ജി.എൽ.പി സ്കൂൾ പൂവറൻതോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.ജില്ലയുടെ ഏറ്റവും കിഴക്ക് നഗരത്തിൽ നിന്നും 65 കി.മീ. അകലെയാണ് പൂവാറൻതോട് ഗവ. എൽ.പി.സ്കൂൾ. 1973 ലാണ് പൂവാറൻതോട് ഗവൺമെന്റ് എൽ.പി. സ്കൂൾ ആരംഭിക്കുന്നത്.വയലിൽ ബീരാൻ കുട്ടി ഹാജി സംഭാവനയായി നൽകിയ ഒരേക്കർ സ്ഥലത്താണ് സ്കൂൾ നിർമ്മിച്ചത്.ആദ്യകാലം മുതലേ നാട്ടുകാരുടെ പിന്തുണയോടെ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം പുല്ലുമേഞ്ഞ ഷെഡുകളിലായിരുന്നു പ്രവർത്തിച്ചു തുടങ്ങിയത്. അന്ന് ഷെഡ് മേയാനുള്ള കറാച്ചിപുല്ല് മൂന്ന് കി.മീ. അകലെയുള്ള ഉടുമ്പുപാറയിൽ നിന്ന് രക്ഷിതാക്കൾ തന്നെയാണ് കൊയ്തു കൊണ്ടുവന്നിരുന്നത്. ഇപ്പോൾ കോൺക്രീറ്റിലും ഓടു കൊണ്ടു മേഞ്ഞതുമായ ഓരോ കെട്ടിടങ്ങളായി. സർക്കാറിന്റെയും പി.ടി.എ യുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും വിവിധ പദ്ധതികളും ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സമ്പൂർണ വായനാ ഗ്രാമം പദ്ധതിയുടെ ഭാഗമായി പി.ടി.എ.യുടെ സഹകരണത്തോടെയുള്ള പൊതുജനവായനശാലയും, വീട്ടു ലൈബ്രറിയും ,ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങളിലെ പത്രവിതരണവും , അങ്ങാടികളിൽ സ്ഥാപിച്ച മൂന്ന് പുസ്തകപ്പുരകളും ഈ വിദ്യാലയത്തിന്റെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.