ജി. ബാല (കാർട്ടൂണിസ്റ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെന്നൈ സ്വദേശിയായ ഫ്രീ ലാൻസ് കാർട്ടൂണിസ്റ്റാണ് ജി. ബാല എന്നറിയപ്പെടുന്ന ബാലകൃഷ്ണ.

അറസ്റ്റ്[തിരുത്തുക]

തിരുനെൽവേലിയിൽ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ്‌നാട്മുഖ്യമന്ത്രിയെയും പോലീസിനെയും കളക്ടറെയും വിമർശിച്ച് കൊണ്ട് കാർട്ടൂൺ വരച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു. [1] തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോൾ നോട്ടുകെട്ടുകൾ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയും കളക്ടറും പോലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാർട്ടൂണിൽ വിഷയമായിട്ടുണ്ടായിരുന്നത്. അപകീർത്തിപ്പെടുത്തുന്നതും അശ്ലീലം കലർന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഐടി ആക്ട് പ്രകാരമായിരുന്നു അറസ്റ്റ്. 2017 ഒക്ടോബർ 24നാണ് ബാല തന്റെ സോഷ്യൽ മീഡിയ പേജിൽ കാർട്ടൂൺ പോസ്റ്റ് ചെയ്തത്.

അവലംബം[തിരുത്തുക]

  1. "മുഖ്യമന്ത്രിയെ വിമർശിച്ച് കാർട്ടൂൺ; തമിഴ്‌നാട്ടിൽ കാർട്ടൂണിസ്റ്റ് അറസ്റ്റിൽ". Nov 5, 2017. Retrieved 17.11.2017. {{cite news}}: Check date values in: |access-date= (help)