ജി.ഹിരൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു റേഡിയോ പ്രക്ഷേപകനും തിരക്കഥാകൃത്തുമായിരുന്നു.ജനനം 1965ൽ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ.മരണം 2017 ഏപ്രിൽ 18നു.ആകാശവാണി കോഴിക്കോട്,മഞ്ചേരി നിലയങ്ങളിൽ ട്രാൻസ്മിഷൻ എക്സിക്യൂട്ടീവും കൊച്ചി എഫ്.എം.നിലയത്തിൽ പ്രോഗ്രാം എക്സ്സിക്യൂട്ടീവുമായിരുന്നു. ’മൊഞ്ചും മൊഴിയും’എന്ന പേരിൽ മാപ്പിളപ്പാട്ടിന്റെ വികാസപരിണാമങ്ങളെ ആസ്പദമാക്കി 500ഓളം എപ്പിസോഡുകളുള്ള ഗവേഷണാത്മകമായ ബൃഹദ് പരമ്പരയും,”മഹാകവി മോയിൻ കുട്ടി വൈദ്യർ”എന്ന റേഡിയോ നാടകവും എഴുതി സംവിധാനം ചെയ്തു.കൊച്ചി എഫ്.എം നിലയം പ്രക്ഷേപണം ചെയ്തുവന്ന ഭരണഘടനാമൂല്യങ്ങളെക്കുറിച്ചുള്ള ‘നീതിപൂർവ്വം’ എന്ന പ്രതിദിനപരമ്പരയുടെ അവതാരകനും നിർമ്മാതാവുമായിരുന്നു.'മഞ്ഞണിയും മലനിരയും,പൊന്നണിയും കടലലയും...' എന്നാരംഭിക്കുന്ന ,നിലയത്തിന്റെ അവതരണഗാനം രചിച്ചത് ഹിരണാണ്. മഞ്ചേരി എഫ്.എം.നിലയം 2017 ജനുവരി 26നു പ്രഭാതപ്രക്ഷേപണം ആരംഭിച്ചപ്പോൾ മുതൽ ഈ അവതരണ ഗാനമാണ് പ്രക്ഷേപണം ചെയ്യുന്നത്.

കല്യാണ ഉണ്ണികൾ‘,‘കാഴ്ച്ചക്കപ്പുറം‘എന്നീ സിനിമകളുടെ തിരക്കഥ എഴുതി.ആനുകാലികങ്ങളിൽ ധാരാളം കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ടു.

"https://ml.wikipedia.org/w/index.php?title=ജി.ഹിരൺ&oldid=3620405" എന്ന താളിൽനിന്ന് ശേഖരിച്ചത്