ജി. സോമനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി. സോമനാഥൻ
ജി. സോമനാഥൻ
ജനനം
കൊട്ടാരക്കര, കൊല്ലം
മരണം
കൊല്ലം
ദേശീയതഇന്ത്യൻ
തൊഴിൽമലയാള കാർട്ടൂണിസ്റ്റും എഴുത്തുകാരനും

മലയാള കാർട്ടൂണിസ്റ്റും എഴുത്തുകാരനും മലയാളം അദ്ധ്യാപകനുമായിരുന്നു പ്രൊഫസർ. ജി. സോമനാഥൻ(4 മാർച്ച് 1934 – 13 ഡിസംബർ 2007).

ജീവിതരേഖ[തിരുത്തുക]

കൊട്ടാരക്കരയ്ക്കടുത്തുള്ള പരുത്തിയറയിൽ ജനിച്ചു. മലയാളത്തിൽ ബിരുദാനന്ദര ബിരുദം നേടി വിവിധ ശ്രീ നാരായണ കോളേജുകളിൽ അദ്ധ്യാപകനായി. ജനയുഗം, മാതൃഭൂമി വാരികകളിൽ സ്ഥിരമായി കാർട്ടൂൺ വരച്ചിരുന്നു. ചിന്നൻ ചുണ്ടെലി, ചെല്ലൻ മുയൽ തുടങ്ങിയ പരമ്പരകൾ ശ്രദ്ധേയമായിരുന്നു. മുപ്പതോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. [1]

കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിത്രീകരണത്തിനുള്ള പുരസ്കാരം 1999 ൽ ചെല്ലൻ മുയൽ എന്ന കൃതിക്ക് ലഭിച്ചു.

കൃതികൾ[തിരുത്തുക]

  • ചെല്ലൻ മുയൽ
  • പാണ്ടൻ കില്ലാഡി (1999)
  • ഒരു മുയൽക്കഥ(1997)
  • നാരദകഥകൾ(1986)
  • നാരദകഥകൾ(1986)
  • അക്ബർ ചിരിക്കുന്നു(1993)
  • നടുക്കുന്ന കഥകൾ(1984)
  • സ്വൽപ്പം സുവിശേഷം(1985)
  • കൗതുകകഥകൾ(1982)
  • മൂക്ക്‌(1982)
  • പവിഴമുത്തുകൾ(1985)
  • പത്തടി അലുവ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചിത്രീകരണത്തിനുള്ള പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.ksicl.org/index.php?option=com_content&view=article&id=67&Itemid=55
"https://ml.wikipedia.org/w/index.php?title=ജി._സോമനാഥൻ&oldid=3106603" എന്ന താളിൽനിന്ന് ശേഖരിച്ചത്