ജെയിംസ് ഗോസ്‌ലിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
James Gosling
James Gosling 2008.jpg
ജനനം
James Gosling

(1955-05-19) മേയ് 19, 1955  (66 വയസ്സ്)
Near Calgary, Alberta, Canada
ദേശീയതCanadian
കലാലയം
അറിയപ്പെടുന്നത്Java (programming language)
കുട്ടികൾ2
പുരസ്കാരങ്ങൾOfficer of the Order of Canada

IEEE John von Neumann Medal

The Economist Innovation Award
Scientific career
Institutions
ThesisAlgebraic Constraints (1983)
Doctoral advisorBob Sproull[2]
ജെയിംസ് ഗോസ്‌ലിങ്ങ്

ജാവാ പ്രോഗ്രാമിങ് ഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഒരു പ്രശസ്തനായ സോഫ്റ്റ്‌വെയർ വിദഗ്‌ധനാണ്‌ ജെയിംസ് ഗോസ്‌ലിങ്ങ് (ജനനം 19 മെയ് 1955 കാൽഗറി, അൽബേർട്ട, കാനഡ).

വിദ്യാഭ്യാസവും തൊഴിലും[തിരുത്തുക]

1977-ൽ കമ്പ്യൂട്ടർ ശാസ്ത്രത്തിൽ കാൽഗറി യൂനിവേഴ്സിറ്റിയിൽ നിന്നും ബി.എസ്.സി. ബിരുദം നേടി. 1983-ൽ കാർനിഗെ മെല്ലൺ യൂനിവേഴ്സിറ്റിയിൽ നിന്നും ആൾജബ്രിക്ക് മാനിപ്പുലേഷൻ ഓഫ് കൺസ്ട്രെയിന്റ്സ് [The Algebraic Manipulation of Constraints] എന്ന പ്രബന്ധം അവതരിപ്പിച്ച് പി.എച്ച്.ഡി. നേടി. ഡോക്ടറേറ്ററിനു പഠിക്കുന്നതിനിടയിൽ ഇമാക്സ് എന്ന സ്വതന്ത്ര സോഫ്റ്റ്വെയറിനു തന്റേതായ ഭാഷ്യം നൽകി. ഇതു ഗോമാക്സ് (ഗോസ്‌ലിങ്ങ് ഇമാക്സ് എന്നതിന്റെ ചുരുക്കം) എന്നറിയപ്പെടുന്നു. അതുപോലെ സൺ മൈക്രോസിസ്റ്റംസിൽ ചേരുന്നതിനു മുൻപേ തന്നേ യുനിക്സിനു ഒരു മൾട്ടി പ്രോസസ്സർ ഭാഷ്യം (version) എഴുതിയിരുന്നു[3]. അതുപോലെ മറ്റനേകം കമ്പൈലറുകളും, മെയിൽ സം‌വിധാനങ്ങളും ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. 1984-ൽ അദ്ദേഹം സൺ മൈക്രോ സിസ്റ്റംസിൽ ചേർന്നു. ജാവാ പ്രോഗാമിങ് ഭാഷയുടെ വികാസത്തിൽ നിർണായകപങ്കു വഹിച്ചത് ഇദ്ദേഹമാണ്‌.

സംഭാവനകൾ[തിരുത്തുക]

1994-ൽ ജാവാ പ്രോഗാമിങ്ങ് ഭാഷയുടെ പിതാവ് എന്ന ബഹുമതി നൽകി. ജാവയുടെ ആദ്യരൂപം നിർമ്മിക്കുന്നതിലും, അതിന്റെ കമ്പൈലർ, വിർച്വൽ മെഷീൻഎന്നിവ എഴുതുന്നതിലും പങ്കു വഹിച്ചിട്ടുണ്ട് ഇദ്ദേഹം. ഇക്കാരണങ്ങാൽ യുനൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ അക്കാദമി ഓഫ് എഞ്ചിനീയറിങിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ജാവക്കു പുറമേ ന്യൂസ്(ഇംഗ്ലീഷ്:NeWS), ഗോമാക്സ് തുടങ്ങിയ സോഫ്റ്റ്വെയറുകൾ വികസിപ്പിക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ബ്രയൻ കെർനിം‌ഗ്‌ഹാൻ, റോബ് പൈക്ക് എന്നിവരുമായിച്ചേർന്ന് യുനിക്സ് പ്രോഗ്രാമിങ്ങ് എൻ‌വയോണ്മെന്റ് (Unix Programming Environment) എന്ന പുസ്തകം എഴുതുന്നതിലും പങ്കു വഹിച്ചിട്ടുണ്ട്.

ബഹുമതികൾ[തിരുത്തുക]

2007-ൽ കാനഡയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് കാനഡ നൽകി ആദരിക്കപ്പെട്ടു[4].

പുസ്തകങ്ങൾ[തിരുത്തുക]

 • Ken Arnold, James Gosling, David Holmes, The Java Programming Language, Fourth Edition, Addison-Wesley Professional, 2005, ISBN 0-321-34980-6
 • James Gosling, Bill Joy, Guy L. Steele Jr., Gilad Bracha, The Java Language Specification, Third Edition, Addison-Wesley Professional, 2005, ISBN 0-321-24678-0
 • Ken Arnold, James Gosling, David Holmes, The Java Programming Language, Third Edition, Addison-Wesley Professional, 2000, ISBN 0-201-70433-1
 • James Gosling, Bill Joy, Guy L. Steele Jr., Gilad Bracha, The Java Language Specification, Second Edition, Addison-Wesley, 2000, ISBN 0-201-31008-2
 • Gregory Bollella (Editor), Benjamin Brosgol, James Gosling, Peter Dibble, Steve Furr, David Hardin, Mark Turnbull, The Real-Time Specification for Java, Addison Wesley Longman, 2000, ISBN 0-201-70323-8
 • Ken Arnold, James Gosling, The Java programming language Second Edition, Addison-Wesley, 1997, ISBN 0-201-31006-6
 • Ken Arnold, James Gosling, The Java programming language, Addison-Wesley, 1996, ISBN 0-201-63455-4
 • James Gosling, Bill Joy, Guy L. Steele Jr., The Java Language Specification, Addison Wesley Publishing Company, 1996, ISBN 0-201-63451-1
 • James Gosling, Frank Yellin, The Java Team, The Java Application Programming Interface, Volume 2: Window Toolkit and Applets, Addison-Wesley, 1996, ISBN 0-201-63459-7
 • James Gosling, Frank Yellin, The Java Team, The Java Application Programming Interface, Volume 1: Core Packages, Addison-Wesley, 1996, ISBN 0-201-63453-8
 • James Gosling, Henry McGilton, The Java language Environment: A white paper, Sun Microsystems, 1996
 • James Gosling, David S.H. Rosenthal, Michelle J. Arden, The NeWS Book : An Introduction to the Network/Extensible Window System (Sun Technical Reference Library), Springer, 1989, ISBN 0-387-96915-2

പുറമേ നിന്നുള്ള കണ്ണികൾ[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. I've moved again : On a New Road. Nighthacks.com. Retrieved on 2016-05-17.
 2. ജെയിംസ് ഗോസ്‌ലിങ്ങ് at the Mathematics Genealogy Project.
 3. James Gosling mentioned a multiprocessor unix in his statement during the US vs Microsoft Antitrust DOJ trial in 1998 "DOJ/Antitrust". Statement in MS Antitrust case. US DOJ. ശേഖരിച്ചത് 2007-02-10.
 4. Order of Canada announcement
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഗോസ്‌ലിങ്ങ്&oldid=3225701" എന്ന താളിൽനിന്ന് ശേഖരിച്ചത്