ജി.എസ്. ഉണ്ണികൃഷ്ണൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

[[File:{{{1}}}|thumb|250px|ജി.എസ്. ഉണ്ണികൃഷ്ണൻ നായർ]] സംസ്ഥാന അഗ്രികൾച്ചറൽ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുൻ​ ഡയറക്ടറും[1] മലയാള എഴുത്തുകാരനും ഡോക്യുമെന്ററി ഫിലിം മേക്കറുമാണ് ജി.എസ്. ഉണ്ണികൃഷ്ണൻ നായർ. കാർഷിക പത്രപ്രവർത്തനം,​ ശാസ്‌ത്ര രചന,​ ബാലസാഹിത്യം,​ ഡോക്യുമെന്ററി നിർമ്മാണം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 15 ദേശീയ പുരസ്കാരങ്ങളും 13 സംസ്ഥാന പുരസ്കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്.[2] നിരവധി ലേഖനങ്ങളും അൻപതിലേറെ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ ചെട്ടികുളങ്ങരയിൽ 1964-ൽ ജനിച്ച ഉണ്ണികൃഷ്ണൻ ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്നും കാർഷികബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ഡിപ്ലോമയും നേടി. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാന അഗ്രികൾച്ചറൽ മാനേജ്മെന്റ് ആൻഡ് എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (സമേതി) ഡയറക്ടർ സ്ഥാനത്തു നിന്നും 2020 മേയ് 31-നു വിരമിച്ചു.

ബാലസാഹിത്യം, കാർഷിക പത്രപ്രവർത്തനം,  ജനപ്രിയശാസ്ത്ര രചന, ശാസ്ത്ര ഡോക്യൂമെന്ററി നിർമാണം, ശാസ്ത്ര റേഡിയോ പരിപാടികൾ  തുടങ്ങി പല മേഖലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മാതൃഭൂമിയുൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിലായി കുട്ടികൾക്കും മുതിർന്നവർക്കുമായി മൂവായിരത്തിലേറെ ശാസ്ത്രലേഖനങ്ങൾ ഉണ്ണികൃഷ്ണന്റേതായി  പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അൻപതിലേറെ വൈജ്ഞാനിക ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.[3]

പുരസ്‌കാരങ്ങൾ[തിരുത്തുക]

 • കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ദേശീയ ശാസ്ത്രപ്രചാരക പുരസ്കാരം (National Science Communication Award)
  • അച്ചടിമാധ്യമങ്ങൾ വഴി കുട്ടികൾക്കായുള്ള ശാസ്ത്രപ്രചാരണത്തിനുള്ള പുരസ്കാരം - 2008
  • ദൃശ്യമാധ്യമം വഴിയുള്ള ശാസ്ത്രപ്രചാരണത്തിനുള്ള പുരസ്കാരം - 2017
 • നവസാക്ഷര സാഹിത്യ ഗ്രന്ഥത്തിന് കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ പുരസ്കാരം (2002).
 • വിവിധ മാധ്യമങ്ങൾവഴിയുള്ള കാർഷികവിജ്ഞാനവ്യാപനത്തിന് സംസ്ഥാന കാർഷിക പത്രപ്രവർത്തക (കർഷകഭാരതി) അവാർഡ് (2005).
 • ഗ്രന്ഥങ്ങളിലൂടെ കുട്ടികൾക്കിടയിലെ  വിജ്ഞാനവ്യാപനത്തിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്രസാഹിത്യ പുരസ്കാരം (2005)[4].
 • വിജ്ഞാൻ പ്രസാർ സംഘടിപ്പിച്ച ദേശീയ ശാസ്ത്ര ചലച്ചിത്ര മേളയിൽ മൂന്നു തവണ ബ്രോൺസ്  ബീവർ അവാർഡ് (2015, 2016, 2018), ഒരു തവണ സിൽവർ ബീവർ അവാർഡ് (2019)[5].
 • സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് മൂന്നു തവണ (2009-വിവർത്തനം, 2011- ശാസ്ത്രം, 2018- വൈജ്ഞാനികം[6]).
 • ഭീമ ബാലസാഹിത്യ അവാർഡ്(2009).
 • കൊടുങ്ങല്ലൂർ ബാലസാഹിത്യ സമിതിയുടെ ബാലസാഹിത്യ അവാർഡ് (2017).
 • NCERT,CIET  നടത്തിയ ദേശീയ ബാല ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് രണ്ടു തവണ (2017&2019)
 • UGC,CEC സംഘടിപ്പിച്ച ദേശീയ വിദ്യാഭ്യാസ വീഡിയോ മത്സരത്തിൽ രണ്ടു പ്രത്യേക ജൂറി അവാർഡുകൾ (2018).
 • കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മാധ്യമ പുരസ്കാരം (2019).
 • മികച്ച റേഡിയോ ആരോഗ്യപരിപാടിയുടെ സ്ക്രിപ്റ്റിനുള്ള ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അവാർഡ് (2013).
 • സഹ്യാദ്രി പരിസ്ഥിതി ചലച്ചിത്ര മേളയിൽ മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള അവാർഡുകൾ (2019).
 • ശാസ്ത്ര ഡോക്യൂമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് (2019)[7].
 • Entemalayalam.com ന്റെ മലയാളശ്രീ അവാർഡ് (2019).
 • MANAGE കാർഷിക ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി അവാർഡ്(2022).[8]  

ഡോക്യുമെന്ററികൾ[തിരുത്തുക]

International Nature Film festival (Godollo,Hungary), International TV Ecological Festival(Ugra,Russia), Sandalia Sustainability Film festival(Italy),In Short Film Festival (Lagos), International Environment Short Film Festival( Istanbul), London Eco- Film Festival,Nukhu Fest(USA),National Science Film Festival of India,CCCLfIL Festival,Thailand,CMS Vatavaran, Woodpecker International Film Festival, MOEF Environmental Short Film Festival, MIFF, India International Science Festival,IDSFFK തുടങ്ങി നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട് .

അവലംബം[തിരുത്തുക]

 • "Devoted to taking science to children" - The Hindu
 • Science Literature Awards - Official Web Portal of Kerala State
 • [2]
 • "Minister Baby Distributes Balasahitya Awards 2009 - Trivandrum"
 • The Hindu : Kerala / Thiruvananthapuram News : Awards for science
 • Department of Science and Technology,Govt of India
 • [3]
 • Vigyan prasar,Govt of India
 • [4]

[http://NCERT%20books%20Class%2010 http://ncertbooks.solutions/ncert-books-class-10/] [http://Ncert%20Exemplar%20Class%2012 http://ncertbooks.solutions/ncert-exemplar-class-12/] http://www.indiaenvironmentportal.org.in/category/author/gs-unnikrishnan-nair http://www.agriculturesnetwork.org/persons/82222 http://www.thehindu.com/books/whats-inside/article4054338.ece https://web.archive.org/web/20120320225056/http://www.kscste.kerala.gov.in/pgm_sla.htm http://www.kerala.gov.in/docs/publication/2012/kc/april.../20.pdf http://newindianexpress.com/cities/kochi/article1349046.ece?service=print http://nopr.niscair.res.in/handle/123456789/7820 http://www.agriculturesnetwork.org/magazines/global/small-animals-in-focus/migratory-duck-farming-in-india/at_download/article_pdf https://web.archive.org/web/20130403141101/http://www.kerala.gov.in/docs/publication/2012/kc/dec_12/kcdecfinal2012.pdf https://archive.is/20130407081328/http://210.212.24.72/~kscsteuser/schemes-programmes/awards/science-literature-awards https://web.archive.org/web/20150324050608/http://www.vigyanprasar.gov.in/whats_new/Resultsof5thNationalScienceFilmFestival%202015.pdf https://www.youtube.com/watch?v=q_CQ2rb6rzM http://www.vigyanprasar.gov.in/whats_new/nsff2016/nsff-results-2016.pdf http://cmsvatavaran.org/three-minutes-winners-announcement.php https://www.keralafilm.com/images/2020/TVA_2019_Jury_Declaration_Pressrelease_Pdf_file_19.09.2020.pdf

 1. "ജി.എസ്.ഉണ്ണികൃഷ്ണൻ നായർ സമേതി ഡയറക്ടർ". ശേഖരിച്ചത് 9 ഡിസംബർ 2020.
 2. "ജി .എസ്.ഉണ്ണികൃഷ്ണൻ നായർ 31-നു വിരമിക്കുന്നു". ശേഖരിച്ചത് 9 ഡിസംബർ 2020.
 3. "Entrancing children with his pen". ശേഖരിച്ചത് 9 ഡിസംബർ 2020.
 4. "Official Web Portal of Kerala State Council for Science Technology & Environment". Archived from the original on 2012-03-20. ശേഖരിച്ചത് 9 ഡിസംബർ 2020.CS1 maint: bot: original URL status unknown (link)
 5. "ദേശീയ ശാസ്ത്രചലച്ചിത്രമേള: ജി.എസ്‌. ഉണ്ണികൃഷ്ണൻനായർക്ക്‌ അവാർഡ്‌". ശേഖരിച്ചത് 9 ഡിസംബർ 2020.
 6. "ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". ശേഖരിച്ചത് 9 ഡിസംബർ 2020.
 7. "TVA_2019_Jury_Declaration_Pressrelease" (PDF). ശേഖരിച്ചത് 9 ഡിസംബർ 2020.

8.https://jordays.in/movie/bravo-banana-agri-film-festival/10467/