ജി. മെരിണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂർ സർക്കാരിന്റെ റെയിൽവേ ഉപദേശകനും എൻജിനീയറുമായിരുന്നു ജി. മെരിണി. ജർമ്മൻ സ്വദേശിയായിരുന്നു.[1] ഇദ്ദേഹത്തിന്റെ കാലത്താണ് ചാക്കയിൽനിന്നും തീവണ്ടിഗതാഗതം തമ്പാനൂരിലേക്ക് നീട്ടിയത്. 1930-31ലെ തിരുവിതാംകൂർ ഭരണ റിപ്പോർട്ടിൽ റെയിൽവേ സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുള്ളത് ജി. മെരിണിയാണ്. റെയിൽവേ ഉപദേശകനെന്ന നിലയിൽ മെരിണി മാസ്‌കറ്റ് ബംഗ്ലാവിലായിരുന്നു താമസം. 1932 നവംബറിൽ അദ്ദേഹത്തെ മാറ്റിയശേഷമാണ് ആ കെട്ടിടം പരിഷ്‌കരിച്ച് സർക്കാർ ഹോട്ടലാക്കി 'മാസ്‌കറ്റ് ഹോട്ടൽ' എന്ന പേര് നൽകി. സർ.സി.പി. ദിവാനായി വന്നതിനുശേഷം മെരിണിക്കുള്ള സ്ഥാനം നഷ്ടപ്പെട്ടു. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇന്ത്യയിലെല്ലായിടത്തുമുള്ള ജർമൻകാരെ പുറത്താക്കുകയോ, അല്ലെങ്കിൽ അറസ്റ്റ് ചെയ്യുകയോ ചെയ്തു. മെരിണിയേയും അറസ്റ്റ് ചെയ്തു. ജയിൽ മോചിതനായ മെരിണിക്ക് ജോലി നഷ്ടപ്പെട്ടു. അതോടൊപ്പം കുടുംബപ്രശ്നങ്ങളും നേരിടേണ്ടിവന്നതോടെ. അദ്ദേഹത്തിന്റെ മാനസികനില തെറ്റി.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-04. Retrieved 2019-03-04.
"https://ml.wikipedia.org/w/index.php?title=ജി._മെരിണി&oldid=3804388" എന്ന താളിൽനിന്ന് ശേഖരിച്ചത്