ജെനിവീവ് വേയ്റ്റ്
Gജെനിവീവ് വേയ്റ്റ് | |
|---|---|
1969 ൽ വെയ്റ്റ് | |
| ജനനം | 13 ഫെബ്രുവരി 1948 കേപ് ടൗൺ, ദക്ഷിണാഫ്രിക്ക |
| മരണം | 18 മേയ് 2019 (71 വയസ്സ്) |
| തൊഴിൽ | നടി, ഗായിക, മോഡൽ |
| ജീവിതപങ്കാളി(s) | മാത്യു റീച്ച് (m. 1968; div. 19??) നോർമൻ ബുണ്ടെയ്ൻ (m. ??; sep. ??) |
| കുട്ടികൾ |
|
ഒരു ദക്ഷിണാഫ്രിക്കൻ നടിയും ഗായികയും മോഡലും ആയിരുന്നു ജെനിവീവ് വേയ്റ്റ് (13 ഫെബ്രുവരി 1948 - 18 മെയ് 2019).[3]1968-ൽ പുറത്തിറങ്ങിയ ജോവാന എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രം അവരുടെ ഏറ്റവും മികച്ച അഭിനയമായിരുന്നു.[4]1971-ൽ ഒരു മോഡൽ എന്ന നിലയിൽ വോഗ് മാസികക്കുവേണ്ടി റിച്ചാർഡ് അവെഡൺ വേയ്റ്റിന്റെ ഫോട്ടോയെടുത്തിരുന്നു.[4]1974-ൽ ഗായികയെന്ന നിലയിൽ അവരുടെ ഒരേയൊരു ആൽബം റെക്കോർഡുചെയ്‌തു. [4]
സ്വകാര്യ ജീവിതം
[തിരുത്തുക]1968 ഡിസംബർ 10 ന് വെയ്റ്റ് മാത്യു റീച്ചിനെ വിവാഹം കഴിച്ചു.[5]പിന്നീട്, വെയ്റ്റ് 1972 ജനുവരി 31 ന് ദി മാമാസ് & പാപ്പാസ് സംഗീതഗ്രൂപ്പിലെ സംഗീതജ്ഞനായ ജോൺ ഫിലിപ്സിനെ വിവാഹം കഴിച്ചു.[4] അവർക്ക് അഭിനേതാക്കളായ ടമേർലെൻ ഫിലിപ്സ് (ജനനം 1971), ബിജോ ഫിലിപ്സ് (ജനനം 1980) എന്നീ രണ്ട് മക്കളുണ്ടായിരുന്നു.[2][4]1985-ൽ അവർ വിവാഹമോചനം നേടി. പിന്നീട് നോർമൻ ബണ്ടെയ്‌നെ വിവാഹം കഴിച്ചെങ്കിലും അവർ പിന്നീട് വേർപിരിഞ്ഞു. [5][6]
സംഗീതം
[തിരുത്തുക]1974 ലെ വെയ്റ്റിന്റെ ആൽബം റൊമാൻസ് ഈസ് ഓൺ ദി റൈസ് നിർമ്മിച്ചത് മുമ്പ് ഫോൽക് റോക്ക് ഗ്രൂപ്പായ ദി മാമാസ് & പപ്പാസിലെ സംഗീതജ്ഞനായിരുന്ന അവരുടെ രണ്ടാമത്തെ ഭർത്താവ് ജോൺ ഫിലിപ്സ് ആയിരുന്നു.
മരണം
[തിരുത്തുക]2019 മെയ് 18 ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഉറക്കത്തിൽ വെയ്റ്റ് മരിച്ചു. [1] മകൾ ബിജോ ദിവസങ്ങൾക്കുശേഷം അമ്മയുടെ മരണം പ്രഖ്യാപിച്ചു.[1]
ഫിലിമോഗ്രാഫി
[തിരുത്തുക]- ജോവാന (1968) - "ജോവാന".[4]
- മോവ് (1970) as "The Girl"[4]
- മൈരാ ബ്രെക്കിൻറിഡ്ജ് (1970) - "ദന്ത രോഗി" (ക്രെഡിറ്റ് ചെയ്തിട്ടില്ല)[4]
- ദി മാൻ ഹു ഫെൽസ് ടു എർത്ത് (1976). Performer of "Love is Coming Back".
- ഷോർട്ട് ഡിസ്റ്റൻസ് (1989) - മോന.[4]
അവലംബം
[തിരുത്തുക]- 1 2 3 Barnes, Mike (21 May 2019). "Geneviève Waïte, Singer, Songwriter and 'Joanna' Actress, Dies at 71". The Hollywood Reporter. Archived from the original on 23 May 2019.
- 1 2 Fernandez, Alexia (20 May 2019). "Actress Geneviève Waïte, Former Wife of Musician John Phillips, Dead at 71". People. Meredith Corporation. Retrieved 19 September 2020.
- ↑ "Geneviève Waïte". allmovie.com. Retrieved 17 January 2010.
- 1 2 3 4 5 6 7 8 9 Sandomir, Richard (24 May 2019). "Geneviève Waïte, 71, Star of the Swinging-'60s Film 'Joanna,' Dies". The New York Times. The New York Times Company. Retrieved 19 September 2020.
- 1 2 "Geneviève Waïte". MyHeritage. Retrieved 19 September 2020.
- ↑ "american female singer songwriters". Air Structures. August 2004. Archived from the original on 4 October 2009.
