ജീവലക്ഷണങ്ങൾ
ശരീരത്തിനു ജീവൻ ഉണ്ടോ എന്നറിയാനും ,വിവിധ അടിസ്ഥാന ശാരീരിക പ്രക്രിയകളുടെ നിലവാരം പ്രാഥമികമായി വിലയിരുത്താനുമായി അളക്കുന്ന അതീവപ്രധാനമായ അടിസ്ഥാന മാനകങ്ങളാണ് ജീവലക്ഷണങ്ങൾ ( vital signs, signs of life).[1] ആരോഗ്യ നില അറിയാനും ചികിൽസാപുരോഗതി വിലയിരുത്താനും അത്യന്താപേക്ഷികമാണ് ജീവലക്ഷണങ്ങളുടെ നിർണയം. വ്യക്തിയുടെ പ്രായം, ലിംഗം, തൂക്കം, പൊതുവായ ആരോഗ്യം എന്നിവ അനുസരിച്ച് ജീവലക്ഷണ മാനകങ്ങളിൽ വലുതും ചെറുതമായിട്ടുള്ള വ്യത്യാസങ്ങളുണ്ടാവുന്നു.[2]
പ്രാഥമിക ജീവലക്ഷണങ്ങൾ നാലാണ്
[തിരുത്തുക]- ശരീരോഷ്മാവ്(body temperature.BT)
- രക്തസമ്മർദ്ദം(blood pressure.BP)
- നാഡിമിടിപ്പ് (Pulse rate PR)
- ശ്വസന നിരക്ക് (respiratory rate.RR)
അനുബന്ധ ലക്ഷണങ്ങൾ
[തിരുത്തുക]തൂക്കം , ഉയരം, തൂക്ക/ഉയര അനുപാതം (Body Mass Index BMI), എന്നിവയും കൂടി പരിശോധന വേളയിൽ രേഖപ്പെടുത്തമെന്ന് പല രാജ്യങ്ങളിലേയും നിയമം നിഷ്കർശിക്കുന്നുണ്ട്.
അഞ്ചാം ലക്ഷണം
[തിരുത്തുക]നാല് പ്രാഥമിക ലക്ഷണങ്ങളെ കൂടാതെയുള്ള ചില അടയാളങ്ങളെ The "fifth vital sign" എന്നു പറയാറുണ്ട് ആ ഗണത്തിൽ പെടുന്നതിൽ ചിലത് ഇവയാണ്
- വേദന
- ആർത്തവ നില
- ബോധ നില അളക്കുന്ന കോമ സ്കെയിൽ (Glasgow Coma Scale)
- രക്തത്തിലെ ഓക്സിജൻ നിലവാരം അളക്കുന്ന പൾസ് ഒക്സിമെട്രി(Pulse oximetry)
- രക്തത്തിലെ പഞ്ചസാര (Blood Glucose)