ജെയിംസ് ഡേവിഡ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജെയിംസ് ഡേവിഡ്സൺ FZS (28 മാർച്ച് 1849-25 ജൂൺ 1925) കൊളോണിയൽ ഇന്ത്യയിലെ ഒരു സ്കോട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹം ഇന്ത്യൻ സിവിൽ സർവീസിലെ ഒരു ഉദ്യോഗസ്ഥനെന്ന നിലയിൽ ബോംബെ പ്രവിശ്യയിലും മധ്യ ഇന്ത്യയിലും ജോലി ചെയ്യുന്നതിനിടയിൽ അവിടെയുള്ള പക്ഷികളെക്കുറിച്ചും മറ്റു ജീവജാലങ്ങളെക്കുറിച്ചും പഠിച്ചു.

അദ്ദേഹം സ്കോട്ട്‌ലൻഡിലെ ഗ്ലാസ്ഗോയിലാണ് ജനിച്ചത്. അദ്ദേഹം St Andrews-ൽ പ്രാഥമിക വിദ്യാഭ്യാസവും തുടർന്ന് ഗ്ലാസ്ഗോ, എഡിൻബറോ എന്നിവിടങ്ങളിലുള്ള സർവ്വകലാശാലകളിൽനിന്നും ഉന്നത വിദ്യാഭ്യാസവും നേടി. 1972-ൽ ഇന്ത്യൻ സിവിൽ സർവീസ് നേടിയ അദ്ദേഹം 1897 വര ബോംബെ പ്രവിശ്യയിൽ ജോലിനോക്കി. 1876-78-ലെ ക്ഷാമകാലത്തുള്ള പ്രവർത്തനങ്ങൾക്ക്[1] അദ്ദേഹത്തിന് ഗവൺമെന്റിന്റെ പ്രത്യേക ബഹുമതി ലഭിച്ചു. തുടർന്ന് അദ്ദേഹം ജന്മദേശത്തേക്കു മടങ്ങി.[2]

ഇന്ത്യയിലെ സേവനത്തിനിടയിൽ അദ്ദേഹം ഉത്തര കന്നഡ, സതാര, ബെൽഗാം എന്നിവിടങ്ങളിൽനിന്നും ധാരാളം പക്ഷികളെ ശേഖരിച്ചു അലൻ ഒക്ടേവിയൻ ഹ്യൂമിനു കൈമാറുകയും അവയയെക്കുറിച്ചെഴുതുകയും ചെയ്തു. പശ്ചിമേന്ത്യയിലെ തദ്ദേശീയരായ ചെറുപ്പക്കാരുടെ സഹായത്തോടെ അദ്ദേഹം പക്ഷിക്കൂടുകൾ കണ്ടെത്തി. ഹ്യൂം തുടങ്ങിവെച്ച Stray Feathers എന്ന ജേർണലിലും ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേർണലിലും അദ്ദേഹം തുടർച്ചയായി എഴുതി. വിരമിക്കുന്നതിനു തൊട്ടുമുൻപ് അദ്ദേഹം ശലഭശാസ്ത്രജ്ഞനായ Thomas Reid Davys Bell-ന്റെ കൂടെ കാശ്മീർ സന്ദർശിച്ചു. അദ്ദേഹം British Ornithologists' Union-ലും അംഗമായിരുന്നു.[2][3]

അദ്ദേഹം ഉത്തര കന്നഡയുടെ ജില്ലാ കലക്ടർ ആയിരുന്ന സമയത്ത് Thomas Reid Davys Bell, Edward Hamilton Aitken എന്നിവരുമായിക്കിച്ചേർന്നെഴുതിയ ഉത്തര കന്നഡയിലെ ചിത്രശലഭങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ (The butterflies of the North Canara District of the Bombay Presidency) വളരെ പ്രശസ്തമാണ്.[4][5]

പ്രസിദ്ധീകരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Digby, William (1878). The Famine Campaign in Southern India. 1876-1878. Volume 1. London: Longmans, Green, and Co.
  2. 2.0 2.1 Anon. (1925). "Obituary. James Davidson". Ibis (in ഇംഗ്ലീഷ്). 67 (4): 919–923. doi:10.1111/j.1474-919x.1925.tb02139.x. ISSN 1474-919X.
  3. Warr, F. E. 1996. Manuscripts and Drawings in the ornithology and Rotschild libraries of The Natural History Museum at Tring. BOC.
  4. Davidson, J.; Bell, T R; Aitken, E H (1897). The butterflies of the North Canara District of the Bombay Presidency. IV. The journal of the Bombay Natural History Society. Vol. 11. Mumbai: Bombay Natural History Society. pp. 22–63.
  5. Davidson, J.; Bell, T R; Aitken, E H (1896). The butterflies of the North Canara District of the Bombay Presidency. I, II, III. The journal of the Bombay Natural History Society. Vol. 10. Mumbai: Bombay Natural History Society. pp. 237–259, 372–393, 568-584.
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഡേവിഡ്സൺ&oldid=2831351" എന്ന താളിൽനിന്ന് ശേഖരിച്ചത്