ജി.ബി. റോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയിലുള്ള ഒരു റോഡാണ് ജിബി റോഡ്. ഈ റോഡീന്റെ പൂർണ്ണമായ പേര് ഗാർസ്റ്റിൻ ബാസ്റ്റിൻ (Garstin Bastion) റോഡ് എന്നാണ്. ന്യൂ ഡെൽഹിയിൽ നടന്നുപോരുന്ന വേശ്യാലയത്തിന്റെ സാമീപ്യം കൊണ്ടു പ്രസിദ്ധമായ പേരാണു ജി.ബി റോഡ്. [1]

ചരിത്രം[തിരുത്തുക]

ജി.ബി. റോഡീന്റെ ചരിത്രം മുഗൾ സാമ്രാജ്യം മുതൽക്കേയുണ്ട്, ഏതാണ്ട് അഞ്ചോളം ചുവന്നതെരുവുകൾ ഡൽഹിയിൽ ആ സമയം പ്രവർത്തിച്ചിരുന്നു. ബ്രിട്ടീഷ് ജില്ലാ ഭരണാധികാരിയാ ഗാർസ്റ്റിൻ ബാസ്റ്റിൻ ഈ അഞ്ച് തെരുവുകളേയും ഒന്നിപ്പിച്ച് ഒരു പ്രദേശത്ത് കൊണ്ടുവരികയും ആ പ്രദേശത്തിന് തന്റെ പേരു കൊടുക്കുകയുമാണുണ്ടായത്. ആ പേരു ചുരുക്കിയാണ് ഇപ്പോൾ വെറും ജി.ബി. റോഡ് എന്നുമാത്രമായത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-01-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-10-08.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജി.ബി._റോഡ്&oldid=3804396" എന്ന താളിൽനിന്ന് ശേഖരിച്ചത്