ജി. എച്ച്. എസ്. എസ്. ബളാന്തോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ കാസറാഗോ‍ഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലുള്ള ഒരു ഗവൺമെൻറ് ഹയർ‍‍‍‍ സെക്കണ്ടറി സ്കൂൾ ആണ് ജി.എച്.എസ്.എസ് ബളാംതോട്. മലയോരമേഖലയിലെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി 1948 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ചരിത്രം[തിരുത്തുക]

1948 ൽ‍‍‍ ലോവർ പ്രൈമറി സ്കുൾ എന്ന നിലയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്. പാറക്കാടൻരാമൻനായ൪ എന്ന മഹാനുഭാവനാണ് സ്കൂൾ സ്ഥാപിക്കുന്നതിന് സ്ഥലം നല്കി സഹായിച്ചത്. തുടക്കത്തിൽ‍ ഏകാധ്യാപക വിദ്യാലയമായിരുന്ന ഈസ്ഥാപനം1959ൽ അപ്പർപ്രൈമറിയായും 1980ൽ ഹൈസ്കൂളായും 2000ൽ ഹയർസെക്കണ്ടറിസ്കൂളായും വളർന്നു. സ്കുളിന്റെ ആദ്യപ്രധാന അധ്യാപകൻ‍‍‍ ശ്രീനാരായണനാചാരിമാസ്റ്റർ‍‍‍ ആയിരിന്നു. ഹൈസ്കൂൾ ആയി ഉയർത്ത്പ്പെട്ടതിനെ തുടർന്ന് തിരുവന്തപുരം സ്വദേശിയായിരുന്ന ശ്രീ ശിവശങ്കരൻനായർഹെഡ്മാസ്റ്റർ ആയി ചുമതലയേറ്റു. ഇന്ന് നേഴ്സറി തലം മുതൽ ഹയർ സെക്കന്ററി തലം വരെ 2000-ൽ പരം വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്ന വിദ്യാലയമാണ് ബ്ലാന്തോട് ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയം. എസ്. എസ്. എൽ. സി., പ്ലസ്‌ ടു റിസൾട്ടുകൾ ഓരോ വര്ഷവും കൂടുതൽ മികവു പുലർത്തി വരുന്നു. ഉച്ച ഭക്ഷണ വിതരണം കുറ്റമറ്റ രീതിയിൽ സ്കൂളിൽ പുരോഗമിക്കുന്നു. റെഡ് ക്രോസ്സ്, സ്ടുടന്റ്റ് പോലീസ് കേടെറ്റ്, ഭാരത്‌ സ്കൌട്സ് ആൻഡ്‌ ഗൈഡ്സ് എന്നീ സേനകളും സ്കൂളിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ‍[തിരുത്തുക]

രാമൻനായർ നല്കിയ മൂന്നേക്കറും പി.ടിഎ വാങ്ങിയ അരയേക്കറടക്കം മൂന്നരഏക്കർസ്ഥലത്താണ് സ്കൂൾസ്ഥിതിചെയ്യുന്നത്. പ്രൈമറിതലത്തിന് ഓടുമേഞ്ഞ 5 കെട്ടിടങ്ങളിലായി 17 ക്ലാസ്സ്മുറികളും ഹൈസ്കൂൾഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് 5 കെട്ടിടങ്ങളിലായി 33 ക്ലാസ്സ്മുറികളും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും സ്വന്തമായി കമ്പ്യൂട്ടർലാബുകളും ഏകദേശം അന്പതോളം കന്പ്യൂട്ടറുകളുമുണ്ട്. കൂടാതെബ്രോഡ്ബാന്റ് ഇന്റർനെറ്റ്സൗകര്യവും ലഭ്യമാണ്.


പഠന ഇതര പ്രവർത്തനങ്ങൾ[തിരുത്തുക]

വിദ്യാരംഗം കലാസാഹിത്യവേദി .എഴുത്തുകൂട്ടം .ടീൻസ് ക്ലബ്ബ് .ഇംഗ്ലീഷ് ഫോറം .സോഷ്യൽസയൻസ് ക്ലബ്ബ് .പരിസ്ഥിതി ക്ലബ്ബ് .ഗണിതശാസ്ത്ര ക്ലബ്ബ് .സയൻസ് ക്ലബ്ബ് .ഐ.ടി ക്ലബ്ബ്

  • വിവിധ ക്ലബുകൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്കൌട്ട്-ഗൈഡ്‌
  • റെഡ് ക്രോസ്സ്,
  • സ്ടുടന്റ്റ് പോലീസ് കേടെറ്റ്
  • സ്കൂൾ കൈയെഴുത്ത് മാസിക.
  • ദിനാചരണങ്ങൾ


പ്രദേശം[തിരുത്തുക]

പനത്തടി പഞ്ചായത്ത് പൂര്‌ണ്ണമായും കള്ളാർ, ബളാൽ, കുറ്റിക്കോൽ, കർണാടക സംസ്ഥാനത്തിലെ കരിക്കെ എന്നി പ‌ഞ്ചായത്തുൾ ഭാഗീകമായും ‍ചേരുന്നതാണ് സ്കൂളിന്റെ ഫീഡിംഗ് ഏരിയ. ചാമുണ്ടിക്കുന്ന്, പാണത്തൂർ, പെരുതടി, റാണിപുരം, ‍‍ചെറുപനത്തടി, മാനടുക്കം, പ്രാന്തർക്കാവ്, മാലക്കല്ല്, അടോട്ടുകയ എന്നിവയാണ് ഫീഡിംഗ് സ്ക്കൂളുകൾ.

മുൻ സാരഥികൾ[തിരുത്തുക]

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1986- ശ്രീ.എൻ. സുഗതൻ.
13.08.1986 - 26.9.1986 ശ്രീ.എം. ബഷിറുദീൻ
15.01.1987 ശ്രീ. പി.റ്റി. ബെറ്റി
18.06.1991 ശ്രീ.കെ.ജി.സരസ്വതി അമ്മ
21.06.1991- 23.05.1992 ശ്രീ.എൻ.രാജൻ
06.06.1992- 28.05.1993 ശ്രീമതി. സാറാമ്മ.പി.ജേക്കപ്പ്
10.06.1993-02.06.1994 ശ്രീ.മതി. എൻ. വിധുമതി
02.06.1994 - 10.08.1994 ശ്രീ.എ. ശങ്കരൻ നമ്പൂതിരി
19.05.1999 ശ്രീമതി.റോസാമ്മ കുര്യൻ
18.08.1999- 08.05.2000 ശ്രീ സി.പി.അബ്ദുൾ ഖാദർ
18.05.2000- 02.06.2000 കെ. രാഘവൻ
03.07.2000- 27.07.2000 ശ്രീമതി. കെ.വി.തങ്കമ്മ
14.09.2000- 01.06.2001 ശ്രീ. ഉമ്മുൽ ഐമുന.കെ
11.06.2001- 01.06.2002 ശ്രീമതി. എം.വി. രാജമോഹിനി (പ്രിൻസിപ്പാൾ)
28.06.2002- 02.09.2002 ശ്രീമതി.എൻ. പ്രസന്ന (പ്രിൻസിപ്പാൾ)
02.09.2002- 05.05.2003 ശ്രീ. കരുണാകരൻ ആചാരി (പ്രിൻസിപ്പാൾ)
07.06.2003- 07.06.2004 ശ്രീമതി.കെ. സതീദേവി (പ്രിൻസിപ്പാൾ)
08.06.2004- 18.06.2004 ശ്രീ. ഭാസ്കരൻ നായർ (പ്രിൻസിപ്പാൾ)
24.06.2004- 30.04.2005 ശ്രീ. പുരുഷോത്തമൻ.എം.പി (പ്രിൻസിപ്പാൾ)
05.08.2005- 29.08.2005 ശ്രീ.മോഹനൻ പോള
31.08.2005- 07-06-2006 ശ്രീ.എം.കൊച്ചുമണി
30.6.2006- 31.07.2006 ശ്രീ.എം. ശശീധരൻ
08.08.2006- 12.19.2006 ശ്രീമതി. മേരി.സി.വി
13.09.2006- 24.05.2007 ശ്രീ.സുരേന്ദ്രൻ ആറ്റുപുറത്ത് വേലാണ്ടി
04.06.2007-26.05.2008 ശ്രീ. പി.വി.ജയദേവൻ
31.05.2008- 30.07.2008 ശ്രീ.പങ്കജാക്ഷൻ കരോടൻ വീട്ടിൽ
31.07.2008- 01.09.2008 ശ്രീ. ഇ. പ്രകാശ് മോഹനൻ
04.09.2008- 16.06.2009 ശ്രീ.സാവിത്രി.പി
01.07.2009 - ശ്രീ. അരവിന്ദൻ.കെ.വി
2013 - 2014 Bharathy Shenoy(H. M.)
2014- 2015- ശ്രീ. P. Sugunan(H. M.)
2014- - ശ്രീ. Vinod Kumar(Principal)
2015- 2016- ശ്രീ.Balakrishnan(H. M.)
2016- - ശ്രീ Jayachandran K(H. M.)