ജൂവസ് വിത് ഓറഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jewess with Oranges
Aleksander Gierymski - Jewish woman selling oranges - Google Art Project.jpg
ArtistAleksander Gierymski
Year1880–1881
MediumOil on canvas
Dimensions66 cm × 55 cm (26 ഇഞ്ച് × 22 ഇഞ്ച്)
LocationNational Museum, Warsaw
Jewess with Lemons similar painting by the same artist 1881, Silesian Museum (Katowice)

അലക്‌സാണ്ടർ ഗിയേറിംസ്‌കി 1881-ൽ പൂർത്തിയാക്കിയ ഒരു എണ്ണച്ചായ ചിത്രമാണ് ജൂവസ് വിത് ഓറഞ്ച് (പോളീഷ്: Żydówka z pomarańczami, Pomarańczarka, Przekupka z pomarańczami) ഈ ചിത്രം ജർമ്മനിയിലെ വാർസോയിലെ നാഷണൽ മ്യൂസിയം വാങ്ങി. രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനി അധിനിവേശ പോളണ്ടിൽ നാസികൾ കൊള്ളയടിച്ച ഈ ചിത്രം 2011-ൽ മാത്രമാണ് വീണ്ടെടുക്കപ്പെട്ടത്.[1]

ചരിത്രം[തിരുത്തുക]

ഈ ചിത്രം തുടക്കത്തിൽ വാർസോയിലെ ഡോം സ്‌റ്റുകിയുടേതായിരുന്നു. 1928 ഫെബ്രുവരി 23-ന് നാഷണൽ മ്യൂസിയം വാങ്ങിയ ഈ ചിത്രം രണ്ടാം ലോകമഹായുദ്ധസമയത്ത് പോളണ്ടിനെ കൊള്ളയടിക്കുന്ന സമയത്ത്, ജർമ്മൻ സൈന്യം മോഷ്ടിച്ചു. 1945 മുതൽ പോളണ്ട് ചിത്രം കണ്ടെത്തുന്നതിനായി ശ്രമിച്ചു. 2010 നവംബർ 26-ന് ജർമ്മനിയിലെ ബക്‌സ്റ്റെഹുഡിലെ ഒരു പുരാതന വിപണിയിൽ ഈ ചിത്രം പ്രത്യക്ഷപ്പെട്ടു. പോളിഷ് സാംസ്കാരിക ദേശീയ പൈതൃക മന്ത്രാലയം പെയിന്റിംഗ് പോളണ്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾ വിജയകരമായിരുന്നു. 2011 ജൂലൈ 15 ന്, പോളിഷ് PZU ഫൗണ്ടേഷൻ ജർമ്മൻ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകിയ ശേഷം, ജൂവസ് വിത് ഓറഞ്ച് നാഷണൽ മ്യൂസിയത്തിലേക്ക് തിരിച്ചെടുത്തെങ്കിലും അടച്ച തുക വെളിപ്പെടുത്തിയിരുന്നില്ല.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Jewess with Oranges". Lost Museum. മൂലതാളിൽ നിന്നും 24 December 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2013.
"https://ml.wikipedia.org/w/index.php?title=ജൂവസ്_വിത്_ഓറഞ്ച്&oldid=3923452" എന്ന താളിൽനിന്ന് ശേഖരിച്ചത്