ജൂലിയ മലിനോവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Julia Malinova
പ്രമാണം:Photo of Julia Malinova.jpg
ജനനം
Jakovlevna Scheider

1869 (1869)
മരണം1953 (വയസ്സ് 83–84)
ദേശീയതBulgarian
തൊഴിൽWomen's rights activist
അറിയപ്പെടുന്നത്co-founder of the Bulgarian Women's Union
ജീവിതപങ്കാളി(കൾ)Alexander Malinov

ബൾഗേറിയൻ വനിതാ സാമൂഹിക പ്രവർത്തകയും ബൾഗേറിയൻ വിമൻസ് യൂനിയൻ സ്ഥാപകരിൽ ഒരാളുമായിരുന്നു ജൂലിയ മലിനോവ (English:Julia Malinova). 1908മുതൽ 1910വരെയും 1912 മുതൽ 1926 വരെയും രണ്ടു തവണ വിമൻസ് യൂനിയന്റെ അധ്യക്ഷയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. സ്ത്രീകളുടെ വോട്ടവകാശത്തിന് വേണ്ടി പ്രവർത്തിച്ചു.

ജീവചരിത്രം[തിരുത്തുക]

1869ൽ റഷ്യൻ ജൂത കുടുംബത്തിൽ ജനിച്ചു. ഫ്രാൻസിലും സ്വിറ്റ്‌സർലൻഡിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. പിൽക്കാലത്ത് ബൾഗേറിയയുടെ പ്രധാനമന്ത്രിയായ അലക്‌സാണ്ടർ മലിനോവ് എന്ന അഭിഭാഷകനെ വിവാഹം ചെയ്തതോടെ ബൾഗേറിയയിലേക്ക് കുടിയേറുകയായിരുന്നു. 1899 മുതൽ അധ്യാപികയും സോഷ്യലിസ്റ്റും എഴുത്തുകാരിയുമായ അന്ന കരിമയുമൊന്നിച്ച് സ്‌ഹെൻസ്‌കി ഗ്ലാസ് എന്ന പത്രം എഡിറ്റ് ചെയ്തു പുറത്തിറക്കി. 1901ൽ അന്ന കരിമയുമായി ചേർന്ന് ബൾഗേറിയൻ വിമൻസ് യൂനിയൻ എന്ന സംഘടന രൂപീകരിച്ചു. അന്ന കരിമയായിരുന്നു പ്രഥമ അധ്യക്ഷ. 27 പ്രാദേശിക വനിതാ സംഘടനകൾ ചേർന്നാണ് ബൾഗേറിയൻ വിമൻസ് യൂനിയൻ രൂപീകരിച്ചത്. 1908ൽ വിമൻസ് യൂനിയന്റെ അധ്യക്ഷയായി. ജൂലിയ സംഘടനയുടെ അധ്യക്ഷയായ സമയത്താണ് യൂനിയനെ ഇന്റർനാഷണൽ കൗൺസിൽ ഓഫ് വിമൻസിന്റെ ഭാഗമാക്കിയത്. 1925ൽ ജൂലിയയെ വിദേശ പൗരത്വത്തിന്റെ പേര് പറഞ്ഞ് ബൾഗേറിയൻ ദേശീയ വാദികളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നു. ഇതോടെ, വിമൻസ് യൂനിയന്റെ അധ്യക്ഷ പദവി രാജിവെച്ചു. അവരുടെ പിൻഗാമിയായി ഡിമിട്രാന ഇവാനോവ അധികാരമേറ്റു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജൂലിയ_മലിനോവ&oldid=3373885" എന്ന താളിൽനിന്ന് ശേഖരിച്ചത്