ജെന്നിഫർ കൂളിഡ്ജ്
ജെന്നിഫർ കൂളിഡ്ജ് | |
---|---|
ജനനം | ജെന്നിഫർ ഓഡ്രി കൂളിഡ്ജ് ഓഗസ്റ്റ് 28, 1961[1] ബോസ്റ്റൺ, മസാച്ചുസെറ്റ്സ്, യു.എസ്. |
കലാലയം | എമേഴ്സൺ കോളേജ് അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സ് |
തൊഴിൽ | നടി, ഹാസ്യകാരി, ആക്ടിവിസ്റ്റ് |
സജീവ കാലം | 1993–ഇതുവരെ |
ജെന്നിഫർ കൂളിഡ്ജ് (ജനനം: ഓഗസ്റ്റ് 28, 1961) ഒരു അമേരിക്കൻ നടിയാണ്. വെള്ളിത്തിരയിലും ടെലിവിഷനിലും നിരവധി വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഒരു സ്വഭാവ നടിയെന്ന നിലയിൽ, പ്രാഥമികമായി കോമഡി വിഭാഗത്തിൽ, ഗോൾഡൻ ഗ്ലോബ് പുരസ്കാരവും പ്രൈംടൈം എമ്മി അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവർ നേടിയിട്ടുണ്ട്. 2023-ൽ, ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളിൽ ഒരാളായി കൂളിഡ്ജിനെ ടൈം മാഗസിൻ തിരഞ്ഞെടുത്തു.[2]
ആദ്യകാല ജീവിതം
[തിരുത്തുക]മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിൽ ഗ്രെച്ചന്റെയും (മുമ്പ്, ക്നാഫ്) പ്ലാസ്റ്റിക് നിർമ്മാതാവായിരുന്ന പോൾ കോൺസ്റ്റന്റ് കൂളിഡ്ജിന്റെയും മകളായാണ് ജെന്നിഫർ കൂളിഡ്ജ് ജനിച്ചത്.[3] അവർ മസാച്ചുസെറ്റ്‌സിലെ നോർവെല്ലിലാണ് വളർന്നത്. ക്ലാരിനെറ്റ് വായിച്ചിരുന്ന കൂളിഡ്ജ് കുട്ടിക്കാലത്ത് മൂന്ന് വേനൽക്കാലങ്ങളിൽ ഓർക്കസ്ട്ര ക്യാമ്പിൽ പങ്കെടുത്തിരുന്നു.[4] നോർവെൽ ഹൈസ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ ഓഫ് വെസ്റ്റൺ എന്നിവിടങ്ങളിലെ പഠനശേഷം ബോസ്റ്റണിലെ എമേഴ്സൺ കോളേജിലും ന്യൂയോർക്ക് സിറ്റിയിലെ അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സിലും കലാലയ പഠനം നടത്തി.[5]
അവലംബം
[തിരുത്തുക]- ↑ http://www.filmreference.com/film/58/Jennifer-Coolidge.html
- ↑ "Jennifer Coolidge is on the Time 100". Time Magazine. April 13, 2023. Retrieved April 13, 2023.
- ↑ "Jennifer Coolidge Scandal: Her Life Drastically Changed After American Pie". January 11, 2023. Archived from the original on February 7, 2023. Retrieved February 7, 2023.
- ↑ Dweck, Sophie (December 26, 2020). "Jennifer Coolidge: 25 Things You Don't Know About Me ('I Probably Have More Costumes Than Regular Clothes')". usmagazine.com. Archived from the original on June 10, 2021. Retrieved June 10, 2021.
- ↑ "Jennifer Coolidge". TopsinLex.com. March 1, 2011. Archived from the original on August 3, 2017.