ജെഫു ജൈലാഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൈലാഫ് പി.എ.
Jefu Jailaf.jpg
Pen nameജെഫു ജൈലാഫ്
Occupationകഥാകൃത്ത്
Nationalityഇന്ത്യൻ
Notable worksവെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ
Spouseസജ്ന
Childrenനാഫിഹുൽ ഫസ, നാഫിഹുൽ ഫരിഷ്ത, ഫർദാദ്

പുതിയ തലമുറയിലെ മലയാളി ചെറുകഥാകൃത്താണ് ജെഫു ജൈലാഫ് [ജനനം : 1979]. പ്രവാസിയായ ഇദ്ദേഹം ദുബൈയിൽ അറബ് മീഡിയ ഗ്രൂപ്പിൽ ഡിസൈനറായി ജോലി നോക്കുന്നു. സ്വദേശം തൃശൂർ ജില്ലയിലെ ചേർപ്പ്‌. ആനുകാലികങ്ങളിൽ കഥകളും ചെറുകവിതകളും എഴുതുന്നു. യഥാർത്ഥ നാമം ജൈലാഫ് പി.എ.

കൃതികൾ[തിരുത്തുക]

ചെറുകഥാസമാഹാരം[തിരുത്തുക]

  • വെയിൽക്കല്ലുകളിൽ വേരിറങ്ങുമ്പോൾ[1] [2021] വിരൽവരകൾ, വരിയുടഞ്ഞ ഞാവൽമരങ്ങൾ, വേര് കുരുക്കുന്നിടം, ആദിവൈഗന്ധി, അവിശുദ്ധരേഖകൾ, വയൽദൂരങ്ങൾ, പീലിക എന്നിങ്ങനെ പ്രമേയങ്ങളിൽ വ്യത്യസ്തത നിറഞ്ഞ ഏഴ് ചെറുകഥകളുടെ സമാഹാരം.

അവലംബം[തിരുത്തുക]

  1. "ജെഫു ജൈലാഫിന്റെ പുസ്തകപ്രകാശനം". മനോരമ ഓൺലൈൻ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജെഫു_ജൈലാഫ്&oldid=3771970" എന്ന താളിൽനിന്ന് ശേഖരിച്ചത്