ജെഫ്രീസ് സ്പൈഡർ മങ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Geoffroy's spider monkey[1]
Panama spider monkey, Costa Rica.JPG
A. g. ornatus in southern Costa Rica
Scientific classification
Kingdom:
Animalia
Phylum:
Chordata
Subphylum:
Class:
Mammalia
Order:
Primates
Family:
Atelidae
Genus:
Ateles
Species:
geoffroyi
Subspecies

5, see text

Ateles geoffroyi range-cropped.png
Distribution of A. geoffroyi (blue) and A. fusciceps (red)
Synonyms

A. frontatus (Gray, 1842)
A. melanochir (Desmarest, 1820)
A. trianguligera (Weinland, 1862)

ജെഫ്രീസ് സ്പൈഡർ മങ്കി അഥവാ ബ്ലാക്ക്‌ ഹാൻഡഡ് സ്പൈഡർ മങ്കി സ്പൈഡർ മങ്കിയുടെ ഒരു ജനുസാണ്. ന്യൂ വേൾഡ് മങ്കി വിഭാഗത്തിൽ പെടുന്ന ഇവ മധ്യ അമേരിക്ക, മെക്സിക്കോയിലെ ചില ഭാഗങ്ങൾ, കൊളംബിയയിലെ ഒരു ചെറിയ ഭാഗം മുതലായ ഭാഗങ്ങളിൽ കാണപ്പെടുന്നു. ഈ ജനുസ്സിൽ കുറഞ്ഞത് അഞ്ച് ഉപജാതികളുണ്ട്. പനാമ, കൊളംബിയ, ഇക്വഡോർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ബ്ലാക്ക്‌ ഹെഡ്ഡഡ് സ്പൈഡർ മങ്കിയെ ചില പ്രിമറ്റോളജിസ്റ്റുകൾ ജെഫ്രീസ് സ്പൈഡർ പോലെ തന്നെ വർഗ്ഗീകരിച്ചിട്ടുണ്ട്. 

ഏറ്റവും വലിയ ന്യൂ വേൾഡ് മങ്കികളിൽ ഒന്നാണ് ജെഫ്രീസ് സ്പൈഡർ മങ്കി, പലപ്പോഴും ഇതിന് 9 കിലോ വരെ തൂക്കം ഉണ്ടാവാറുണ്ട്. അതിന്റെ കൈകൾ കാലുകളേക്കാൾ വളരെ ദൈർഘ്യമേറിയതാണ്, അതിന്റെ പിടിക്കാനും പിടിയിൽ നിർത്താനും കഴിവുള്ള വാൽ (പ്രിഹെൻസൈൽ ടെയിൽ) കുരങ്ങിന്റെ മുഴുവൻ ഭാരം പിന്തുണയ്ക്കുകയും ഒരു അധിക കൈ അല്ലെങ്കിൽ കാൽ ആയി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. അതിന്റെ തള്ളവിരൽ പൂർണ്ണവളർച്ചയെത്താത്തതും എന്നാൽ, മറ്റ് വിരലുകൾ നീളമുള്ളതും, ശക്തവും, കൊളുത്ത് പോലെയുള്ളതുമാണ്. ഈ അനുകൂലനങ്ങൾ കുരങ്ങനെ മരച്ചില്ലയിലൂടെ കൈകൾ ആട്ടി അനായാസം ചലിക്കാൻ സഹായിക്കുന്നു 

20 മുതൽ 42 വരെ അംഗങ്ങളുള്ള, കൂടിയും കുറഞ്ഞും ഇരിക്കുന്ന സംഘങ്ങളായാണ്, ജെഫ്രീസ് സ്പൈഡർ മങ്കി കാണപ്പെടുന്നത്. ഭക്ഷണക്രമം പ്രധാനമായും പഴുത്ത പഴങ്ങളാണ്, അതിനാൽ ജീവിക്കാൻ വലിയ വനപ്രദേശം ആവശ്യമായി വരുന്നു. ആവാസവ്യവസ്ഥയുടെ നഷ്ടം, വേട്ടയും വളർത്തുമൃഗങ്ങളുടെ കച്ചവടവും മൂലം ഇവയെ ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവി വിഭാഗമായി ഐ.യു.സി.എൻ. കണക്കാക്കുന്നു.  

Using its prehensile tail near Tortuguero, Costa Rica

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (സംശോധാവ്.). Mammal Species of the World (3rd edition പതിപ്പ്.). Johns Hopkins University Press. പുറങ്ങൾ. 150–151. ISBN 0-801-88221-4. {{cite book}}: |edition= has extra text (help); |editor= has generic name (help); Check date values in: |date= (help)CS1 maint: multiple names: editors list (link)
  2. Cuarón, A.D.; Morales, A.; Shedden, A.; Rodriguez-Luna, E.; de Grammont, P.C.; Cortés-Ortiz, L. (2008). "Ateles geoffroyi". The IUCN Red List of Threatened Species. IUCN. 2008: e.T2279A9387270. doi:10.2305/IUCN.UK.2008.RLTS.T2279A9387270.en. ശേഖരിച്ചത് 23 December 2017. {{cite journal}}: Unknown parameter |last-author-amp= ignored (|name-list-style= suggested) (help) Database entry includes justification for why this species is endangered

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെഫ്രീസ്_സ്പൈഡർ_മങ്കി&oldid=3632122" എന്ന താളിൽനിന്ന് ശേഖരിച്ചത്