ഉള്ളടക്കത്തിലേക്ക് പോവുക

ജി.ബി.എച്ച്.എസ്.എസ്. കൊട്ടാരക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൊല്ലം ജില്ലയിലെ കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ. 1894 ലാണ് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി ആർ. ശങ്കർ ഈ സ്‌കൂളിലെ വിദ്യാർഥിയായിരുന്നു. ഡോ.എം. കൃഷ്ണൻ നായർ, സംസ്‌കൃത പണ്ഡിതൻ വേദ ബന്ധു, ഗാന്ധിയൻ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന പ്രൊഫ. എം.പി. മന്മദൻ, കേരള യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോ.എൻ. ബാബു, പ്രശസ്ത സാഹിത്യകാരൻ കാക്കനാടൻ എന്നിങ്ങനെ സാംസ്‌കാരിക രംഗത്തെ പല പ്രമുഖരും സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.[1] 2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്‌. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വ‍ഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[2]

ഭൗതിക സൗകര്യങ്ങൺ

[തിരുത്തുക]

രണ്ടു നിലകളിലായി വി എച്ച് എസ് ഇ വിഭാഗത്തിനായുള്ള  മൂന്ന് വലിയ ക്ലാസ് മുറികൾ ഉൾപ്പെടെ ആറ് ക്ലാസ് മുറികളാണ് പൂർത്തിയാക്കിയത്. കമ്പ്യൂട്ടർ ലാബുകൾ, റഫറൻസ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുമുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിന് ആറു ക്ലാസ് മുറികളാണുള്ളത്. അഞ്ച് കോടി രൂപയുടെ കെട്ടിടം നിർമിച്ച ശേഷം മിച്ചം വന്ന  60 ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ക്ലാസ്സ് മുറികളും കിച്ചൻ ബ്ലോക്കും നിർമിച്ചുവരികയാണ്. വിദ്യാർത്ഥികളുടെ പഠന മികവിൽ മാത്രമല്ല കലാ-കായിക-സാംസ്‌കാരിക രംഗത്തും കരുത്തേകുന്ന പദ്ധതികൾ സ്‌കൂളിൽ നടപ്പിലാക്കിവരുന്നു. സാമൂഹ്യസേവന രംഗത്ത് എൻ സി സി, എസ് പി സി, എൻ എസ് എസ് വിദ്യാർഥികളും സജീവ പങ്കാളികളാണ്. ഹൈസ്‌കൂൾ വിദ്യാർഥിനികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രതിരോധ മുറകളും അഭ്യസിപ്പിക്കുന്നുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. 1 2 "നൂറ്റാണ്ടിന്റെ പെരുമയായി കൊട്ടാരക്കര ഹയർ സെക്കണ്ടറി സ്‌കൂൾ ഇനി ഹൈടെക്കിൽ". പബ്ലിക് റിലേഷൻസ്. September 9, 2020. Retrieved September 9, 2020.{{cite web}}: CS1 maint: deprecated archival service (link)
  2. "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Retrieved September 9, 2020.{{cite web}}: CS1 maint: deprecated archival service (link)