ജി. എച്ച്. എസ്. പിലിക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ അള്ളട സ്വരൂപ (നീലേശ്വരം രാജവംശം)ത്തിന്റെ കേന്ദ്രബിന്ദുവായ പടക്കളത്ത് (പടുവളം) നാഷണൽ ഹൈവേ 17 നോടു ചേർന്ന് കാസർകോട് ജില്ലയുടെ പ്രവേശന കവാടത്തിൽ കാലിക്കടവിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി. എച്ച്. എസ്. പിലിക്കോട്.

ചരിത്രം[തിരുത്തുക]

1888 ൽ മഞ്ഞരാമനെഴുത്തച്ഛൻ ചന്തേരയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. 1924 ൽ ചന്തേര ബോർഡ് എലിമെന്ററി സ്കൂളായി മാറിയ ഈ വിദ്യാലയം കേരളപ്പിറവിയോടെ മലബാർ ജില്ലാ ബോർഡിന്റെ നിയന്ത്രണത്തിലായി. 1957 ൽ ആദ്യത്തെ കേരളസർക്കാർ ജില്ലാബോർഡുകൾ നിർത്തലാക്കിയതോടെ ഈ വിദ്യാലയം സർക്കാർ മേഖലയിലായി. 1968 ലെ ഇ. എം. എസ്. മന്ത്രിസഭ അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി. 1980 ൽ ചന്തേര ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. 1987 ഫെബ്രുവരി 17 ന് ചന്തേര ജി.യു.പി. സ്ക്കൂളായും പിലിക്കോട് ജി.എച്ച്. സ്ക്കൂളായും വേർപിരിഞ്ഞു. 1997 ൽ ഹയർസെക്കൻററി വിഭാഗം ആരംഭിച്ചതോടെ പിലിക്കോട് ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളായി മാറി. സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളോടൊപ്പം കമ്പ്യൂട്ടർ സയൻസ് കോമ്പിനേഷനുള്ള ഹയർസെക്കന്ററി ബാച്ച് 2007-2008 അധ്യയനവർഷം ആരംഭിച്ചു. മേൽ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് ഇന്നത്തെ നിലയിൽ സ്കൂളിനെ മാറ്റിയെടുക്കുന്നതിൽ അരങ്ങിലും അണിയറയിലും നേതൃത്വം നൽകിയത് ആധുനിക പിലിക്കോടിന്റെ ശിൽപി എന്ന് വിശേഷിപ്പിക്കാവുന്ന മുൻ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ടു കൂടിയായ സി. കൃഷ്ണൻ നായരാണ്.

ഭൗതികസൗകര്യങ്ങൾ[തിരുത്തുക]

രണ്ട് ഏക്കർ എണ്പത്തിയാറു സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതുതായി പണികഴിപ്പിച്ച ലാബുസമുച്ചയം ഉൾപ്പെടെ 12 കെട്ടിടങ്ങളുണ്ട്. പൊതുവായ ഓഫീസുമുറി രണ്ടു സ്റ്റാഫ് റൂമുകൾ , 21 ക്ളാസ്സു മുറികൾ എന്നിവ വേണ്ട സൗകര്യങ്ങളോടെ ഇതിൽ പ്രവർത്തിക്കുന്നു. നവീകരിച്ച മൾട്ടി മീഡിയ ക്ളാസുമുറി, ഒന്നാം തരം ലൈബ്രറി, പ്രത്യേകം ലാബുകൾ, പി.ഇ.ടി റൂം, സൊസൈറ്റി റൂം, രണ്ടു വിശാലമായ കമ്പ്യൂട്ടർ‍ ലാബുകള്(ബ്രോഡ്ബാൻറ്ഇൻറർ നെറ്റ് സൗകര്യം),കൗൺസിലിങ്ങ് സെൻറർ എന്നിവ സജീവം. വിശാലമായ കളിസ്ഥലം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.എസ്.എസ്
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്[തിരുത്തുക]

സർക്കാർ വിദ്യാലയം.കാസർകോട് റവന്യൂ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്മാസ്റ്ററായി പി.എം.ശ്രീധരനും പ്രിൻസിപ്പാൾ ഇൻ ചാർജായി എം.കെ. ബാബുരാജും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ[തിരുത്തുക]

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980-82 കെ.സുഭാഷ്ചന്ദ്രബോസ്
1982-83 സി.രത്നമ്മ
ഡി.ഗണപതി അയ്യർ
1986-87 കെ.വി.ചാക്കോ
1987 ജെ.കുട്ടപ്പൻ നായർ
1989 കെ.പി. രാധാമണി
1990-91 ജെ.രവീന്ദ്രൻ നായർ
1991-92 സി.വി.രവീന്ദ്രനാഥൻ നായർ
1992-94 കെ.ടി.തിമോത്തി
1994- എം.സത്യഭാമ
1994-95 കെ.എൻ.ചിത്ര
1995 എം.സത്യഭാമ
1995 എ. കെ.രതി
1995-98 വി.ഭാസ്ക്കരൻ
1998-98 കെ.കെ.മോഹൻകുമാർ
1998-2001 പി.പി.കെ.പൊതുവാൾ
2001 - 02 ടി.ലക്ഷ്മണൻ
2002- 03 ഇ.ടി.പി.മുഹമ്മദ്
2003-04 എം.സതീമണി
2004-05 എ.ശ്രീധരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

വഴികാട്ടി[തിരുത്തുക]