Jump to content

ജെന്നിഫർ ജോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെന്നിഫർ ജോൺസ്
ജനനം
Phylis Lee Isley[1]

(1919-03-02)മാർച്ച് 2, 1919
മരണംഡിസംബർ 17, 2009(2009-12-17) (പ്രായം 90)
കലാലയംNorthwestern University
American Academy of Dramatic Arts
തൊഴിൽനടി, ഗായിക
സജീവ കാലം1939–1974
ജീവിതപങ്കാളി(കൾ)റോബർട്ട് വാക്കർ (m. 1939–45; divorced)
ഡേവിഡ് ഒ, സെൽസ്നിക് (m. 1949–65; his death)
നോർട്ടൻ സൈമൺ (m. 1971–1993; his death)
കുട്ടികൾ3, including Robert Walker Jr.

ജെന്നിഫർ ജോൺസ് (ജനനം: ഫൈലിസ് ലീ ഐലി; മാർച്ച് 2, 1919 – ഡിസംബർ17, 2009) ജെന്നിഫർ ജോൺസ് സൈമൺ എന്നും അറിയപ്പെടുന്ന ഹോളിവുഡ് സിനിമയുടെ സുവർണ്ണകാലഘട്ടത്തിൽ അഭിനയിച്ചിരുന്ന അമേരിക്കൻ അഭിനേത്രിയായിരുന്നു. 1943-ൽ ദ സോങ് ഓഫ് ബെർണാഡെറ്റെ എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ഏറ്റവും നല്ല നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചിരുന്നു. മറ്റു നാലു സിനിമകളിൽക്കൂടി അക്കാദമി അവാർഡിനുള്ള നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. മൂന്നു പ്രാവശ്യം വിവാഹിതയായിരുന്നു. ഇതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്ന ചലച്ചിത്ര നിർമ്മാതാവായിരുന്ന ഡേവിഡ് ഒ സെൽസ്നിക് രണ്ടാമത്തെ ഭർത്താവായിരുന്നു. മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡും ലഭിച്ചിട്ടുണ്ട്.

30 വർഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 20 പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചിരുന്നു.1965-ൽ സെൽസ്നിക്ന്റെ മരണത്തെ തുടർന്ന് ചലച്ചിത്ര രംഗത്ത് നിന്ന് ഭാഗികമായി വിടവാങ്ങിയിരുന്നു. ജെന്നിഫറിന്റെ മകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് നാലു വർഷങ്ങൾക്കുശേഷം 1980-ൽ ജെന്നിഫർ ജോൺസ് സൈമൺ ഫൗണ്ടേഷൻ ഫോർ മെന്റൽ ഹെൽത്ത് ആന്റ് എഡ്യൂക്കേഷൻ സ്ഥാപിച്ചു. ശേഷിച്ച ജീവിതത്തിൽ ചലച്ചിത്ര രംഗത്ത് നിന്ന് പൂർണ്ണമായും വിടവാങ്ങി സ്വന്തം മകനോടൊപ്പം കാലിഫോർണിയയിലെ മാലിബുവിൽ സ്വസ്ഥജീവിതം നയിച്ചിരുന്നു.

സിനിമകൾ[തിരുത്തുക]

വർഷം സിനിമ കഥാപാത്രം കുറിപ്പുകൾ
1939 ന്യൂ ഫ്രോൺടിയർ സെലിയ ബ്രാഡോക്ക് ഫിലിസ് ഐസ്ലി ആയി; ചലച്ചിത്ര അരങ്ങേറ്റം[2]
ഡിക്ക് ട്രേസിസ് ജി-മെൻ ഗ്വെൻ ആൻഡ്രൂസ് ഫിലിസ് ഐസ്ലി ആയി; 15-അധ്യായം സീരിയൽ
1943 ദ സോങ് ഓഫ് ബെർണാഡെറ്റ് ബെർണാഡെറ്റ് സൗബിറസ് മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - മോഷൻ പിക്ചർ നാടകം
ലോക്കർനോ അന്താരാഷ്ട്ര ചലച്ചിത്രമേള - മികച്ച നടി
1944 സിൻസ് യു വെന്റ് എവേ ജെയ്ൻ ഡെബോറ ഹിൽട്ടൺ നാമനിർദ്ദേശം ചെയ്യപ്പെട്ടു - മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ്
1945 ലവ് ലെറ്റേഴ്സ് സിംഗിൾട്ടൺ / വിക്ടോറിയ മോർലാൻഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു - മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
1946 ക്ലൂണി ബ്രൗൺ ക്ലൂണി ബ്രൗൺ ലോക്കർനോ അന്താരാഷ്ട്ര ചലച്ചിത്രമേള - മികച്ച നടി
ഡ്യൂൽ ഇൻ ദ സൺ പേൾ ഷാവേസ് നാമനിർദ്ദേശം ചെയ്യപ്പെട്ടു - മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
1948 പോർട്രെയിറ്റ് ഓഫ് ജെന്നി ജെന്നി ആപ്പിൾടൺ
1949 വി വേർ സ്ട്രെയിഞ്ചേഴ്സ് ചൈന വാൽഡെസ്
മാഡം ബോവറി എമ്മ ബോവറി
1950 ഗോൺ ടു എർത് ഹാസൽ വുഡസ്
1952 കാരി കാരി മീബർ
റൂബി ജെന്റ്രി റൂബി ജെന്റ്രി
1953 Beat the Devil ശ്രീമതി ഗ്വെൻഡോലെൻ ചെൽം
ടെർമിനൽ സ്റ്റേഷൻ മേരി ഫോർബ്സ് ഇൻഡിസ്ക്രിഷൻ ഓഫ് ആൻ അമേരിക്കൻ വൈഫ് എന്ന പേരിൽ വീണ്ടും പുറത്തിറക്കി.
1955 ലൗവ് ഈസ് മെനി സ്പ്ലെൻഡേർഡ് തിങ് ഡോ. ഹാൻ സുയിൻ മികച്ച നടിക്കുള്ള ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡ് (മൂന്നാം സ്ഥാനം)
നാമനിർദ്ദേശം ചെയ്യപ്പെട്ടു - മികച്ച നടിക്കുള്ള അക്കാദമി അവാർഡ്
ഗുഡ് മോർണിംഗ്, മിസ് ഡോവ് മിസ് ഡോവ്
1956 ദി മാൻ ഇൻ ദി ഗ്രേ ഫ്ലാനൽ സ്യൂട്ട് ബെറ്റ്സി റത്ത്
1957 വിംപോൾ സ്ട്രീറ്റിലെ ബാരറ്റ് എലിസബത്ത് ബാരറ്റ്
എ ഫേർവെൽ ടു ആംസ് കാതറിൻ ബാർക്ലി
1962 ടെണ്ടർ ഈസ് ദി നൈറ്റ് നിക്കോൾ ഡൈവർ
1966 ദ ഐഡോൾ Carol
1969 എയ്ഞ്ചൽ, എയ്ഞ്ചൽ, ഡൗൺ വി ഗോ ആസ്ട്രിഡ് സ്റ്റീൽ a.k.a. Cult of the Damned
1974 The Towering Inferno ലിസോലെറ്റ് മ്യുല്ലർ നാമനിർദ്ദേശം ചെയ്യപ്പെട്ടു - മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് - ചലച്ചിത്രം
ന്യൂ ഫ്രോണ്ടിയറിലെ റേ കോറിഗൻ, ജെന്നിഫർ ജോൺസ്, ജോൺ വെയ്ൻ (1939)
ദി സോംഗ് ഓഫ് ബെർണാഡെറ്റിൽ (1943) ബെർണാഡെറ്റ് സൗബിറസായി ജോൺസ്
Jones' star on the Hollywood Walk of Fame at 6429 Hollywood Boulevard
Jones and second husband David O. Selznick

അവലംബം[തിരുത്തുക]

  1. Biggam, C. P. (Carole Patricia), 1946- (2011). New directions in colour studies. John Benjamins Pub. Co. ISBN 978-90-272-8485-3. OCLC 758341895.{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  2. "New Frontier". AFI Catalog of Feature Films. American Film Institute. Retrieved 2017-11-13.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെന്നിഫർ_ജോൺസ്&oldid=4016303" എന്ന താളിൽനിന്ന് ശേഖരിച്ചത്