ജൂലിയാ മാർഗരറ്റ് കാമറോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂലിയാ മാർഗരറ്റ് കാമറോൺ
Painting of Julia Margaret Cameron by George Frederic Watts, c. 1850–1852
ജനനം
Julia Margaret Pattle

(1815-06-11)11 ജൂൺ 1815
മരണം26 ജനുവരി 1879(1879-01-26) (പ്രായം 63)
ദേശീയതBritish
അറിയപ്പെടുന്നത്ഫോട്ടോഗ്രാഫി

ഒരു ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായിരുന്നു ജൂലിയാ മാർഗരറ്റ് കാമറോൺ (11 ജൂൺ 1815 - 26 ജനുവരി 1879). [1] കാമറൂണിന്റെ ഫോട്ടോഗ്രാഫിക് ജീവിതം ചെറുപ്പമായിരുന്നു. ജീവിതത്തിന്റെ പതിനൊന്നുവർഷക്കാലം (1864-1875). അക്കാലത്തെ പ്രശസ്തമായ പോർട്രെയ്റ്റ് കൾക്കും, ആർതർ രാജാവിന്റെ ചിത്രങ്ങൾക്കും, അവ‌ർ പ്രസിദ്ധയായി. അവരുടെ പ്രവർത്തനം ആധുനിക ഫോട്ടോഗ്രാഫർമാരെ സ്വാധീനിച്ചു.

ജീവിതരേഖ[തിരുത്തുക]

കാമറൂണിന്റെ ഫോട്ടോഗ്രാഫിക് ജീവിതം ചെറുതായിരുന്നു. ജീവിതത്തിന്റെ പതിനൊന്നുവർഷക്കാലമാണ് അവർ (1864-1875). ഈ മേഖലയിൽ പ്രവർത്തിച്ചത്. ജൂലിയാ മാർഗരറ്റ് കാമറോൺ ഇന്ത്യയിലെ കൽക്കത്തയിൽ ജനിച്ചു. ആഡീലൈൻ മറിയയുടെയും എതാങ്ങിന്റെയും മകളായി ജനിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനായിരുന്നു ജെയിംസ് പീറ്റർ പറ്റിൽ. . ഫ്രാൻസിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് ഇന്ത്യയിലേക്കു മടങ്ങി. 1838 ൽ ചാൾസ് ഹെ കാമറൂണെ വിവാഹം കഴിച്ചു. 1848 ൽ കാമറൂൺ ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ കുടുംബം ഇംഗ്ലണ്ടിലേക്കു മാറി. ജൂലിയുടെ സഹോദരിയുടെ വീട്ടിൽ പതിവായി എത്തിയിരുന്ന എഴുത്തുകാരുമായും കലാകാരന്മാരുമായും സൗഹൃദത്തിലായ അവർ കവി ലോർഡ് ടെന്നിസണിന്റെ വീടിനു സമീപം സ്ഥലം വാങ്ങി താമസമാരംഭിച്ചു.

1863 ൽ 48ാം വയസിൽ മകൾ നൽകിയ ക്യാമറ ഉപയോഗിച്ചാണ് ജൂലിയ ഫോട്ടാ എടുത്തു തുടങ്ങുന്നത്. ഫോട്ടോഗ്രാഫിക് സൊസൈറ്റികളിൽ സജീവമായ അവർ അക്കാലത്തെ പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങളുടെ ചിത്രം പകർത്തി. ചാൾസ് ഡാർവിൻ, കവി ടെന്നീസൺ, റോബർട്ട് ബ്രൗണിംഗ് തുടങ്ങിയവരുടെ ചിത്രങ്ങൾ പ്രസിദ്ധങ്ങളാണ്. പല പ്രതിഭകളുടെയും അവശേഷിക്കുന്ന ഏക ചിത്രം ജൂലിയ പകർത്തിയവയാണ്. തന്റെ ഓരോ ചിത്രവും വളരെ ജാഗ്രതയോടെ അവർ പകർപ്പവകാശ ഓഫീസിൽ രജിസ്റ്റർ ചെയ്തിരുന്നു. 1875 ൽ ശ്രീലങ്കയിലേക്കു മാറിയ ജൂലിയ അവിടെ വച്ച് രോഗബാധയാൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. Crompton, Sarah (6 May 2016). "She takes a good picture: six forgotten female pioneers of photography". London: The Guardian. Retrieved 9 May 2016.

തന്റെ ഓരോ ചിത്രവും വളരെ ജാഗ്രതയോടെ അവർ പകർപ്പവകാശ ഓഫീസിൽ രജിസ്റ്റർ ചെയ്തിരുന്നു.