ജി.ജി.എച്ച്.എസ്.എസ്. പട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പട്ടം. 1885 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു. പിന്നീട് എൽ.പി.എസ്. ആയും, 1974ൽ കറ്റച്ചക്കോണം ഹൈസ്കൂൾ വിഭജിച്ച്, പെൺകുട്ടികളെ ഇവിടേക്കു കൊണ്ടുവന്ന് ഗേൾസ് ഹൈസ്കൂളായി പ്രവർത്തനം ആരംഭിച്ചു.

മികവിന്റെ കേന്ദ്രം[തിരുത്തുക]

2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്‌. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വ‍ഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[1]കിഫ്ബിയിൽനിന്ന്‌ അഞ്ചുകോടി രൂപ ചെലവഴിച്ചാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. രണ്ടുനിലകളിലായി 16 ക്ലാസ് മുറികൾ, ആറ് ലാബുകൾ, ഓഡിറ്റോറിയം എന്നിവയാണുള്ളത്. 3000ഓളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ ആവശ്യത്തിന് ക്ലാസ് മുറികൾ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇതോടെ എല്ലാ ക്ലാസ് മുറികളും ഹൈടെക് സംവിധാനത്തിലേക്കു മാറി. പുതിയ കെട്ടിടത്തിലെ ലാബുകൾ അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും സജ്ജീകരിക്കുക.[2]

ഭൗതികസൗകര്യങ്ങൾ:[തിരുത്തുക]

  • വിശാലവും വൃത്തിയുള്ളതുമായ ക്ലാസ്സ്മുറികൾ.
  • എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബഞ്ചുകളും ഡെസ്കുകളും.
  • എല്ലാ ക്ലാസുകളിലും ഓഡിയോ സ്പീക്കറുകൾ, ഫാനുകൾ, വൈറ്റ് ബോർഡുകൾ.
  • ഡിജിറ്റൽ ക്ലാസ്സ്റൂമുകൾ
  • എച്ച്.എസ്.എസ്, എച്ച്.എസ്, യു.പി വിഭാഗത്തിനു പ്രത്യേകം ലൈബ്രറികൾ.
  • ഐ.ടി ലാബുകൾ.
  • ശാസ്ത്രപോഷിണി-ശാസ്ത്ര ലാബ്.
  • സ്കൂൾ സൊസൈറ്റി.
  • വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലെറ്റുകൾ
  • ഇ-ടോയിലെറ്റ്.
  • 6 സ്കൂൾ ബസ്സുകൾ.
  • വർക്ക് എക്സ്പീരിയൻസ് റൂം
  • ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസ്സുകൾ.[3]

അവലംബം[തിരുത്തുക]

  1. "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Archived from the original on 2020-09-09. Retrieved September 9, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "മികവിന്റെ കേന്ദ്രമായി പട്ടം ഗവ. ഗേൾസ് സ്‌കൂൾ". mathrubhumi. September 10, 2020. Archived from the original on 2020-09-10. Retrieved September 10, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "മികവിന്റെ കേന്ദ്രങ്ങൾ". പൊതു വിദ്യാഭ്യാസ വകുപ്പ്. September 10, 2020. Retrieved September 10, 2020.