ജി.എച്ച്.എസ്.എസ്. ബാലരാമപുരം
തിരുവനന്തപുരം ജില്ലയിലെ കോവളം നിയോജകമണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് ബാലരാമപുരം. ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്നാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്.
ചരിത്രം
[തിരുത്തുക]1883 ലാണ് തമിഴ് എലിമെൻററി വിദ്യാലയമായി സ്‌കൂൾ സ്ഥാപിച്ചത്. പിന്നീട് മലയാളം, , ഇംഗ്ലീഷ് മീഡീയം വിഭാഗങ്ങളും ആരംഭിച്ചു, 1890-ലാണ് മിഡിൽ സ്കൂളായി മാറി. 1967-ലെ ഇ.എം.എസ്. മന്ത്രിസഭ ഓരോ ഗ്രാമപഞ്ചായത്തിലും ഹൈസ്കുൾ സ്ഥാപിക്കാൻ നയപരമായ തീരുമാനമെടുത്തെങ്കിലും സ്ഥലം പോരെന്ന കാരണത്താൽ ഹൈസ്‌കൂൾ 1976 വരെ ഇത് യാഥാർത്ഥമായില്ല. ഗ്രാമഞ്ചായത്ത് പ്രസിഡൻറ് പി. ഫക്കീർഖാൻ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി നാലുദിവസം നടന്ന നിരാഹാരസമരം ഉൾപ്പടെയുള്ള പ്രക്ഷോഭം നടത്തി.[1] ചർച്ച നടന്നുവെങ്കിലും അധികൃതർ അനുകൂല തീരുമാനമെടുത്തില്ല. കമ്യൂണിസ്ററ് നേതാവായിരുന്ന ഫക്കീർഖാൻ തനിക്ക് കുടുംബ വിഹിതമായി 36 സെന്റ് ഭൂമി സ്‌കൂളിന് ദാനം നൽകി. തുടർന്നാണ് 1979ൽ ഹൈസ്‌കൂളായി ഉയർത്തുന്നത്.[2]
2002 ജൂൺ മാസത്തിൽ ഇവിടെ പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു. സ്കുളിന് 3.5 ഏക്കർ സ്ഥലം സ്വന്തമായുണ്ട്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
മികവിന്റെ കേന്ദ്രം
[തിരുത്തുക]2020 ൽ ഈ സ്കൂൾ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ടു. സംസ്‌ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം പദ്ധതിയിലാണ് ഈ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രമായത്. ഇതിന്റെ ഉദ്ഘാടനം, 2020 സെപ്റ്റംബർ 9 ന് കൈറ്റ് വിക്ടേർസ് ചാനൽ വഴി ഓൺ ലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു നിയോജക മണ്ഡലത്തിൽ നിന്നും ഒരു സ്കൂൾ എന്ന നിലയിൽ 140 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്തുന്ന പദ്ധതിയിൽ ഉൾപ്പെട്ടതാണ് ഈ സ്കൂൾ.[3]കിഫ്ബിയിൽനിന്ന് അഞ്ചുകോടി രൂപയും എ. വിൻസന്റ് എം.എൽ.എ. യുടെ ഫണ്ടിൽനിന്ന് ഒരുകോടി രൂപയും ചെലവഴിച്ചാണ് നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. രണ്ടു കെട്ടിടങ്ങളിലായി 27 ഹൈ ടെക് ക്ലാസ് മുറികളും എണ്ണൂറു പേരെ ഉൾക്കൊള്ളുന്ന ഓപ്പൺ ഓഡിറ്റോറിയവും 250 പേരെ ഉൾക്കൊള്ളുന്ന ഡൈനിങ് ഹാളും ഉൾപ്പെടുന്നു.[4]
അവലംബം
[തിരുത്തുക]- ↑ "ബാലരാമപുരം ഗവ.എച്ച്‌എസ്‌എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്". ദേശാഭിമാനി. September 10, 2020. Retrieved September 10, 2020.
{{cite web}}: CS1 maint: deprecated archival service (link) - ↑ "ഹൈടെക് പ്രഖ്യാപനത്തിനൊരുങ്ങി ബാലരാമപുരം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ". malayalam.samayam. September 10, 2020. Retrieved September 10, 2020.
{{cite web}}: CS1 maint: deprecated archival service (link) - ↑ "ജി.എച്ച്.എസ്.എസ് ചെറുതുരുത്തിയുടെ മികവിന്റെ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു 250 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി". ഇൻഫർമേഷൻ വകുപ്പ്. September 9, 2020. Retrieved September 9, 2020.
{{cite web}}: CS1 maint: deprecated archival service (link) - ↑ "തുറക്കാനായില്ലെങ്കിലും സ്കൂൾ െഹടെക്കായി : ബാലരാമപുരം ഹയർ സെക്കൻഡറിസ്കൾ". മാതൃഭൂമി. September 10, 2020. Retrieved September 10, 2020.
{{cite web}}: CS1 maint: deprecated archival service (link)