ജി. നമ്മാൾവാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nammalvar.jpg

തമിഴ്നാട്ടിലെ പരിസ്ഥിതിപ്രവർത്തകനും ജൈവശാസ്ത്രജ്ഞനുമായിരുന്നു ഡോ. ജി. നമ്മാൾവാർ(1938 – 30 ഡിസംബർ 2013). ജൈവകൃഷിയുടെ പ്രചാരകനായ അദ്ദേഹം ഈ കൃഷിരീതി പഠിപ്പിക്കാൻ 'വണങ്ങം' എന്നപേരിൽ ഒരു സംഘടനയ്ക്കും രൂപംനൽകിയിരുന്നു. ജൈവകൃഷിയുമായി ബന്ധപ്പെട്ട് ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1938ൽ തഞ്ചാവൂർ ജില്ലയിലെ ഇളങ്കാട് ജനിച്ച നമ്മാൾവാർ അണ്ണാമലൈ സർവകലാശാലയിൽനിന്ന് കൃഷിയിൽ ബിരുദംനേടി. തുടർന്ന്, കോവിൽപ്പട്ടിയിലെ അഗ്രി. റീജണൽ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ കുറച്ചുനാൾ ജോലിചെയ്തു. രാസവളങ്ങളും കീടനാശിനികളും സർക്കാർതന്നെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് 1969ൽ ജോലി രാജിവെച്ചു. സേഫ് ഫുഡ് അലയൻസ് എന്ന സംഘടനയ്ക്കും വിത്തുപാകിയത് നമ്മാൾവാറായിരുന്നു.[1]

ശ്രദ്ധേയമായ സമരങ്ങൾ[തിരുത്തുക]

  • ബി.ടി. വഴുതിനക്കെതിരെ നടത്തിയ സമരം
  • തഞ്ചാവൂരിൽ കാവേരിതടത്തിൽ സ്വകാര്യകമ്പനി കൽക്കരി-മീഥേൻ പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധപരിപാടി

കൃതികൾ[തിരുത്തുക]

  • ഇരുളിൽ ചില വെളിച്ചങ്കൾ
  • വിതൈകൾ
  • ഇയർക്കൈ വ്യവസായ യുക്തികൾ
  • തായ് മണ്ണേ വണക്കം
  • മോൽമൺ പെറുവോം
  • ഇയർക്കൈ വാഴ്വ്

പുരസ്കാരങ്ങൾ[തിരുത്തുക]

  • ദിണ്ടിഗൽ ഗാന്ധിഗ്രാം ഇൻസ്റ്റിറ്റിയൂട്ട് 2007ൽ ഡോക്ടറേറ്റ് നൽകി .

അവലംബം[തിരുത്തുക]

  1. "ജൈവകൃഷിയുടെ ആചാര്യൻ നമ്മാൾവാർ അന്തരിച്ചു". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-01-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജനുവരി 1. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ജി._നമ്മാൾവാർ&oldid=3631893" എന്ന താളിൽനിന്ന് ശേഖരിച്ചത്