ഉള്ളടക്കത്തിലേക്ക് പോവുക

ജെന്നിഫർ എഹ്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെന്നിഫർ എഹ്ലെ
ജെന്നിഫർ എഹ്ലെ 2016 ൽ
ജനനം
ജെന്നിഫർ ആനി എഹ്ലെ[1][2]

(1969-12-29) ഡിസംബർ 29, 1969 (age 56) വയസ്സ്)
അൽമ മേറ്റർസെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ
തൊഴിൽനടി
സജീവ കാലം1991–ഇതുവരെ
അറിയപ്പെടുന്നത്പ്രൈഡ് ആൻഡ് പ്രിജുഡിസ്
ജീവിതപങ്കാളി
മൈക്കൽ റയാൻ
(m. 2001)
കുട്ടികൾ2
Parents

ജെന്നിഫർ ആൻ എഹ്ലെ (ജനനം: ഡിസംബർ 29,1969) ഒരു അമേരിക്കൻ നടിയാണ്.[3] ബിബിസി മിനി പരമ്പരയായ പ്രൈഡ് ആൻഡ് പ്രെജുഡിസിലെ (1995) എലിസബത്ത് ബെന്നറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ പുരസ്കാരം അവർക്ക് ലഭിച്ചിരുന്നു.

എഡിൻബർഗ് ഫെസ്റ്റിവൽ, റോയൽ ഷേക്സ്പിയർ കമ്പനി, നാഷണൽ തിയേറ്റർ എന്നിവയുടെ വേദികളിൽ അഭിനയിച്ചുകൊണ്ടാണ് എഹ്ലെ തന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി പുരസ്കാരവും ടോം സ്റ്റോപ്പാർഡിന്റെ ദി റിയൽ തിംഗ് എന്ന ചലച്ചിത്രത്തിലെ വേഷത്തിന് മികച്ച നടിക്കുള്ള ലോറൻസ് ഒലിവിയർ അവാർഡിനും അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. സ്റ്റോപ്പാർഡിന്റെ ദ കോസ്റ്റ് ഓഫ് ഉട്ടോപിയ (2007) എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ട് അദ്ദേഹവുമായി വീണ്ടും നാടകവേദിയിൽ ഒത്തുചേർന്നുകൊണ്ട് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ് കരസ്ഥമാക്കുകയും ചെയ്തു. ബ്രോഡ്വേ നാടകവേദിയിൽ ജെ. ടി. റോജേഴ്സ് അവതരിപ്പിച്ച ഓസ്ലോ എന്ന നാടകത്തിൽ അഭിനയിക്കുകയും അതിലെ വേഷത്തിലൂടെ മികച്ച നടിക്കുള്ള ടോണി പുരസ്കാര നാമനിർദ്ദേശം നേടുകയും ചെയ്തു.

ദി കിംഗ്സ് സ്പീച്ച് (2010) കോണ്ടാജിയൻ (2011) സീറോ ഡാർക്ക് തേർട്ടി (2012) എ ലിറ്റിൽ ഖയോസ് (2014) ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേ (2015) ലിറ്റിൽ മെൻ (2016) ഫിഫ്ട്ടി ഷേഡ്സ് ഡാർക്കർ (2017) ഫിഫ്റ്റീ ഷേഡ്സ് ഫ്രീഡ് (2018) ഷീ സെഡ് (2022) എന്നിവയുൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലെ മികച്ച വേഷങ്ങളുടെ പേരിലും ജെന്നിഫർ എഹ്ലെ പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നു. എൻബിസിയുടെ ദി ബ്ലാക്ക്ലിസ്റ്റ് (2014-2015), ഹുലു ലിമിറ്റഡ് പരമ്പര ദി ലൂമിംഗ് ടവർ (2016), ഷോടൈം മിനി പരമ്പര ദി കോമി റൂൾ (2020), സിബിഎസിന്റെ നിയമം പ്രമേയമാക്കിയ നാടകീയ പരമ്പര ദി ഗുഡ് ഫൈറ്റ് (2022) എന്നിവയുൾപ്പെടെ വിവിധ ടെലിവിഷൻ പരിപാടികളിലും അവർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2023 ലെ ആമസോൺ പ്രൈം വീഡിയോയുടെ പീബോഡി അവാർഡ് നേടിയ മിനി പരമ്പര ഡെഡ് റിംഗേഴ്സിലും അവർ അഭിനയിച്ചു.[4]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ വടക്കൻ കരോലൈന സംസ്ഥാനത്ത്, വിൻസ്റ്റൺ-സേലം നഗരത്തിൽ പഴയകാല ഇംഗ്ലീഷ് നടിയായിരുന്ന റോസ്മേരി ഹാരിസ്, അമേരിക്കൻ എഴുത്തുകാരൻ ജോൺ എഹ്ലെ എന്നിവരുടെ മകളായി ജനിച്ചു. അവരുടെ വംശപരമ്പരയിൽ റൊമാനിയനും (മാതൃ മുതു മുത്തശ്ശിയിൽ നിന്ന്), പിതൃപരമ്പരയിൽ, ജർമ്മൻ, ഇംഗ്ലീഷ് എന്നിവയും ഉൾപ്പെടുന്നു.[5]

1973-ൽ അവളുടെ അമ്മ ബ്ലാഞ്ചെ ഡുബോയിസ് എന്ന കഥാപാത്രമായി അഭിനയിച്ച എ സ്ട്രീറ്റ് കാർ നെയിംഡ് ഡിസയർ എന്ന ബ്രോഡ്വേ നാടകത്തിന്റെ പുനരവതരണത്തിൽ എഹ്ലെ ഒരു ബാലതാരമായി പ്രത്യക്ഷപ്പെട്ടു.[6] ഇന്റർലോചെൻ ആർട്സ് അക്കാദമി ഉൾപ്പെടെയുള്ള നിരവധി വിദ്യാലയങ്ങളിൽ പഠിച്ചുകൊണ്ട് അവർ യുകെയിലും യുഎസിലുമാണ് തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. വടക്കൻ കരോലിനയിലെ ആഷെവില്ലിലാണ് കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്. അവരുടെ നാടക പരിശീലനം നോർത്ത് കരോലിന സ്കൂൾ ഓഫ് ആർട്സ് , ലണ്ടനിലെ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമ എന്നിവയ്ക്കിടയിൽ വിഭജിക്കപ്പെട്ടിരിക്കുന്നു.[7][8]

1991-ൽ പീറ്റർ ഹാൾ അവതരിപ്പിച്ച ടാർട്ടഫെ എന്ന നാടകത്തിൽ എൽമെയർ എന്ന കഥാപാത്രമായി വേഷമിട്ടുകൊണ്ട് വെസ്റ്റ് എൻഡിൽ അരങ്ങേറ്റം കുറിച്ച എഹ്ലെ ഇയാൻ ചാൾസൺ പുരസ്കാരത്തിൽ രണ്ടാം സമ്മാനത്തിന് അർഹയായി. മേരി വെസ്ലിയുടെ അതേ പേരിലുള്ള പുസ്തകത്തിന്റെ ടെലിവിഷൻ രൂപമായ ദി കാമോമൈൽ ലോൺ (1992) എന്ന പരമ്പരയിൽ കാലിപ്സോ എന്ന കഥാപാത്രമായി പീറ്റർ ഹാൾ അവരെ അവതരിപ്പിച്ചു. അതിൽ അവളും അമ്മയും വ്യത്യസ്ത പ്രായങ്ങളിൽ ഒരേ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.

1995ൽ കോളിൻ ഫിർത്തിനൊപ്പം വേഷമിട്ട ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രെജുഡിസ് എന്ന നോവലിനെ ആസ്പദമാക്കി ബിബിസി ടെലിവിഷൻ നിർമ്മിച്ച പരമ്പരയിൽ എലിസബത്ത് ബെന്നറ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ മികച്ച നടിക്കുള്ള ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡ് നേടി. അതേ വർഷം തന്നെ അവർ റോയൽ ഷേക്സ്പിയർ കമ്പനിയിൽ ചേരുകയും പാരഡൈസ് റോഡ് (1997) എന്ന ചിത്രത്തിൽ ആദ്യത്തെ പ്രധാന ഫീച്ചർ ഫിലിം വേഷം നേടുകയും ചെയ്തു. ബ്രയാൻ ഗിൽബെർട്ടിന്റെ വൈൽഡ് (1997), ഇസ്ത്വാൻ സാബോയുടെ സൺഷൈൻ (1999) എന്നീ ചിത്രങ്ങളിലും അവർ സഹനടിയായി വേഷമിട്ടു.

2000 ൽ ടോം സ്റ്റോപ്പാർഡിന്റെ ദി റിയൽ തിംഗ് എന്ന നാടകത്തിലൂടെ ആനി എന്ന കഥാപാത്രമായി ബ്രോഡ്വേയിൽ അരങ്ങേറ്റം കുറിച്ച എഹ്ലെ ഒരു നാടകത്തിലെ മികച്ച നടിക്കുള്ള ടോണി അവാർഡ് നേടി. അടുത്ത വർഷം, ഡൊമിനിക് വെസ്റ്റ്, അലൻ കമ്മിംഗ് എന്നിവരോടൊപ്പം അഭിനയിച്ച നോയിൽ കോവാർഡിന്റെ ഡിസൈൻ ഫോർ ലിവിംഗ് എന്ന നാടകത്തിന്റെ പുനരവതരണത്തിൽ എഹ്ലെ വീണ്ടും ബ്രോഡ്വേ നാടകവേദിയില് പ്രത്യക്ഷപ്പെട്ടു.[9]

ഒരു ഇടവേളയ്ക്ക് ശേഷം, 2005 ൽ ഓൾഡ് വിക്ക് തീയേറ്ററിൽ അവതരിപ്പിച്ച ദി ഫിലാഡൽഫിയ സ്റ്റോറി എന്ന നാടകത്തിലൂടെ കെവിൻ സ്പെയ്സിയോടൊപ്പം ലണ്ടൻ വേദിയിലേക്ക് എഹ്ലെ മടങ്ങിയെത്തി. അടുത്ത വർഷം, ഷേക്സ്പിയർ ഇൻ ദ പാർക്ക് പ്രോഗ്രാമിന്റെ ഭാഗമായി ലിവ് ഷ്രൈബറിനൊപ്പം മക്ബെത്തിൽ ലേഡി മക്ബെത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[9]

2006 ഒക്ടോബർ മുതൽ 2007 മെയ് വരെ പ്രദർശനം നടന്ന സ്റ്റോപ്പാർഡിന്റെ ദി കോസ്റ്റ് ഓഫ് ഉട്ടോപിയ എന്ന നാടക ത്രയത്തിൽ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് എഹ്ലെ ബ്രോഡ്വേ നാടകവേദിയിലേക്ക് മടങ്ങിയെത്തി.[10] ഇവയിൽ ബില്ലി ക്രുഡപ്പ്, മാർത്ത പ്ലിംപ്ടൺ, എഥൻ ഹോക്ക് എന്നിവർക്കൊപ്പമാണ് എഹ്ലെ അഭിനയിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ നാടക നിരൂപകനായ ബെൻ ബ്രാൻറ്റ്ലി അവരുടെ പ്രകടനത്തെ "അവിസ്മരണീയ" മെന്ന് വിശേഷിപ്പിച്ചു. അവരുടെ പ്രകടനത്തിന്, ഒരു നാടകത്തിലെ മികച്ച നടിയെന്ന നിലയിൽ രണ്ടാമത്തെ ടോണി അവാർഡ് അവർ നേടി.

2009 ഓഗസ്റ്റിൽ, ജോർജ്ജ് ആർ. ആർ. മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന ഫാന്റസി പുസ്തക പരമ്പരയുടെ ചലച്ചിത്രാവിഷ്കാരമായ എച്ച്ബിഒയുടെ ഗെയിം ഓഫ് ത്രോൺസിൻറെ തുടക്കത്തിൽ കാറ്റലിൻ സ്റ്റാർക്ക് എന്ന കഥാപാത്രത്തെ എഹ്ലെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. എഹ്ലെ പൈലറ്റ് എപ്പിസോഡിന്റെ ചിത്രീകരണത്തിൽ സഹകരിച്ചുവെങ്കിലും, മകളുടെ ജനനത്തിന് ശേഷം പെട്ടെന്നുതന്നെ ജോലിയിലേക്ക് മടങ്ങുന്നത് വേഗത്തിലാണെന്ന സന്ദേഹത്താൽ പരമ്പര ഉപേക്ഷിച്ചു. വടക്കൻ ഐറിഷ് നടി മിഷേൽ ഫെയർലി അവർക്ക് പകരം ഈ പരമ്പരിയിലേയ്ക്ക് എത്തി.[11]

2010 ൽ ന്യൂയോർക്ക് നഗരത്തിലെ സെക്കൻഡ് സ്റ്റേജ് തിയേറ്റർ അവതരിപ്പിച്ച മിസ്റ്റർ ആൻഡ് മിസിസ് ഫിച്ച് എന്ന നാടകത്തിൽ ജോൺ ലിത്ഗോയോടൊപ്പം എഹ്ലെ അഭിനയിച്ചു.[12] 2010 മുതൽ, ദി കിംഗ്സ് സ്പീച്ച് (പ്രൈഡ്, പ്രീജുഡിസിലെ സഹതാരം കോളിൻ ഫിർത്തിനോടൊപ്പം), സ്റ്റീവൻ സോഡർബെർഗിന്റെ കോണ്ടാജിയൻ (2011), ജോർജ്ജ് ക്ലൂണിയുടെ ദി ഐഡ്സ് ഓഫ് മാർച്ച് (2011) കാതറിൻ ബിഗ്ലോയുടെ സീറോ ഡാർക്ക് തേർട്ടി (2012), അലൻ റിക്ക്മാന്റെ എ ലിറ്റിൽ ഖയോസ് (2015), ടെറൻസ് ഡേവിസിന്റെ എ ക്വയറ്റ് പാഷൻ (2016), ഇറ സാക്സിന്റെ ലിറ്റിൽ മെൻ (2016.) എന്നീ ചിത്രങ്ങളിൽ എഹ്ലെ വിവിധ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. എ ഗിഫ്റ്റ്ഡ് മാൻ (2011-2012) എന്ന ടെലിവിഷൻ പരമ്പരയിലും ഇതിനിടെ അവർ പ്രത്യക്ഷപ്പെട്ടു.

2017ൽ ഓസ്ലോ എന്ന നാടകത്തിൽ പ്രത്യക്ഷപ്പെടുകയും ഇത് മികച്ച നാടകത്തിനുള്ള ടോണി അവാർഡ് നേടുകയും ചെയ്തു. നാടകത്തിലെ അവരുടെ വേഷത്തിന് ഒരു നാടകത്തിലെ മികച്ച നടിക്കുള്ള നാമനിർദ്ദേശം ലഭിച്ചു.[13] 2018-ൽ, ഹുലു മീഡിയയുടെ ദി ലൂമിംഗ് ടവർ എന്ന ചെറു പരമ്പരയിൽ അംബാസഡർ ബാർബറ ബോഡിൻ എന്ന കഥാപാത്രമായി അവർ പ്രത്യക്ഷപ്പെട്ടു. ജെഫ് ഡാനിയേൽസ്, ബിൽ ക്യാമ്പ്, പീറ്റർ സർസ്ഗാർഡ്, മൈക്കൽ സ്റ്റുൾബാർഗ് എന്നിവരായിരുന്നു ഈ പരമ്പരയിലെ സഹ താരങ്ങൾ.

2020-ൽ ഷോടൈമിൽ പ്രദർശിപ്പിച്ച ദി കോമി റൂൾ എന്ന പരിമിത പരമ്പരയിൽ ജെഫ് ഡാനിയൽസുമായി എഹ്ലെ വീണ്ടും ഒന്നിച്ച് അഭിനയിച്ചു. ഈ പരമ്പരയിൽ മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി അദ്ദേഹത്തിന്റെ ഭാര്യ പാട്രിസ് എന്നിവരെ യഥാക്രമം ഡാനിയൽസും എഹ്ലെയും അവതരിപ്പിച്ചു. 2022-ൽ സസ്പിഷ്യൻ എന്ന ആപ്പിൾ ടിവി + പരമ്പരയിൽ ആമി, ഷോടൈമിലെ ലീഗൽ നാടകീയ പരമ്പര ദി ഗുഡ് ഫൈറ്റിൽ ജഡ്ജി ആഷ്ലി ബർണറ്റ്, പാരാമൌണ്ട് + വെസ്റ്റേൺ പരമ്പരയായ 1923-ൽ സിസ്റ്റർ മേരി എന്നിവയുൾപ്പെടെ വിവിധ ടെലിവിഷൻ നിർമ്മാണങ്ങളിലെ വിവിധ കഥാപാത്രങ്ങളായി അവർ പ്രത്യക്ഷപ്പെട്ടു.

2022-ലും, ഷീ സെഡ് എന്ന മീ ടൂ അന്വേഷണാത്മക നാടകീയ ചലച്ചിത്രത്തിൽ ലോറ മാഡൻ എന്ന വേഷം അവതരിപ്പിച്ച എഹ്ലെക്ക് മികച്ച അവലോകനങ്ങൾ ലഭിച്ചു. ടൈം ചലച്ചിത്ര നിരൂപകയായ സ്റ്റെഫാനി സഖറെക് അവരുടെ അഭിനയത്തെ "ഗംഭീരം" എന്ന് വിശേഷിപ്പിച്ചപ്പോൾ നാഷണൽ പബ്ലിക് റേഡിയോയുടെ (NPR) ജസ്റ്റിൻ ചാങ് അവരുടെ പ്രകടനം "തികച്ചും ഹൃദയസ്പർശി" ആയിരുന്നുവെന്ന് പ്രഖ്യാപിച്ചു.[14][15] പാർക്ക് അവന്യൂ ആർമറിയുടെ ന്യൂയോർക്കിൽ പ്രദർശിപ്പിച്ച ഹാംലെറ്റ് എന്ന നാടകത്തിലെ ഗെർട്രൂഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവർ വേദിയിലേക്ക് മടങ്ങിയെത്തി. അവസാന നിമിഷം ലിയാ വില്യംസ് എന്ന നടിയുടെ പകരക്കാരിയായി എത്തിയ എഹ്ലെക്ക് ഈ വേഷത്തിലൂടെ നല്ല അവലോകനങ്ങൾ ലഭിച്ചു.

2023 ലെ ത്രില്ലർ മിനി പരമ്പരയായ ഡെഡ് റിംഗേഴ്സിൽ റെബേക്ക പാർക്കറുടെ വേഷം എഹ്ലെ അഭിനയിച്ചു. സഹോദരതുല്യമായ സ്നേഹത്താൽ ബന്ധിതരായ ഇരട്ട ഗൈനക്കോളജി ഡോക്ടർമാരുടെ വിചിത്രമായ ജീവിതാനുഭവങ്ങളുടെയും ഞെട്ടിപ്പിക്കുന്ന മരണങ്ങളുടെയും ത്രസിപ്പിക്കുന്ന കഥ പറയുന്ന ഈ ക്ലാസ്സിക് പരമ്പര ഒരു പീബൊഡി അവാർഡ് നേടി.[16]

2024-ൽ, ലോ ആൻഡ് ഓർഡർഃ ഓർഗനൈസ്ഡ് ക്രൈം എന്ന ടെലിവിഷൻ പരമ്പരയുടെ നാല് എപ്പിസോഡുകളിൽ ഒരു സീരിയൽ കില്ലറിനായുള്ള തിരച്ചിലിൽ എലിയറ്റ് സ്റ്റാബ്ലറെ (ക്രിസ്റ്റഫർ മെലോണി) സഹായിക്കുന്ന പെൻസിൽവാനിയയിലെ വെസ്റ്റ്ബ്രൂക്ക് പോലീസ് മേധാവി മെറിഡിത്ത് ബോണറായി എഹ്ലെ പ്രത്യക്ഷപ്പെട്ടു.

വ്യക്തിജീവിതം

[തിരുത്തുക]

2001 നവംബർ 29 ന് എഴുത്തുകാരൻ മൈക്കൽ റയാനെ വിവാഹം കഴിച്ച എഹ്ലെക്ക് രണ്ട് കുട്ടികളുണ്ട്.

അഭിനയരംഗം

[തിരുത്തുക]
വർഷം. തലക്കെട്ട് റോൾ കുറിപ്പുകൾ
1994 ബാക്ക്ബീറ്റ് സിന്തിയ പവൽ
1997 പാരഡൈസ് റോഡ് റോസ്മേരി ലൈറ്റൺ-ജോൺസ്
1997 വൈൽഡ് കോൺസ്റ്റൻസ് ലോയ്ഡ് വൈൽഡ്
1998 ബെഡ്റൂംസ് ആന്റ് ഹാൾവേസ്. സാലി
1999 സൺഷൈൻ. വലേരി സോണെൻഷെൻ
1999 ദിസ് ഇയേർസ് ലവ് സോഫി
2002 പൊസഷൻ ക്രിസ്റ്റബെൽ ലാമോട്ടെ
2005 ദ റിവർ കിംഗ് ബെറ്റ്സി ചേസ്
2006 ആൽഫ മെയ്ൽ ആലീസ് ഫെറിസ്
2008 പ്രൈഡ് ആന്റ് ഗ്ലോറി ആബി ടിയർനി
2008 ബിഫോർ ദ റെയിൻസ് ലോറ മൂർസ് മലയാള ഭാഷാ സിനിമ
2009 ദ ഗ്രേറ്റസ്റ്റ് ജോൺ
2010 ദ കിംഗ്സ് സ്പീച്ച് മിർട്ടിൽ ലോഗ്
2011 ദ ഐഡിയാസ് ഓഫ് മാർച്ച് സിണ്ടി മോറിസ്
2011 കൊണ്ടാജിയൻ അലി ഹെക്സ്റ്റാൾ
2011 ദ അഡ്ജസ്റ്റ്മെന്റ് ബ്യൂറോ ബ്രൂക്ലിൻ ഐസ് ഹൌസ് ബാർടെൻഡർ
2012 സീറോ ഡാർക്ക് തേർട്ടി ജെസീക്ക കാർലി
2014 റോബോകോപ്പ് ലിസ് ക്ലൈൻ
2014 ബ്ലാക്ക് ഓർ വൈറ്റ് കരോൾ ആൻഡേഴ്സൺ
2014 ദി ഫോർഗർ കിം കട്ടർ
2014 ദ ലിറ്റിൽ ഖയോസ് മാഡം ഡി മോണ്ടെസ്പാൻ
2015 അഡ്വാന്റേജസ് ഇസാ ക്രയർ
2015 ഫോർട്ടി ഷേഡ്സ് ഓഫ് ഗ്രേ കാർല വിൽക്സ്
2015 സ്പൂക്സ്: ദ ഗ്രേറ്റർ ഗുഡ് ജെറാൾഡിൻ മാൾട്ട്ബി
2016 ലിറ്റിൽ മെൻ കാതി ജാർഡിൻ
2016 ദ ഫണ്ടമെന്റൽസ് ഓഫ് കെയറിംഗ് എൽസ
2016 എ ക്വയറ്റ് പാഷൻ വിന്നി ഡിക്കിൻസൺ
2017 ഫിഫ്റ്റി ഷേഡ്സ് ഓഫ് ഡാർക്കർ കാർല വിൽക്സ് റേറ്റുചെയ്യാത്ത പതിപ്പ്
2017 ഡെട്രോയിറ്റ് മോർഗർ ഡോക്ടർ അംഗീകാരമില്ലാത്ത
2017 ഐ കിൽ ജയന്റ്സ് മിസിസ്. തോർസൺ
2017 വെറ്റ്ലാന്റ്സ് കേറ്റ് ഷീഹാൻ
2018 ദി മിസ്എഡ്യൂക്കേഷൻ ഓഫ് കാമറൂൺ പോസ്റ്റ് ഡോ. ലിഡിയ മാർഷ്
2018 മോൺസ്റ്റർ മൌറീൻ ഒബ്രിയാൻ
2018 ഫിഫ്റ്റി ഷേഡ്സ് ഓഫ് ഫ്രീഡ് കാർല വിൽക്സ്
2018 വോക്സ് ലക്സ് ജോസി ദി പബ്ലിസിസ്റ്റ്
2018 ടേക്ക് പോയിന്റ് ഏജന്റ് മക്കെൻസി കൊറിയൻ സിനിമ
2019 ദ വൂൾഫ് അവർ മാർഗോട്ട്
2019 റൺ ദിസ് ടൌൺ ജൂഡിത്ത്
2019 ദ പ്രൊഫസർ ആന്റ് ദ മാഡ് മാൻ അഡാ മുറെ
2019 ബിനീത് ദ ബ്ലൂ സബർബൻ സ്കൈസ് ടിന
2019 സെസിന്റ് മൌദ് അമാൻഡ കോൾ
2021 ജോൺ ആൻഡ് ദ ഹോൾ അന്ന ഷായ്
2022 ഷി സെഡ്. ലോറ മാഡൻ
2025 ഈസ്റ്റ് ഓഫ് വാൾ ട്രെയ്സി
ടി. ബി. എ. ലോൺ വൂൾഫ് പോസ്റ്റ് പ്രൊഡക്ഷൻ

ടെലിവിഷൻ

[തിരുത്തുക]
വർഷം. തലക്കെട്ട് റോൾ കുറിപ്പുകൾ
1992 കാമോമൈൽ ലാൺ കാലിപ്സോ മിനിസീരീസ്, 5 എപ്പിസോഡുകൾ
1992 ദി യംഗ് ഇന്ത്യാന ജോൺസ് ക്രോണിക്കിൾസ് ഓസ്ട്രിയയിലെ രാജ്ഞി സീത എപ്പിസോഡ്ഃ "ഓസ്ട്രിയ, മാർച്ച് 1917"
1993 മൈറ്റ്ലാൻഡ്സ് ഫിലിസ് ബിബിസി ടിവി പ്രൊഡക്ഷൻ
1993 സെൽഫ് കാറ്ററിംഗ് 'മെറിൽ' ടെലിവിഷൻ സിനിമ
1993 റിക്ക് മായൽ പ്രസന്റ്സ്: മിക്കി ലവ് തംസിൻ മിനിസീരീസ്, 6 എപ്പിസോഡുകൾ
1995 പ്രൈഡ് ആന്റ് പ്രിജുഡീസ് എലിസബത്ത് ബെന്നറ്റ് മിനിസീരീസ്, 6 എപ്പിസോഡുകൾ
1996 ബിയോണ്ട് റീസൺ പെന്നി മക്അലിസ്റ്റർ ടെലിവിഷൻ സിനിമ
1997 മെലിസ മെലിസ മിനിസീരീസ്, 5 എപ്പിസോഡുകൾ
2008 ദ റസ്സൽ ഗേൾ ലോറെയ്ൻ മോറിസി ടെലിവിഷൻ സിനിമ
2011–12 എ ഗിഫ്റ്റഡ് മാൻ അന്ന പോൾ 16 എപ്പിസോഡുകൾ
2013 ലോ വിന്റർ സൺ സൂസൻ എപ്പിസോഡ്ഃ "ആൻ ആർബർ"
2014–15 ദ ബ്ലാക്ക് ലിസ്റ്റ് മാഡലിൻ പ്രാറ്റ് 2 എപ്പിസോഡുകൾ
2018 ദ ലൂമിംഗ് ടവർ അംബാസഡർ ബാർബറ ബോഡിൻ 3 എപ്പിസോഡുകൾ
2020 ദ കോമി റൂൾ പാട്രിസ് കോമി മിനി സീരീസ്
2022 സസ്പിഷൻ ആമി എപ്പിസോഡ്ഃ "ബി ദ ഗ്രേ മാൻ"
2022 ദ ഗുഡി ഫൈറ്റ് ജഡ്ജി ആഷ്ലി ബർണറ്റ് എപ്പിസോഡ്ഃ "ഗിന്നിയുടെ അവസാനം"
2022–23 1923 സിസ്റ്റർ മേരി 4 എപ്പിസോഡുകൾ
2023 ഡെഡ് റിംഗേർസ് റെബേക്ക പാർക്കർ 5 എപ്പിസോഡുകൾ
2023–24 ലയണസ്. മേസൺ 7 എപ്പിസോഡുകൾ
2024 ലോ ആന്റ് ഓർഡർ : ഓർഗനൈസ്ഡ് ക്രൈം ചീഫ് മെറിഡിത്ത് ബോണർ 4 എപ്പിസോഡുകൾ
വർഷം. തലക്കെട്ട് റോൾ സ്ഥലം
1959 പിങ്ക് തണ്ടർബേർഡ് എഡിൻബർഗ് ഫെസ്റ്റിവൽ
ലൌണ്ഡ്രി ആന്റ് ബൂർബൺ
1991 ടാർട്ടഫ് എൽമെയർ പീറ്റർ ഹാൾ കമ്പനി
1992 ബ്രേക്കിംഗ് ദ കോഡ് പാറ്റ് ഗ്രീൻ ട്രയംഫ് പ്രൊഡക്ഷൻസ് ടൂർ
1995–96 റിച്ചാർഡ് III ലേഡി ആൻ റോയൽ ഷേക്സ്പിയർ കമ്പനി
1995–96 പെയിന്റർ ഓഫ് ഡിസ്ഹോണർ സെറാഫിന
1995–96 ദ റെലാപ്സ് അമാൻഡ
1999 ദ റിയൽ തിംഗ് ആനി. ഡോൺമാർ വെയർഹൌസ്
1999 സമ്മർഫോക്ക് വർവാര മിഖൈലൊവ്ന നാഷണൽ തിയേറ്റർ
2000 ദ റിയൽ തിംഗ് ആനി. ആൽബെറി തിയേറ്റർ ബാരിമോർ തിയേറ്റർ
2001 ഡിസൈൻ്‍ ഫോർ ലവിംഗ്. ഗിൽഡ റൌണ്ട്എബൌട്ട് തിയേറ്റർ കമ്പനിയുടെ അമേരിക്കൻ എയർലൈൻസ് തിയേറ്റർ
2005 ദ ഫിലാഡെൽഫിയ സ്റ്റോറി ട്രേസി ലോർഡ് ദ ഓൾഡ് വിക്ക്
2006 മക്ബെത്ത് ലേഡി മക്ബെത്ത് ഷേക്സ്പിയർ ഇൻ ദ പാർക്കിലെ
ഡെലാകൊർട്ടെ തിയേറ്റർ
2006 ദ കോസ്റ്റ് ഓഫ് ഉട്ടോപ്പിയ: വോയേജ് ലിയുബോവ് ബകുനിൻ വിവിയൻ ബ്യൂമോണ്ട് തിയേറ്റർ
2006 ദ കോസ്റ്റ് ഓഫ് ഉട്ടോപ്പിയ: ഷിപ്പ് റെക്ക്ഡ് നതാലി ഹെർസൻ വിവിയൻ ബ്യൂമോണ്ട് തിയേറ്റർ
2007 ദ കോസ്റ്റ് ഓഫ ഉട്ടോപ്പിയ: സാൽവേജ് മാൽവിഡ വോൺ മെയ്സെൻബഗ്
2010 മിസ്റ്റർ ആൻഡ് മിസ്സിസ് ഫിച്ച് മിസ്സിസ് ഫിച്ച് സെക്കന്റ് സ്റ്റേജ് തീയേറ്റർ
2017 ഓസ്ലോ മോണ ജൂൾ വിവിയൻ ബ്യൂമോണ്ട് തിയേറ്റർ
2022 ഹാംലെറ്റ് ഗെർട്രൂഡ് പാർക്ക് അവന്യൂ ആർമറി

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]

ടോണി അവാർഡുകൾ

വർഷം. വിഭാഗം നാമനിർദ്ദേശം ചെയ്യപ്പെട്ട ജോലി ഫലം
2000 ഒരു നാടകത്തിലെ മികച്ച നടി ദ റിയൽ തിംഗ് വിജയിച്ചു
2007 ഒരു നാടകത്തിലെ മികച്ച നടി ദ കോസ്റ്റ് ഓഫ് ഉട്ടോപിയ വിജയിച്ചു
2017 ഒരു നാടകത്തിലെ മികച്ച നടി ഓസ്ലോ നാമനിർദ്ദേശം ചെയ്യപ്പെട്ടു

ബാഫ്റ്റ പുരസ്കാരങ്ങൾ

വർഷം. വിഭാഗം നാമനിർദ്ദേശം ചെയ്യപ്പെട്ട ജോലി ഫലം
1996 മികച്ച നടി (ടിവി) പ്രൈഡ് ആന്റ് പ്രിജുഡീസ് വിജയിച്ചു
1998 മികച്ച സഹനടി (ഫിലിം) വൈൽഡ് നാമനിർദ്ദേശം ചെയ്യപ്പെട്ടു

സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്

വർഷം. വിഭാഗം നാമനിർദ്ദേശം ചെയ്യപ്പെട്ട ജോലി ഫലം
2010 ഒരു ചലച്ചിത്രത്തിലെ മികച്ച അഭിനേതാവ് ദ കിംഗ്സ് സ്പീച്ച് വിജയിച്ചു

ലോറൻസ് ഒലിവിയർ പുരസ്കാരം

വർഷം. വിഭാഗം നാമനിർദ്ദേശം ചെയ്യപ്പെട്ട ജോലി ഫലം
2000 മികച്ച നടി ദ റിയൽ തിംഗ് നാമനിർദ്ദേശം ചെയ്യപ്പെട്ടു

ഔട്ടർ ക്രിട്ടിക്സ് സർക്കിൾ അവാർഡ്

വർഷം. വിഭാഗം നാമനിർദ്ദേശം ചെയ്യപ്പെട്ട ജോലി ഫലം
2000 മികച്ച നടി-നാടകം ദ റിയൽ തിംഗ് നാമനിർദ്ദേശം
2007 മികച്ച ഫീച്ചർ നടി-നാടകം ദ കോസ്റ്റ് ഓഫ് ഉട്ടോപിയ നാമനിർദ്ദേശം

മറ്റ് പുരസ്കാരങ്ങൾഃ

  • 1991: ഇയാൻ ചാൾസൺ അവാർഡ്, രണ്ടാം സമ്മാനം-പീറ്റർ ഹാൾ കമ്പനി ടാർട്ടഫിലെ ഓർഗോണിന്റെ ഭാര്യയായി  
  • 1992: റേഡിയോ ടൈംസ് അവാർഡ് മികച്ച പുതുമുഖതാരം-ദി കാമോമൈൽ ലോൺ (ടിവി)  
  • 2000: വെറൈറ്റി ക്ലബ് അവാർഡ്-ദി റിയൽ തിംഗ് (നാടകം)  

മറ്റ് പുരസ്കാര നാമനിർദ്ദേശങ്ങൾഃ

  • 2000: ജീനി അവാർഡ് നാമനിർദ്ദേശം-സൺഷൈൻ.

പരാമർശങ്ങൾ

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
  1. Colby, Vineta; Wilson, H. W. (1991). World Authors, 1980–1985. H.W. Wilson Company. ISBN 9780824207977. Archived from the original on February 8, 2021. Retrieved September 1, 2017 via google.ca.
  2. "Performing Arts". google.ca. 1970. Archived from the original on February 8, 2021. Retrieved September 1, 2017.
  3. "Jennifer Ehle". The Guardian. Retrieved January 25, 2024.
  4. "Dead Ringers".
  5. "Ehle family". freepages.genealogy.rootsweb.ancestry.com. 2013. Archived from the original on 5 September 2012. Retrieved 4 November 2013.
  6. "Jennifer Ehle". TVGuide.com. Archived from the original on July 2, 2018. Retrieved February 20, 2020.
  7. "Drama – Home Page". uncsa.edu. Archived from the original on January 6, 2014. Retrieved December 31, 2013.
  8. "High Profile Alumni". cssd.ac.uk. Archived from the original on October 15, 2013. Retrieved December 31, 2013.
  9. 1 2 "Design for Living – Broadway Play – 2001 Revival | IBDB". Archived from the original on September 22, 2020. Retrieved March 7, 2019.
  10. "Coast of Utopia". Playbill. Archived from the original on December 4, 2020. Retrieved December 27, 2020.
  11. Jace Lacob (September 22, 2011). "A Gifted Man's Leading Lady". The Daily Beast. Archived from the original on March 17, 2012. Retrieved March 20, 2012.
  12. "Tony Winners Lithgow and Ehle Are 'MR. & MRS. FITCH' For Second Stage Theatre" Archived ഫെബ്രുവരി 8, 2021 at the Wayback Machine August 19, 2009, Broadway World
  13. "Oslo, Starring Tony Winners Jefferson Mays and Jennifer Ehle, Begins Broadway Run". Archived from the original on March 8, 2019. Retrieved March 7, 2019.
  14. "She Said Is a Satisfying Journalism Movie About Tireless Reporters Who Are Also Tired Moms". Time Magazine. November 18, 2022. Archived from the original on 2022-11-18. Retrieved November 27, 2022.
  15. "'She Said' follows the journalists who set the #MeToo movement in motion". NPR. Retrieved November 27, 2022.
  16. "Dead Ringers".
"https://ml.wikipedia.org/w/index.php?title=ജെന്നിഫർ_എഹ്ലെ&oldid=4565218" എന്ന താളിൽനിന്ന് ശേഖരിച്ചത്