ജീൻ വൈൽഡെർ
ജീൻ വൈൽഡെർ | |
|---|---|
Wilder in Start the Revolution Without Me (1970) | |
| ജനനം | Jerome Silberman ജൂൺ 11, 1933 വയസ്സ്) |
| വിദ്യാഭ്യാസം | വാഷിംഗ്ടൺ ഹൈസ്കൂൾ |
| കലാലയം | ഐയോവ സർവകലാശാല |
| തൊഴിൽ(കൾ) | നടൻ, സംവിധായകൻ, എഴുത്തുകാരൻ |
| സജീവ കാലം | 1961-2003 |
| ജീവിതപങ്കാളി(കൾ) | Mary Mercier (1960–1965) (divorced) Mary Joan Schutz (1967–1974) (divorced) Gilda Radner (1984–1989) (her death) Karen Boyer (1991–present) |
| കുട്ടികൾ | 1 daughter |
| ഒപ്പ് | |
ഒരു പ്രമുഖ അമേരിക്കൻ നാടക-ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ജീൻ വൈൽഡെർ (ജനനം: ജെറോം സിൽബർമാൻ; ജൂൺ 11, 1933 - ഓഗസ്റ്റ് 29, 2016).
വില്ലി വോങ്ക & ദി ചോക്ലേറ്റ് ഫാക്ടറി (1971) എന്ന ചിത്രത്തിലെ വില്ലി വോങ്കയെ അവതരിപ്പിച്ചതുൾപ്പെടെയുള്ള ഹാസ്യ വേഷങ്ങളിലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്ത് പ്രധാനമായും അറിയപ്പെടുന്നത്. ദി പ്രൊഡ്യൂസേഴ്‌സ് (1967), ബ്ലേസിംഗ് സാഡിൽസ് (1974), യംഗ് ഫ്രാങ്കൻസ്റ്റൈൻ (1974) എന്നീ ചിത്രങ്ങളിൽ മെൽ ബ്രൂക്‌സിനൊപ്പവും സിൽവർ സ്ട്രീക്ക് (1976), സ്റ്റിർ ക്രേസി (1980), സീ നോ ഈവിൾ, ഹിയർ നോ ഈവിൾ (1989), അനദർ യു (1991) എന്നീ ചിത്രങ്ങളിൽ റിച്ചാർഡ് പ്രയോറിനൊപ്പവും അദ്ദേഹം സഹകരിച്ചു.[2]
നാടകങ്ങളിലൂടെ തന്റെ കരിയർ ആരംഭിച്ച അദ്ദേഹം 1961-ൽ "ദി പ്ലേ ഓഫ് ദി വീക്ക്" എന്ന ടിവി പരമ്പരയിലെ ഒരു എപ്പിസോഡിലൂടെയാണ് അദ്ദേഹം സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത്. 1967-ൽ പുറത്തിറങ്ങിയ "ബോണി ആൻഡ് ക്ലൈഡ്" എന്ന ചലച്ചിത്രത്തിലെ ഒരു ബന്ദിയുടെ വേഷമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര വേഷം.[3] 1967-ൽ പുറത്തിറങ്ങിയ ദി പ്രൊഡ്യൂസേഴ്‌സ് എന്ന ചിത്രത്തിലെ ലിയോപോൾഡ് ബ്ലൂം എന്ന കഥാപാത്രമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാനപ്പെട്ട ചലച്ചിത്ര വേഷം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. എഴുത്തുകാരനും സംവിധായകനുമായ മെൽ ബ്രൂക്സുമായുള്ള സഹകരണ പരമ്പരയിലെ ആദ്യത്തേതായിരുന്നു ഈ ചിത്രം. വൈൽഡർ സഹ-എഴുത്തുകാരനായ യംഗ് ഫ്രാങ്കൻസ്റ്റൈൻ എന്ന ചിത്രത്തിലൂടെ മികച്ച അഡാപ്റ്റഡ് തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം ഈ ജോഡിക്ക് ലഭിച്ചു. വുഡി അലെന്റെ എവരിതിംഗ് യു ഓൾവേസ് വാണ്ടഡ് ടു നോ എബൗട്ട് സെക്സ്* (*ബട്ട് വെയർ അഫ്രൈഡ് ടു ആസ്ക്) (1972) എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.
വൈൽഡർ സ്വന്തമായി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്തതിൽ ദി വുമൺ ഇൻ റെഡ് (1984) എന്ന ചിത്രവും ഉൾപ്പെടുന്നു. മൂന്നാമത്തെ ഭാര്യ ഗിൽഡ റാഡ്നറിനൊപ്പം മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കുകയും അവസാനത്തെ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. 1989-ൽ അണ്ഡാശയ അർബുദം ബാധിച്ചുള്ള അവരുടെ മരണം, കാൻസർ അവബോധവും ചികിത്സയും പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം സജീവമായി ഇടപെടുന്നതിലേക്ക് നയിച്ചു. ലോസ് ഏഞ്ചൽസിലെ ഗിൽഡ റാഡ്നർ ഓവറിയൻ കാൻസർ ഡിറ്റക്ഷൻ സെന്റർ സ്ഥാപിക്കുന്നതിനും ഗിൽഡാസ് ക്ലബ്ബിന്റെ സഹസ്ഥാപകനാകുന്നതിനും അദ്ദേഹം സഹായിച്ചു. 2003-ൽ തന്റെ അവസാന വേഷമായ വിൽ & ഗ്രേസ് എന്ന ഷോയിലെ അതിഥി വേഷത്തിൽ അഭിനയിച്ചതിന് ഒരു കോമഡി പരമ്പരയിലെ മികച്ച അതിഥി നടനുള്ള പ്രൈംടൈം എമ്മി അവാർഡ് ലഭിച്ച ശേഷം വൈൽഡർ എഴുത്തിലേക്ക് ശ്രദ്ധ തിരിച്ചു. അദ്ദേഹം "കിസ് മി ലൈക്ക് എ സ്ട്രേഞ്ചർ" (2005) എന്ന ഓർമ്മക്കുറിപ്പും മറ്റ് അഞ്ച് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ആദ്യകാലം
[തിരുത്തുക]1933 ജൂൺ 11 ന് യു.എസിലെ വിസ്കോൺസിനിലെ മിൽവാക്കിയിൽ ഒരു റഷ്യൻ ജൂത കുടുംബത്തിൽ ജെറോം സിൽബർമാൻ എന്ന പേരിൽ അദ്ദേഹം ജനിച്ചു[4]. ജീനിന്റെയും (മുമ്പ്, ബെയർ) പുതുമയുള്ള വസ്തുക്കളുടെ നിർമ്മാതാവും വിൽപ്പനക്കാരനുമായ വില്യം ജെ. സിൽബർമാന്റെയും മകനായിരുന്നു അദ്ദേഹം.[5] വൈൽഡറുടെ അമ്മയ്ക്ക് വാതപ്പനി ഉണ്ടെന്ന് കണ്ടെത്തിയപ്പോൾ ഡോക്ടർ "അവളെ ചിരിപ്പിക്കാൻ ശ്രമിക്കൂ" എന്ന് പറഞ്ഞതോടെയാണ് എട്ടാം വയസ്സിൽ അദ്ദേഹം അഭിനയത്തിൽ താൽപര്യം പ്രകടിപ്പിച്ചത്.[6] പതിനൊന്നാം വയസ്സിൽ, അഭിനയം പഠിച്ചുകൊണ്ടിരുന്ന തന്റെ സഹോദരി വേദിയിൽ അഭിനയിക്കുന്നത് അദ്ദേഹം കാണുകയും ആ അനുഭവം അദ്ദേഹത്തെ ആകർഷിക്കുകയും ചെയ്തു. തന്നെക്കൂടി വിദ്യാർത്ഥിയാക്കാമോ എന്ന് അവൻ സഹോദരിയുടെ അധ്യാപികയോട് ചോദിച്ചു, 13 വയസ്സിൽ അപ്പോഴും താൽപ്പര്യമുണ്ടെങ്കിൽ, വൈൽഡറെ ഒരു വിദ്യാർത്ഥിയായി സ്വീകരിക്കുമെന്ന് അദ്ധ്യാപകൻ പറഞ്ഞു. വൈൽഡറിന് 13 വയസ്സ് തികഞ്ഞതിന്റെ പിറ്റേന്ന്, അദ്ധ്യാപകനെ വിളിക്കുകയും അദ്ദേഹം അവനെ സ്വീകരിക്കുകയും ചെയ്തു. വൈൽഡർ രണ്ട് വർഷം അദ്ദേഹത്തോടൊപ്പം അഭനയംെ പഠിച്ചു.[7]
വിസ്കോൺസിനിൽ തന്റെ മകന്റെ കഴിവുകൾ പൂർണ്ണമായി തിരിച്ചറിയപ്പെടുന്നില്ലെന്ന് തോന്നിയപ്പോൾ, ജീൻ സിൽബർമാൻ അവനെ ഹോളിവുഡിലെ ഒരു സൈനിക സ്ഥാപനമായ ബ്ലാക്ക്-ഫോക്സിലേക്ക് അയച്ചു. സ്കൂളിലെ ഏക ജൂത ആൺകുട്ടി ആയതിനാൽ അവിടെ വെച്ച് മറ്റുള്ളവർ അവനെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ സ്വന്തം വിവരണത്തിൽ പറയുന്നു.[8] ബ്ലാക്ക്-ഫോക്സിലെ ഹ്വസ്വകാല വാസം പരാജയപ്പെട്ടതിനുശേഷം, വൈൽഡർ വീട്ടിലേക്ക് മടങ്ങുകയും പ്രാദേശിക നാടക സമൂഹവുമായി കൂടുതൽ ഇടപഴകാൻ തുടങ്ങുകയും ചെയ്തു. പതിനഞ്ചാം വയസ്സിൽ ഷേക്സ്പിയറുടെ റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടകത്തിൽ ബാൽത്താസർ (റോമിയോയുടെ സേവകൻ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്, പ്രേക്ഷകർക്ക് മുന്നിൽ അദ്ദേഹം ആദ്യമായി അഭിനയിച്ചു.[9] 1951 ൽ മിൽവാക്കിയിലെ വാഷിംഗ്ടൺ ഹൈസ്കൂളിൽ നിന്ന് ജീൻ വൈൽഡർ ബിരുദം നേടി.[10]
അവലംബം
[തിരുത്തുക]- ↑ "Well, I'm a Jewish-Buddhist-Atheist, I guess." Pogrebin, Abigail (2005). Stars of David: Prominent Jews Talk About Being Jewish. New York: Broadway. pp. 91–99. ISBN 978-0-7679-1612-7. Archived from the original on 2008-04-30. Retrieved 2014-06-12.
- ↑ Cohen, Sandy; McShane, Larry (August 29, 2016). "Nephew: Gene Wilder, star of Mel Brooks movies, dies at 83". Associated Press. Archived from the original on September 7, 2016. Retrieved August 29, 2016.
- ↑ Cohen, Sandy; McShane, Larry (August 29, 2016). "Nephew: Gene Wilder, star of Mel Brooks movies, dies at 83". Associated Press. Archived from the original on September 7, 2016. Retrieved August 29, 2016.
- ↑ "Milwaukee's own Gene Wilder, star of 'Willy Wonka' and Mel Brooks comedies, dead at 83, family says". Fox 6 Milwaukee. August 29, 2016. Archived from the original on August 30, 2016.
- ↑ Lewis, Daniel (August 29, 2016). "Gene Wilder Dies at 83; Star of 'Willy Wonka' and 'Young Frankenstein'". The New York Times. Retrieved August 29, 2016.
- ↑ Segal, David (March 28, 2005). "Gene Wilder: It Hurts to Laugh". The Washington Post. Retrieved March 15, 2008.
- ↑ Wilder interview by Robert Osborne on Turner Classic Movies when Wilder was the guest film programmer (June 19, 2014).
- ↑ Wilder, 13.
- ↑ Wilder, 17.
- ↑ classmates.com (August 30, 2016). "Gene Wilder Yearbook & School Photos". Classmates (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved March 21, 2022.