ജുഹു വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുഹു വിമാനത്താവളം
Summary
എയർപോർട്ട് തരംപൊതുമേഖല
പ്രവർത്തിപ്പിക്കുന്നവർഎയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ
Servesമുംബൈ
സ്ഥലംജുഹു, മഹാരാഷ്ട്ര, ഇന്ത്യ
Hub for
സമുദ്രോന്നതി13 ft / 4 m
Map
ജുഹു വിമാനത്താവളം is located in Mumbai
ജുഹു വിമാനത്താവളം
ജുഹു വിമാനത്താവളം
റൺവേകൾ
ദിശ Length Surface
ft m
08/26 3,750 1,143 Paved
16/34 2,400 731 Paved


മുംബൈയിലെ ജുഹുവിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വിമാനത്താവളമാണ് ജുഹു വിമാനത്താവളം (ICAO: VAJJ). ഇന്ന് ചെറിയ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഈ വന്മാനത്താവളം ഉപയോഗിക്കുന്നു [1]. ഇന്ത്യയുടെ ആദ്യ സിവിൽ ഏവിയേഷൻ വിമാനത്താവളമായിരുന്നു ഇത് [2]. 1928 ലാണ് ഇത് സ്ഥാപിച്ചത്. രണ്ടാം ലോകമഹായുദ്ധകാലം വരെ ബോംബേ നഗരത്തിലെ പ്രമുഖ വിമാനത്താവളമായിരുന്നു ഇത്. 1948 ൽ, യുദ്ധ സമയത്ത് ജുഹു വിമാനത്താവളത്തിന്റെ 2 കിലോമീറ്റർ കിഴക്കായി നിർമ്മിച്ച സാന്താക്രൂസ് വിമാനത്താവളത്തിലേക്ക് വാണിജ്യ പ്രവർത്തനങ്ങൾ മാറി. 1932 ൽ ജെ.ആർ.ഡി. ടാറ്റ ജുഹു എയർറോഡ്രോമിൽ വിമാനമിറക്കി ഇന്ത്യയിലെ ആദ്യത്തെ ഷെഡ്യൂൾഡ് മെയിൽ സേവനം ഉദ്ഘാടനം ചെയ്തു.

ചരിത്രം[തിരുത്തുക]

1928 ൽ എയർപോർട്ടില്ലാത്ത ഒരു എയർഫീൽഡായിട്ടാണ് ജുഹു വിമാനത്താവളം അതിന്റെ പ്രവർത്തനം ആരംഭിച്ചത്. ബോംബെ ഫ്ലയിങ്ങ് ക്ലബ്ബിൽ വൈമാനികരെ അഭ്യസിപ്പിക്കൽ, ചെറുവിമാന യാത്രകൾ തുടങ്ങിയവയ്ക്കായി ഇവിടം ഉപയോഗിക്കപ്പെട്ടു. ജൂഹുയിലെ ഏറോഡ്രോം മൺസൂൺ സമയത്ത് അനുയോജ്യമല്ല എന്നതിനാൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പരിമിതമായിരുന്നു. 1932 ആയപ്പോഴേക്കും വിമാനത്താവളത്തിന്റെ സ്ഥലവിന്യാസത്തിൽ വളരെ പുരോഗതി ഉണ്ടായി. പക്ഷേ ആ വർഷവും മൺസൂൺ സമയത്ത് ഉപയോഗിക്കാൻ നിലം അനുയോജ്യമായില്ല[3]. 1932 ഒക്ടോബർ 15 ന് ജെ.ആർ.ഡി. ടാറ്റ ഒരു പുസ് മോത്ത് വിമാനത്തിൽ കറാച്ചിയിലെ ദ്രിഘ് റോഡ് എയർസ്ട്രിപ്പിൽ (ഇന്നത്തെ ജിന്ന അന്തർദേശീയ വിമാനത്താവളം ) നിന്നും അഹമ്മദാബാദ് വഴി ജുഹു വിമാനത്താവളത്തിൽ വന്നിറങ്ങി[4]. ടാറ്റാ എയർമെയിൽ സേവനം, പൂനെ, ബെല്ലാരി, മദ്രാസ് എന്നിവിടങ്ങളിൽ തുടർന്നു. ടാറ്റാ എയർമെയിൽ സർവീസ് എന്ന പേരിൽ ആരംഭിച്ച ഈ സേവനത്തിന്റെ തുടർച്ചയാണ് ഇന്നത്തെ എയർ ഇന്ത്യ. 1936 ൽ രണ്ട് റൺവേകൾ കൂടി ഇവിടെ സജ്ജമായി. മൺസൂൺ സമയത്ത് ഈ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂനയിലേക്ക് മാറ്റിയിരുന്നു. 1939 ൽ മൂന്നാമത്തെ റൺവേ നിർമ്മാണത്തിനായി പദ്ധതിയിട്ടിരുന്നെങ്കിലും ഇത് യാഥാർത്ഥ്യമായില്ല. രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത് ബോംബെ നഗരത്തിന്റെ പ്രധാന വിമാനത്താവളമായി ജുഹു എയറോഡ്രോം പ്രവർത്തിച്ചു[5]. 948-ൽ സാന്താക്രൂസ് വിമാനത്താവളം (ഇന്നത്തെ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം) നിലവിൽ വരുന്നതു വരെ ഇതായിരുന്നു സ്ഥിതി.

ഇന്ന്[തിരുത്തുക]

ഇന്ന്, മുംബൈയിൽ നിന്നുതന്നെയുള്ള ഹെലികോപ്റ്റർ സർവീസുകൾ ഈ വിമാനത്താവളം കേന്ദ്രമാക്കി പ്രവർത്തിക്കുന്നു. ബോംബേ ഫ്ലയിങ്ങ് ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി എക്സിക്യൂട്ടീവ്, ലൈറ്റ് എയർക്രാഫ്റ്റുകളും ഗ്ലൈഡറുകളും ഇവിടെയുണ്ട്. 2010 ൽ എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ജുഹുവിലെ റൺവേ 08/26 വലിയ വിമാനങ്ങൾ കൂടി ഇറക്കുവാൻ കഴിയും വിധം കടലിലേക്ക് നീട്ടാൻ നിർദ്ദേശം നൽകിയിരുന്നു. പക്ഷേ, ഈ നിർദ്ദേശത്തിന് പരിസ്ഥിതി, വനം മന്ത്രാലയം അനുമതി നിഷേധിച്ചു. 2011-ലെ പുതിയ തീരദേശ നിയന്ത്രണ സോൺ (സിആർഎസി) നിയമങ്ങൾ അനുസരിച്ച്, റൺവേ കടലിലേക്ക് നീട്ടുവന്നുള്ള ശ്രമം തുടരുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 2012 ജനുവരിയിൽ പ്രഖ്യാപിച്ചു [6].

അവലംബം[തിരുത്തുക]

  1. Volume 7 (1953). Asian and Indian skyways. Retrieved February 20, 2011.{{cite book}}: CS1 maint: numeric names: authors list (link) Page 52
  2. "Juhu airstrip to get a facelift". Rediff.com. 13 October 2007. Retrieved 10 February 2012. {{cite news}}: Italic or bold markup not allowed in: |newspaper= (help)
  3. "Bombay Aerodrome at Juhu". Flight Global. 19 August 1932. Retrieved 16 September 2011.
  4. "The Tata Airmail Service". Flight Global. 14 September 1933. Retrieved 16 September 2011.
  5. Stroud, John (1980). Airports of the world: Putnam Aeronautical Books. Putnam. p. 161. ISBN 0-370-30037-8.
  6. At Juhu aerodrome VHF (very high frequency) communication exists at 124.35 MHz.
"https://ml.wikipedia.org/w/index.php?title=ജുഹു_വിമാനത്താവളം&oldid=3865846" എന്ന താളിൽനിന്ന് ശേഖരിച്ചത്