ജി.എം. സിദ്ധേശ്വര
ജി.എം.സിദ്ധേശ്വര | |
---|---|
സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി(വൻകിട വ്യവസായം, പൊതുമേഖല സ്ഥാപനം) | |
ഓഫീസിൽ 2014 - 2016 | |
മുൻഗാമി | പൊൻ രാധാകൃഷ്ണർ |
പിൻഗാമി | ബാബുൽ സുപ്രിയോ |
ലോക്സഭാംഗം | |
ഓഫീസിൽ 2019, 2014, 2009, 2004 | |
മണ്ഡലം | ദേവനഗര |
സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രി(വ്യേമയാന വകുപ്പ്) | |
ഓഫീസിൽ മെയ് 26 2014 - നവംബർ 9 2014 | |
മുൻഗാമി | കെ.സി.വേണുഗോപാൽ |
പിൻഗാമി | മഹേഷ് ശർമ്മ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മൈസൂർ ജില്ല, ചിത്രദുർഗ, കർണാടക | 5 ജൂലൈ 1952
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | ജി.എസ്.ഗായത്രി |
കുട്ടികൾ | 2 |
വെബ്‌വിലാസം | http://www.gmsiddeshwara.com/journey.htm |
As of 26 ജൂൺ, 2023 ഉറവിടം: ഇലക്ഷൻസ്.ഇൻ |
2004 മുതൽ 2024 വരെ ദേവനഗര മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്ന കർണാടകയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഗൗഡർ മല്ലികാർജുനപ്പ സിദ്ധേശ്വര എന്നറിയപ്പെടുന്ന ജി.എം.സിദ്ധേശ്വര.(ജനനം : 5 ജൂലൈ 1952) നാലു തവണ ലോക്സഭാംഗം, രണ്ട് തവണ കേന്ദ്രമന്ത്രി, ബി.ജെ.പിയുടെ ദേശീയ ട്രഷറർ, കർണാടക ബി.ജെ.പിയുടെ സംസ്ഥാന വൈസ്-പ്രസിഡൻ്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3] [4]
ജീവിതരേഖ
[തിരുത്തുക]കർണാടകയിലെ മൈസൂർ ജില്ലയിലെ ചിത്രദുർഗ താലൂക്കിലെ ഭീമസമുദ്രയിലെ ഒരു ലിംഗായത്ത് കുടുംബത്തിൽ ജി.മല്ലികാർജുനപ്പയുടേയും ജി.എം.ഹാലമ്മയുടേയും മകനായി 1952 ജൂലൈ 5ന് ജനനം. എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസയോഗ്യത.
ദേവനഗരയിൽ നിന്ന് രണ്ട് തവണ ലോക്സഭാംഗമായിരുന്ന പിതാവ് മല്ലികാർജുനപ്പ 2002-ൽ അന്തരിച്ചതോടെയാണ് സിദ്ധേശ്വര രാഷ്ട്രീയത്തിലെത്തുന്നത്. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ ദേവനാഗര മണ്ഡലത്തിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായ സിദ്ധേശ്വര പിന്നീട് നടന്ന എല്ലാ ലോക്സഭ തിരഞ്ഞെടുപ്പുകളിലും(2009, 2014, 2019) ദേവനഗരയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2014 മുതൽ 2016 വരെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ രണ്ട് തവണ സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു.
2004 മുതൽ 2014 വരെ ബി.ജെ.പിയുടെ ദേശീയ ട്രഷററായും 2009-2010 വർഷങ്ങളിൽ കർണാടക ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ്, 1996 മുതൽ 2001 വരെ കർണാടക ചേമ്പർ ഓഫ് കോമേഴ്സ്, ബി.ജെ.പി കർണാടക സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
അവലംബം
[തിരുത്തുക]- ↑ Devangera Loksabha
- ↑ GM Siddeshwara resigned from modi ministry
- ↑ Union ministers Najma heptulla and GM Siddeshwara dropped, Naqvi gets in
- ↑ official website
പുറം കണ്ണികൾ
[തിരുത്തുക]- Bharatiya Janata Party Archived 2019-03-12 at the Wayback Machine.
- Members of fifteenth Lok Sabha - Parliament of India website Archived 2008-04-17 at the Wayback Machine.