ന് സ്കോട്ട്ലൻഡിലെ പെയ്സ്ലിയിൽ ജനിച്ച ജെയിംസ് പീസ്, സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറ് കടൽത്തീര റിസോർട്ടായ ഹെലൻസ്ബർഗിലാണ് തന്റെ ബാല്യത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്.[1][2] അദ്ദേഹത്തിൻന്റെ കുടുംബത്തിൽ നിരവധി കലാകാരന്മാർ ഉൾപ്പെടുന്നു (ഉദാ. ജോൺ മക്ഗി, John McGhie), കൂടാതെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നൃത്തസംഗീതത്തിന്റെ ജനപ്രിയ സംഗീതസംവിധായകനായ ഫെലിക്സ് ബേൺസുമായിട്ടും (Felix Burns) അദ്ദേഹത്തിന് ബന്ധമുണ്ട്.[1][3] എട്ടാം വയസ്സിൽ പിയാനോ അഭ്യസിക്കാൻ തുടങ്ങിയ അദ്ദേഹം പതിനാലാം വയസ്സിൽ സ്കോട്ട് ജോപ്ലിൻ (Scott Joplin) സംഗീതം അവതരിപ്പിച്ചുകൊണ്ട് തന്റെ ആദ്യ സ്റ്റേജ് ഷോ നടത്തി. പതിനാറാം വയസ്സിൽ, റോയൽ സ്കോട്ടിഷ് അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഡ്രാമയിൽ (ഇപ്പോൾ അറിയപ്പെടുന്നത്: റോയൽ കൺസർവേറ്റോയർ ഓഫ് സ്കോട്ട്ലൻഡ്, Royal Conservatoire of Scotland) ഏറ്റവും പ്രായം കുറഞ്ഞ മുഴുവൻ സമയ വിദ്യാർത്ഥിയായി അദ്ദേഹത്തിന് പ്രവേശനം ലഭിച്ചു.[1][2][3][4] 1983-ൽ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് B.A. പിയാനോ അദ്ധ്യാപനത്തിൽ ബിരുദം നേടി.[4][5] അടുത്ത വർഷം, RSAMD ഓർക്കസ്ട്രയ്‌ക്കൊപ്പം മെൻഡൽസണിന്റെ പിയാനോ കൺസേർട്ടോ നമ്പർ 1 അവതരിപ്പിച്ചതിന് ശേഷം അദ്ദേഹത്തിന് സംഗീത പ്രകടനത്തിൽ ഡിപ്ലോമ ലഭിച്ചു.[1][6] ഔപചാരിക പഠനം പൂർത്തിയാക്കിയ ശേഷം, അദ്ദേഹം ഒരു ജനപ്രിയ പിയാനിസ്റ്റായി മാറുകയും 1988 മുതൽ 1991 വരെ എഡിൻബർഗിൽ താമസിക്കുകയും ചെയ്തു.[1][2]

ജെയിംസ് പീസ് 1991 മുതൽ 2009 വരെ ജർമ്മനിയിലെ ബാഡ് നൗഹൈമിലാണ് താമസിച്ചത്.[6][7][8] 1998 മുതൽ അദ്ദേഹം ടാംഗോ സംഗീതത്തിൽ പഠനം നടത്തി, അദ്ദേഹത്തിന്റെ സ്വന്തം ടാംഗോ-പ്രചോദിത പിയാനോ കോമ്പസിഷനുകൾ ഉൾക്കൊള്ളുന്ന Tango escocés (സ്കോട്ടിഷ് ടാംഗോ) എന്ന CD പ്രൊഡ്യൂസ് ചെയ്തിറക്കി.[3][8][9] 2002-ൽ വിക്ടോറിയ കോളേജ് ഓഫ് മ്യൂസിക്കിൽ ഓണററി അംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു.[3][8] അതേ വർഷം, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വടക്കൻ ജർമ്മനിയിൽ അദ്ദേഹം സോളോ കൺസേർട്ട് ടൂറുകൾ നടത്തി. നവംബറിൽ, അദ്ദേഹം ഫാർ ഈസ്റ്റിൽ പര്യടനം നടത്തുകയും ഹോങ്കോങ്ങിൽ തന്റെ Tango XVII-ന്റെ ആദ്യ പ്രകടനം നടത്തുകയും ചെയ്തു.[8][10][11][12]

James Peace - Idylls Op.4b

തുടർന്നുള്ള വർഷങ്ങളിൽ, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പ്രധാനമായും യൂറോപ്പിനെ കേന്ദ്രീകരിച്ചായിരുന്നു. ആംസ്റ്റർഡാം, ഏഥൻസ്,[13] ബെർലിൻ,[14] ബ്രസ്സൽസ്, ഹെൽസിങ്കി,[15] ലിസ്ബൺ,[16] ലണ്ടൻ, മാഡ്രിഡ്,[17] ഓസ്ലോ,[18] റെയ്ക്ജാവിക്,[19] വിയന്ന[20] എന്നിവയുൾപ്പെടെയുള്ള തലസ്ഥാന നഗരങ്ങളിൽ അദ്ദേഹം തന്റെ സ്വന്തം ടാംഗോ കോമ്പോസിഷനുകൾ അവതരിപ്പിച്ചു.

2008-ൽ, ജെയിംസ് പീസ്, ടാംഗോ സംഗീതത്തിന് നൽകിയ സുപ്രധാന സംഭാവനകൾക്കുള്ള അംഗീകാരമായി ലണ്ടൻ കോളേജ് ഓഫ് മ്യൂസിക് ഓണററി അംഗത്വം നൽകി അദ്ദേഹത്തെ ആദരിച്ചു.[21][22][23]

എഡിൻബർഗിലെ ഹ്രസ്വമായ താമസത്തിനുശേഷം, 2010 ഫെബ്രുവരിയിൽ ജെയിംസ് പീസ് തിരികെ ജർമ്മനിയിലെ വീസ്ബാഡനിലേക്ക് താമസം മാറ്റി.[1][3] ഈ മാറ്റം അദ്ധേഹത്തിന്റെ സർഗ്ഗാത്മകതയെ പ്രചോദിപ്പിക്കുകയും, സ്വന്തം ചില കോമ്പസിഷനുകളെ അടിസ്ഥാനമാക്കി ഹ്രസ്വചിത്രങ്ങൾ നിർമ്മിക്കുന്നതിലെക്ക് നയിക്കുകയും ചെയ്തു. ജെയിംസ് പീസ് ഇൻ വീസ്ബാഡൻ (K. James Peace in Wiesbaden) എന്ന ഡോക്യുമെന്ററി ഫിലിം അദ്ദേഹത്തിന്റെ ഈ വിഭാഗത്തിലുള്ള സൃഷ്ടികളിൽ ഒന്നാണ്.[21][22][23]

പുരസ്കാരങ്ങളും അവാർഡുകളും

[തിരുത്തുക]
Tango Milonga op. 26

●     ഒന്നാം സമ്മാനം, ആഗ്നസ് മില്ലർ കോമ്പറ്റിഷൻ. ഗ്ലാസ്ഗോ, 1983[4]

●     ഒന്നാം സമ്മാനം, ഡൺബാർട്ടൺഷെയർ EIS കോമ്പറ്റിഷൻ. ഗ്ലാസ്‌ഗോ, 1984[4]

Tango XVIII by James Peace (James Peace, piano)

●     സിബെലിയസ് എസ്സേ പ്രൈസ്. ഗ്ലാസ്ഗോ, 1985[4]

●     ഓണററി ഡിപ്ലോമ, TIM ഇന്റർനാഷണൽ കോമ്പസിഷൻ കോമ്പറ്റീഷൻ. റോം, 2000[1][2][5]

●     ഓണററി ഡിപ്ലോമ, IBLA ഫൗണ്ടേഷൻ. ന്യൂയോർക്ക്, 2002[1][2][5]

●     സ്മാരക മെഡൽ, ഇന്റർനാഷണൽ പിയാനോ ഡ്യുവോ അസോസിയേഷൻ. ടോക്കിയോ, 2002[1][2][5][21][22][23][24]

●     ഗോൾഡ് മെഡൽ, ഇന്റർനാഷണൽ അക്കാദമി ഓഫ് "Lutèce". പാരീസ്, 2005[1][2]

പ്രധാന കോമ്പസിഷനുകൾ

[തിരുത്തുക]

●     ദി വാട്ടർഫോൾ (വെള്ളച്ചാട്ടം)[25]

●     ഇഡിൽസ് (ഗ്രാമീണഗാനം)

●     മോർണിംഗ് സെറനേഡ് (പ്രഭാത പ്രണയഗീതം)

●     സൈലന്റ് ടിയേഴ്സ്  (നിശബ്ദമായ കണ്ണുനീർ)

●     ഫോർഗോട്ടെൻ ലീവ്‌സ് (മറന്നുപോയ ഇലകൾ)

●     സോണാറ്റ ഫോർ ഒബോയ്‌ ആൻഡ് പിയാനോ (ഒബോയ്‌ക്കും പിയാനോയ്‌ക്കും വേണ്ടിയുള്ള സൊണാറ്റ)

●     ബല്ലാഡ്

●     സെറിമോണിയൽ മാർച്ച് നമ്പർ.൧ (ആചാരപരമായ ജാഥ നമ്പർ.1)

●     സെറിമോണിയൽ മാർച്ച് നമ്പർ.൨ (ആചാരപരമായ ജാഥ നമ്പർ.2)

●     ഓട്ടം ഗോൾഡ് (ശരത്കാല സ്വർണ്ണം)[26]

●     ഇറ്റേർണൽ സോങ് (ശാശ്വത ഗാനം)[1]

●      ഫോർ ജോർജിയ ("ജോർജിയയ്ക്ക്") (ജോർജിയൻ ഭാഷ: საქართველოსთვის)

(വരികൾ: താമാരി ചിക്‌വൈഡ്‌സെ, സുറാബി ചിക്‌വൈഡ്‌സെ, ജെയിംസ് പീസ്)

●     സോളോ പിയാനോയ്ക്കുള്ള 24 ടാംഗോകൾ)[1][9][21][22][23][27]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]

Lento Lacrimoso:

Autumn Gold

Souvenir de Buenos Aires

റെഫറൻസുകൾ

[തിരുത്തുക]
  1. 1 2 3 4 5 6 7 8 9 10 11 12 Birgitta Lamparth.  ꞌꞌKeine ꞌstacheligenꞌ Klängeꞌꞌ. Wiesbadener Tagblatt (ജർമ്മൻ പത്രം), 10 ഫെബ്രുവരി 2011
  2. 1 2 3 4 5 6 7 Julia Anderton. ꞌꞌTango, wie eine süß-saure Geschichteꞌꞌ. Wiesbadener Kurier (ജർമ്മൻ പത്രം), 24 മാർച്ച് 2012
  3. 1 2 3 4 5 Sabine Klein. ꞌꞌMeine Musik ist wie ich - sehr romantischꞌꞌ. Wetterauer Kulturspiegel (ജർമ്മൻ പത്രം), 1992, നമ്പർ. 254, പേജ് 2
  4. 1 2 3 4 5 G. Müller. ꞌꞌDie Seele des Klaviers tanzt Tangoꞌꞌ. Frankfurter Rundschau (ജർമ്മൻ മാസിക). 17 മാർച്ച് 2001, പേജ് 5
  5. 1 2 3 4 Deutsche Nationalbibliothek. "James Peace"
  6. 1 2 "James Peace". FRIZZ (ജർമ്മൻ മാസിക). ജനുവരി, 2001, പേജ് 5
  7. Manfred Merz. ꞌꞌVirtuose, gefühlsbetonte Welt der Romantikꞌꞌ. Wetterauer Zeitung (ജർമ്മൻ പത്രം), 12 ഡിസംബർ, 1992, പേജ് 19
  8. 1 2 3 4 "James Peace". The Tango Times of New York (ന്യൂയോർക്കിലെ മാഗസിൻ). പതിപ്പ് 2002/2003 (39). പേജുകൾ 1 - 5
  9. 1 2 National Library of Scotland. "Tango escocés"
  10. "James Peace". La Cadena (ഡച്ച് മാസിക). സെപ്റ്റംബർ, 2002, പേജ് 26
  11. TangoTang (ഹോങ്കോംഗ്). വാർത്താക്കുറിപ്പ്, 8 ഒക്ടോബർ 2002
  12. "ജെയിംസ് പീസ്". സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (ഹോങ്കോങ്ങിലെ പത്രം). 9 ഒക്ടോബർ 2002
  13. കോൺസെർട്ട് പ്രോഗ്രാം ബ്രോഷർ (ഏഥൻസ്) {Για σένα, Αγγελική!}. 27 ഏപ്രിൽ 2016
  14. Tangodanza (ജർമ്മൻ മാസിക). പതിപ്പ് 1/2002 - 9
  15. കോൺസെർട്ട് പോസ്റ്റർ (ഫിൻലാൻഡിലെ കോൺസെർട്ട് പര്യടനം, 2014).
  16. കോൺസെർട്ട് പോസ്റ്റർ (പോർച്ചുഗലിൻ്റെ കോൺസെർട്ട് പര്യടനം, 2016).
  17. കോൺസെർട്ട് പോസ്റ്റർ (സ്‌പെയിനിലെ കോൺസെർട്ട് ടൂർ 2013), «¡Felíz Cincuenta Cumplaños!»
  18. "Listen.no. James Peace (flygel), ꞌꞌTangos Romanticosꞌꞌ. Munch Museet, ഓസ്ലോ, 16 ഒക്ടോബർ 2004". Archived from the original on 2020-06-08. Retrieved 2025-07-29.
  19. Ríkarður Ö. Pálsson. «Skozkir slaghörputangoár». Morgunblaðið (ഐസ്‌ലാൻഡിക് പത്രം). 14 ഒക്ടോബർ 2004
  20. കോൺസെർട്ട് പ്രോഗ്രാം ബ്രോഷർ (വിയന്ന). 2005 ജനുവരി 23
  21. 1 2 3 4 National Library of Scotland. "K. James Peace in Wiesbaden"
  22. 1 2 3 4 Deutsche Nationalbibliothek."ꞌK. James Peace in Wiesbaden"
  23. 1 2 3 4 Whittaker Live. "Wiesbaden Highlander K. James Peace tango composer: new DVD"
  24. ഇന്റർനാഷണൽ പിയാനോ ഡ്യുവോ അസോസിയേഷൻ, ടോക്കിയോ. സമ്മാന ജേതാക്കളുടെ പട്ടിക, 2002
  25. Hessisches Staatstheater, കോൺസെർട്ട് പ്രോഗ്രാം ബ്രോഷർ 12/19 സെപ്റ്റംബർ, 2021
  26. "Violine schwebt über das Orchester". Schwäbische Post (ജർമ്മൻ പത്രം). 4 ജൂൺ, 1994
  27. ബ്രിട്ടീഷ് വയല സൊസൈറ്റി വാർത്താക്കുറിപ്പ്, ഓഗസ്റ്റ് 2023
"https://ml.wikipedia.org/w/index.php?title=ജെയിംസ്_പീസ്&oldid=4579499" എന്ന താളിൽനിന്ന് ശേഖരിച്ചത്