ജി.എച്ച്.എസ്. കരുനാഗപ്പള്ളി
ജി.എച്ച്.എസ്. കരുനാഗപ്പള്ളി |
---|
കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി .എസ്. സുബ്രഹ്മണ്യൻ പോറ്റി മേമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, കരുനാഗപ്പള്ളി. ഗേൾസ് ഹൈസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
[തിരുത്തുക]വിദ്യാഭ്യാസത്തിനായി മൈലുകൾ താണ്ടി പോകേണ്ടിയിരുന്ന കാലത്ത് നാട്ടുകാർക്ക് ഒരു സ്കൂൾ എന്ന ആശയം നടപ്പിലാക്കികൊണ്ട് കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് വെള്ളിമന ഇല്ലത്ത് സി.എസ്. സുബ്രഹ്മണ്യൻ പോറ്റി 1916-ൽ ഇംഗ്ലീഷ് സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത്. 1962-ൽ വേർതിരിച്ച് ഗേൾസ് ഹൈസ്കൂൾ നിലവിൽ വന്നു.
കരുനാഗപ്പള്ളി, കുലശേഖരപുരം, ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിൽനിന്നുളള കുട്ടികൾ ഇവിടെ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
[തിരുത്തുക]മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട് ഇവിടെ. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതിയഞ്ചോളം കമ്പ്യൂട്ടറുകളുമുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ 6500-തോളം ഗ്രന്ഥങ്ങളും 200-ഓളം വിദ്യാഭ്യാസ സി.ഡി.കളും ഉളള വായനശാലയിൽ അഞ്ച് വാർത്താപത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാണ്. സയൻസ് വിഷയങ്ങളുടെ പഠനത്തിന് സുസജ്ജമായ ലാബും ഇവിടെ ഉണ്ട്. ക്ലബ് പ്രവർത്തനങ്ങൾക്കായി 200 പേർക്ക് ഇരിക്കാവുന്ന സെമിനാർ ഹാളും ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
[തിരുത്തുക]- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ജൂനിയര്‍ റഡ്ക്രോസ്
- പരിസ്ഥിതി ക്ലബ്
- കണ്‍സൂമര്‍ ക്ലബ്
- കരിയര്‍ ക്ലബ്
- വിഷയക്ലബ്ബുകള് (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ചരിത്രം, സയന്‍സ്, ഐ.ടി, സംസ്കൃതം, അറബി)
ഭരണം
[തിരുത്തുക]കരുനാഗാപ്പള്ളി, കുലശേഖരപുരം, ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിൽനിന്ന് ഒരു രൂപ അംഗത്വഫീസ് നൽകി അംഗമാകുന്നവർ ചേർന്ന് തെരഞ്ഞെടുക്കുന്ന ഒമ്പതംഗ ഭരണസമിതി അഞ്ച് വർഷക്കാലം ഭരണം നടത്തുന്നു. ഭരണസമിതി സെക്രട്ടറിയാണ് മാനേജർ. കേരള മത്സ്യഫെഡ് മുൻചെയർമാൻ അഡ്വ. വി.വി.ശശീന്ദ്രനാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.
ഭരണസമിതി അംഗങ്ങൾ
[തിരുത്തുക]- ശ്രീ. കെ. ജയദേവൻ പിളള. (പ്രസിഡണ്ട്)
- ശ്രീ. അഡ്വ. വി.വി. ശശീന്ദ്രൻ (മാനേജർ)
- ശ്രീ. ഡി. രാജൻ
- ശ്രീ. എൻ. ജയചന്ദ്രൻ
- ശ്രീ. ടി.എന്. ശിവരാമകൃഷ്ണപിളള
- ശ്രീമതി. രാജമ്മ ബാസ്കരൻ
മുൻ സാരഥികൾ
[തിരുത്തുക]സ്കൂളിന്റെ മുൻ മാനേജർമാർ
[തിരുത്തുക]- ശ്രീ. എസ്.എൻ.കൃഷ്ണ പിളള
- ശ്രീ. എസ്. ഗോപാല പിളള
- ശ്രീ. വിജയ ഭവനത് കൃഷ്ണനുണ്ണിത്താൻ
- ശ്രീ. കണ്ണമ്പള്ളി പരമേശ്വരൻ പിളള
- ശ്രീ.പി. ഉണ്ണികൃഷ്ണപിളള
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
[തിരുത്തുക]പ്രധാനാദ്ധ്യാപകർ | വർഷം |
---|---|
ശ്രീ. രാമവർമ തമ്പാൻ | 1962 - 1976 |
ശ്രീമതി. ഈശ്വരിപിളള | 1976 - 1985 |
ശ്രീ. ശ്രീനിവാസൻ | 1985 (ഏപ്രിൽ - മെയ്) |
ശ്രീ. മുരളി | 1985 - 1986 |
ശ്രീ. കോശി | 1986 - 1989 |
ശ്രീമതി. എം.ആർ. രാധമ്മ | 1989 - 1991 |
ശ്രീ. കെ. ഗോപാലകൃഷ്ണൻ നായർ | 1991 - 1992 |
ശ്രീ. രാമചന്ദ്രൻ ഉണ്ണിത്താൻ | 1992 - 1993 |
ശ്രീമതി. വിലാസിനിക്കുട്ടി അമ്മ | 1993 - 1994 |
ശ്രീമതി. ഇന്ദിരാദേവി | 1994 - 1998 |
ശ്രീമതി. സരോജ അമ്മാൾ | 1998 - 1999 |
ശ്രീമതി. മേരി മാത്യു | 1999 - 2000 |
ശ്രീമതി. എൻ.കെ. വിജയലക്ഷ്മി അമ്മ | 2000 - 2001 |
ശ്രീമതി. എൻ.കെ. ശ്രീദേവിയമ്മ | 2001 - 2003 |
ശ്രീമതി. ആർ. കമലദേവി പിള്ള | 2003 - 2008 |
ശ്രീ. പി.ബി. രാജു | 2008 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
[തിരുത്തുക]വഴികാട്ടി
[തിരുത്തുക]- കരുനാഗപ്പള്ളി പട്ടണത്തിൽ നിന്ന് 500 മീറ്റർ വടക്ക്മാറി ദേശീയപാത 544-ന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- കൊല്ലം പട്ടണത്തിൽ നിന്ന് 25 കി.മി വടക്ക്