ജി. നഞ്ചുണ്ടൻ
ജി. നഞ്ചുണ്ടൻ | |
---|---|
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അധ്യാപകൻ, എഴുത്തുകാരൻ |
അറിയപ്പെടുന്നത് | കന്നഡയിൽ നിന്ന് തമിഴിലേക്കുള്ള വിവർത്തനം |
അറിയപ്പെടുന്ന കൃതി | വ, അവാസ്തെ (വിവർത്തനം) |
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ തമിഴ് വിവർത്തകനുമായിരുന്നു ജി. നഞ്ചുണ്ടൻ.
ജീവിതരേഖ
[തിരുത്തുക]ബംഗളൂരു യൂണിവേഴ്സിറ്റിയുടെ ജനഭാരതി കാമ്പസിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം പ്രഫസറായിരുന്നു. 2012 ൽ വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വിവിധ കന്നഡ സാഹിത്യകാരന്മാർ ചേർന്നു രചിച്ച അക്കാ എന്ന ചെറുകഥാസമാഹാരത്തിന്റെ തമിഴ് വിവർത്തനത്തിനായിരുന്നു അവാർഡ്. വിവിധ യൂണിവേഴ്സിറ്റികളിലായി 32 വർഷം അധ്യാപകനായിരുന്നു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ജ്ഞാനപീഠ പുരസ്കാര ജേതാ വ് യു.ആർ. അനന്തമൂർത്തിയുടെ ഭവ, അവാസ്തെ തുടങ്ങി പത്ത് കന്നഡ സാഹിത്യകൃതികൾ തമിഴിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്