ജീവദാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജീവദാമൻ
പടിഞ്ഞാറൻ സത്രപർ

പടിഞ്ഞാറൻ സത്രപ ഭരണാധികാരി ജീവദാമന്റെ നാണയം, ശക വർഷം 119,(ഏകദേശം197 സി.ഇ), ബ്രിട്ടീഷ് മ്യൂസിയം.
ഭരണകാലം 178-181 സി.ഇ യും 197-198 സി.ഇ യും

ക്രി.പി. രണ്ടാം നൂറ്റാണ്ടിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ പടിഞ്ഞാറൻ ക്ഷത്രപ ഭരണാധികാരിയായിരുന്നു ജീവദാമൻ . അദ്ദേഹം ദാമജടശ്രീ ഒന്നാമന്റെ മകനും സത്യദാമന്റെ സഹോദരനുമായിരുന്നു. [1]

ജീവചരിത്രം[തിരുത്തുക]

ജീവദാമന്റെ ഭരണത്തിന്റെ കൃത്യമായ കാലഗണനയെക്കുറിച്ച് തർക്കങ്ങൾ നിലനിൽക്കുന്നു.സി.ഇ 199 വരെ അദ്ദേഹം ഭരിച്ചിരിക്കാം എന്നു കരുതപ്പെടുന്നു. [2]

ജീവദാമന് ആൺമക്കളില്ലായിരുന്നു, തന്മൂലം അദ്ദേഹത്തിന് ശേഷം അദ്ദേഹത്തിന്റെ അമ്മാവന്റെ മകൻ രുദ്രസേനൻ ഒന്നാമൻ അധികാരത്തിലെത്തി. [3]

ജീവദാമന്റെ നാണയങ്ങൾ[തിരുത്തുക]

ജീവദാമന്റെ കാലത്ത് മുതൽ, പടിഞ്ഞാറൻ സത്രപന്മാർ നാണയങ്ങൾ തീയതി രേഖപ്പെടുത്തി അച്ചടിക്കാൻ തുടങ്ങി, ഇത് നാണയത്തിൽ രാജാവിന്റെ തലയ്ക്ക് പിന്നിലുള്ള ബ്രാഹ്മി അക്കങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. [4] അദ്ദേഹത്തിന്റെ നാണയങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ അനുസരിച്ച്, ജീവദാമൻ രണ്ടു വേറിട്ട അവസരങ്ങളിൽ ഭരിച്ചതായി കരുതപ്പെടുന്നു. ഒരു തവണ രുദ്രസിംഹ ഒന്നാമന്റെ ഭരണത്തിനുമുമ്പു, ശക വർഷം 100 നും 103 നും ഇടയിൽ (178–181 സി.ഇ), പിന്നീട് ശക വർഷം 119 നും 120 നും ഇടയിലും. (197–198 സി.ഇ)

ശക യുഗം 100-ൽ (എ.ഡി. 178) ജീവദാമന്റെ ഒന്നാം ഭരണവാഴ്ചയുടെ ആരംഭം മുതലുള്ള ഒരു നാണയം.
മുൻഗാമി പടിഞ്ഞാറൻ സത്രപർ
175 സി.ഇ
പിൻഗാമി
മുൻഗാമി പടിഞ്ഞാറൻ സത്രപർ
197–199 സി.ഇ
പിൻഗാമി

അവലംബം[തിരുത്തുക]

  1. Rapson, p.cxxiii
  2. http://coinindia.com/galleries-jivadaman.html
  3. Sailendra Nath Sen (1999). Ancient Indian History and Civilization. New Age International. p. 190. ISBN 978-81-224-1198-0.
  4. Rapson, p.cxxiv
"https://ml.wikipedia.org/w/index.php?title=ജീവദാമൻ&oldid=3333247" എന്ന താളിൽനിന്ന് ശേഖരിച്ചത്