ജി.എൻ. മധു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജലച്‌ഛായചിത്രകാരനാണ് ജി.എൻ. മധു. തുർക്കി ആസ്‌ഥാനമായുള്ള ഇന്റർനാഷണൽ വാട്ടർ കളർ സൊസൈറ്റി സംഘടിപ്പിച്ച അന്തർദേശീയ ജലച്‌ഛായ ചിത്രരചനാ മത്സരത്തിൽ രണ്ടാം സ്‌ഥാനം മധുവിനു ലഭിച്ചു.[1]

കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനു സമീപം ചിറ്റടിയിൽ ഗുരുവിലാസം വീട്ടിൽ നാരായണൻ വൈദ്യരുടെയും നാരായണിയുടെയും മകനായി ജനിച്ചു. കോരൂത്തോട്‌ സി. കേശവൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലും മുണ്ടക്കയം സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജിൽ നിന്നും അഡ്വർടൈസിംഗ്‌-ഗ്രാഫിക്‌ ഡിസൈനിംഗിൽ ഒന്നാം റാങ്ക്‌ നേടി. പിന്നീട് വിദേശത്ത്‌ ഇന്റീരിയർ ആർക്കിടെക്‌ചർ പ്രഫഷണിൽ ഏർപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "ചിത്രമെഴുത്ത്‌ ചിറ്റടി മുതൽ തുർക്കിവരെ". മംഗളം. ശേഖരിച്ചത് 3 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=ജി.എൻ._മധു&oldid=2314770" എന്ന താളിൽനിന്ന് ശേഖരിച്ചത്