ജുബ്ബാ രാമകൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും തൊഴിലാളി നേതാവുമായിരുന്നു ജുബ്ബാ രാമകൃഷ്ണപിള്ള എന്നറിയപ്പെട്ടിരുന്ന കെ. രാമകൃഷ്ണപിള്ള (1910 - 18 ആഗസ്റ്റ് 2005). വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടുള്ള ജുബ്ബാ രാമകൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഹരിജ-നോദ്ധരണത്തിനായി അദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു.

ജീവിതരേഖ[തിരുത്തുക]

കൊല്ലം പന്മനയിൽ ജനിച്ചു. ബാലനായിരിക്കുമ്പോൾ വൈക്കം സത്യാഗ്രഹത്തിൽ ആകൃഷ്ടനായി സത്യാഗ്രഹ ക്യാമ്പിലെത്തി ധർമ്മ ഭടനായി. ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി പയ്യന്നൂരിൽ കേളപ്പജിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിലേക്ക് തിരുവനന്തപുരത്തു നിന്നും കാൽനടയായി തിരിച്ച സംഘത്തിലംഗമായിരുന്നു. പയ്യന്നൂരിൽ വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. നല്ലൊരു തയ്യൽക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ ജൂബ്ബ തുന്നുന്നതിലുള്ള വൈദഗ്ദ്യമാണ് ജുബ്ബാ രാമകൃഷ്ണപിള്ള എന്ന പേരു നൽകിയത്. 1933 ൽ ഹരിജനങ്ങൾക്ക് സൗജന്യമായി വസ്ത്രങ്ങൾ തുന്നി നൽകുന്ന ഒരു തയ്യൽക്കട സ്ഥാപിച്ചു.

കേരളത്തിലെ ആദ്യകാല ട്രേഡ് യൂണിയൻ പ്രവർത്തകരിൽ പ്രമുഖനാണ്. 1946 ൽ തോട്ടികൾക്കു വേണ്ടി ട്രേഡ് യൂണിയനുണ്ടാക്കി. അവർക്ക് റേഷൻ കാർഡുൾപ്പെടെയുള്ള അവകാശങ്ങൾക്കായി പോരാടി. [1]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/2005/08/19/stories/2005081920760300.htm
"https://ml.wikipedia.org/w/index.php?title=ജുബ്ബാ_രാമകൃഷ്ണപിള്ള&oldid=2398479" എന്ന താളിൽനിന്ന് ശേഖരിച്ചത്