Jump to content

ജൂഡിത്ത് ക്വിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജൂഡിത്ത് ക്വിനി
ജനനം
Judith Shakespeare
മാമ്മോദീസ2 February 1585
മരണം9 February 1662 (aged 77)
ദേശീയതEnglish
ജീവിതപങ്കാളി(കൾ)Thomas Quiney
കുട്ടികൾ3
മാതാപിതാക്ക(ൾ)

ജൂഡിത്ത് ക്വിനി (സ്നാനമേറ്റത്, 2 ഫെബ്രുവരി 1585 - ഫെബ്രുവരി 9, 1662) വില്യം ഷേക്സ്പിയറുടെയും അദ്ദേഹത്തിന്റെ പത്നി ആൻ ഹാത്ത്വേയുടെയും ഇളയ മകളും അവരുടെ ഏകമകൻ ഹാംനെറ്റ് ഷേക്സ്പിയറുടെ ഇരട്ട സഹോദരിയുമായിരുന്നു. സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിലെ ഒരു വീഞ്ഞു വ്യാപാരിയായിരുന്ന തോമസ് ക്വിനിയെ അവർ വിവാഹം കഴിച്ചു. ക്വിനിയുടെ ദുർന്നടത്തം ഉൾപ്പെടെയുള്ള വിവാഹ സാഹചര്യങ്ങൾ ഷേക്സ്പിയറുടെ വിൽപ്പത്രം മാറ്റിയെഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കാം. തോമസ് ക്വിനി പുറത്താക്കപ്പെടുകയും, അതേസമയം ജൂഡിത്തിന്റെ അനന്തരാവകാശം ഭർത്താവിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളുമായി വിൽപ്പത്രം ബന്ധിപ്പിച്ചിരുന്നു. ഷേക്സ്പിയറുടെ എസ്റ്റേറ്റിന്റെ സിംഹഭാഗവും ഭൂമിയുടെ മറ്റ് അവകാശങ്ങളും മൂത്തമകൾ സൂസന്നയ്ക്കും അവരുടെ പുരുഷ പിന്തുടർച്ചക്കാർക്കായി വിട്ടുകൊടുത്തിരുന്നു.

ജൂഡിത്തിനും തോമസ് ക്വിനിക്കും മൂന്ന് മക്കളുണ്ടായിരുന്നു. ജൂഡിത്ത് ക്വീനിയുടെ മരണസമയത്ത്, അവൾ വർഷങ്ങളോളം മക്കളുടെ ജീവിതകാലത്തെയും അതിജീവിച്ചിരുന്നു. അവളുടെ പിതാവിന്റെ ജീവിതത്തിലെ അജ്ഞാതമായ ഭാഗങ്ങൾ ഒരുമിച്ച് ചേർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നിരവധി ഫിക്ഷൻ കൃതികളിൽ അവർ ചിത്രീകരിക്കപ്പെട്ടട്ടുണ്ട്.

ആദ്യകാലം[തിരുത്തുക]

വില്യം ഷേക്സ്പിയറുടെയും ആൻ ഹാത്ത്വേയുടെയും ഇളയ മകളായിരുന്നു ജൂഡിത്ത് ഷേക്സ്പിയർ. അവർ സൂസന്നയുടെ അനുജത്തിയും ഹാംനെറ്റിന്റെ ഇരട്ട സഹോദരിയുമായിരുന്നു. എന്നിരുന്നാലും, പതിനൊന്നാമത്തെ വയസ്സിൽ സഹോദരൻ ഹാംനെറ്റ് മരണമടഞ്ഞു.[1][2] 1585 ഫെബ്രുവരി 2-ന് അവളുടെ സ്നാന സമയത്തെ പേര് "ജൂഡെത്ത് ഷേക്സ്പിയർ" എന്ന് വികാരിയായിരുന്ന കോവെൻട്രിയിലെ റിച്ചാർഡ് ബാർട്ടൻ, സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോണിലെ ഹോളി ട്രിനിറ്റി പള്ളിയുടെ ഇടവക രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[3][4][5] മാതാപിതാക്കളുടെ സുഹൃത്തുക്കളായിരുന്ന ഹാംനെറ്റ്, ജൂഡിത്ത് സാഡ്‌ലർ ദമ്പതികളുടെ[6] പേരിലാണ് ഇരട്ടകൾ നാമകരണം ചെയ്യപ്പെട്ടത്. സ്ട്രാറ്റ്‌ഫോർഡിലെ റൊട്ടി നിർമ്മാതാവായിരുന്നു ഹാംനെറ്റ് സാഡ്‌ലർ.

അവളുടെ പിതാവിൽനിന്നും ഭർത്താവിൽ നിന്നും വ്യത്യസ്തമായി ജൂഡിത്ത് ഷേക്സ്പിയർ ഒരുപക്ഷേ നിരക്ഷരയായിരുന്നിരിക്കാം കരുതപ്പെടുന്നു.

വിവാഹം[തിരുത്തുക]

1616 ഫെബ്രുവരി 10 ന് ജൂഡിത്ത് ഷേക്സ്പിയർ ഹോളി ട്രിനിറ്റി പള്ളിയിൽവച്ച് സ്ട്രാറ്റ്ഫോർഡിലെ വൈൻ വ്യാപാരിയായിരുന്ന തോമസ് ക്വിനിയെ വിവാഹം കഴിച്ചു. പിന്നീട് ക്വിനിയുടെ സഹോദരി മേരിയെ വിവാഹം കഴിച്ച അസിസ്റ്റന്റ് വികാരി റിച്ചാർഡ് വാട്ട്സ് പള്ളിയിലെ സഹ വികാരിയായിരുന്നു. വിവാഹങ്ങൾക്ക് വിലക്കപ്പെട്ട സമയമായിരുന്ന നോമ്പുകാലത്തിനു മുമ്പുള്ള ഷ്രോവെറ്റൈഡ് കാലത്താണ് വിവാഹം നടന്നത്.

ചാപ്പൽ ലെയ്ൻ, അറ്റ്‌വുഡ്സ്, ദി കേജ്[തിരുത്തുക]

വിവാഹശേഷം ക്വിനി കുടുംബം എവിടെയാണ് താമസിച്ചതെന്നത് അജ്ഞാതമാണ്, എന്നിരുന്നാലും സ്ട്രാറ്റ്‌ഫോർഡിലെ ചാപ്പൽ ലെയ്‌നിൽ ജൂഡിത്ത് പിതാവിൽനിന്നുള്ള കോട്ടേജ് സ്വന്തമാക്കിയിരുന്നു; 1611 മുതൽ തോമസ്, ഹൈ സ്ട്രീറ്റിലെ "അറ്റ്വുഡ്സ്" എന്ന സത്രം പാട്ടത്തിനെടുത്തിരുന്നു. പിതാവിന്റെ വിൽപ്പത്രപ്രകാരമുള്ള സ്വത്തുകൈമാറ്റത്തിലെ ഒത്തുതീർപ്പിന്റെ ഭാഗമായി കോട്ടേജ് പിന്നീട് ജൂഡിത്തിൽ നിന്ന് സഹോദരി മേരിയിലേയ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു. 1616 ജൂലൈയിൽ തോമസ് തന്റെ സഹോദരൻ വില്യം ചാൻഡലറുമൊത്ത് വീടുകൾ തമ്മിൽ‌ വച്ചുമാറ്റം നടത്തുകയും, വൈൻ ശാല ഹൈ സ്ട്രീറ്റിന്റെയും ബ്രിഡ്ജ് സ്ട്രീറ്റിന്റെയും കോണിലുള്ള ഒരു വീടിന്റെ മുകൾ ഭാഗത്തേക്ക് മാറ്റുകയും ചെ്യതു. ഈ വീട് "ദ കേജ്" എന്നറിയപ്പെടുകയും പരമ്പരാഗതമായി ജൂഡിത്ത് ക്വിനിയുമായി ബന്ധപ്പെട്ട വീടായി മാറുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിൽ ‘ദി കേജ്’ സ്ട്രാറ്റ്‌ഫോർഡ് ഇൻഫർമേഷൻ ഓഫീസായി മാറുന്നതിന് മുമ്പ് ഒരു കാലത്ത് ‘വിമ്പി’ ബാർ ആയിരുന്നു.

മരണം[തിരുത്തുക]

ജുഡിത്ത് ക്വിനി 1662 ഫെബ്രുവരി 9 ന് അന്തരിച്ചു. ഹോളി ട്രിനിറ്റി പള്ളിയങ്കണത്തിലാണ് അവളെ സംസ്കരിച്ചത്, പക്ഷേ അവളുടെ ശവകുടീരത്തിന്റെ കൃത്യമായ സ്ഥാനം അജ്ഞാതമാണ്.  അവരുടെ ഭർത്താവിനെക്കുറിച്ചെന്നതുപോലെ അവരുടെ പിന്നീടുള്ള വർഷങ്ങളെക്കുറിച്ചുള്ള രേഖകൾ പരിമിതമാണ്. ഇടവകയുടെ ശ്മശാന രേഖകൾ അപൂർണ്ണമായിരിക്കുന്നതിനാൽ 1662 അല്ലെങ്കിൽ 1663 ൽ അദ്ദേഹം (ഷേക്സ്പീയർ) അന്തരിച്ചിരിക്കാം, അല്ലെങ്കിൽ അദ്ദേഹം സ്ട്രാറ്റ്‌ഫോർഡ്-ഓൺ-അവോൺ വിട്ടുപോയതാകാമെന്നും അനുമാനിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Chambers, E. K. William Shakespeare: A Study of Facts and Problems. Oxford: Clarendon Press, 1930, 2 vols. I: 18.
  2. Schoenbaum, S. William Shakespeare: A Compact Documentary Life. Oxford: Clarendon Press, 1977, p. 94.
  3. Chambers, E. K. William Shakespeare: A Study of Facts and Problems. Oxford: Clarendon Press, 1930, 2 vols. I: 18.
  4. Schoenbaum, S. William Shakespeare: A Compact Documentary Life. Oxford: Clarendon Press, 1977, p. 94.
  5. Halliday, F. E. Shakespeare and His Critics. Gerald Duckworth & Co. London (1949). p. 28. Reprinted Nabu Press (2013) p. 28. ISBN 978-1294049265
  6. Chambers, E. K. William Shakespeare: A Study of Facts and Problems. Oxford: Clarendon Press, 1930, 2 vols. I: 18.
"https://ml.wikipedia.org/w/index.php?title=ജൂഡിത്ത്_ക്വിനി&oldid=3296408" എന്ന താളിൽനിന്ന് ശേഖരിച്ചത്