ജിൻഷാൻ ദ്വീപ് ആൻഡ് വെസ്റ്റ് ലേക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിൻഷാൻ ദ്വീപ് ആൻഡ് വെസ്റ്റ് ലേക്
ja: 金山西湖図屏風
കലാകാരൻKanō Sanraku
വർഷം1630
Medium
  • Six-panel byōbu (folding screen)
  • Ink, paint and gold on paper
അളവുകൾ152.5 cm × 358.2 cm (60.0 in × 141.0 in)
സ്ഥാനംMetropolitan Museum of Art, New York
Accession2015.300.74.1, .2

ജാപ്പനീസ് കലാകാരനായ കാനൊ പെയിന്റിംഗ് സ്കൂളിലെ അദ്ധ്യാപകനായ കാനൊ സൻരകുവിന്റെ ആറു ബൈയോബു മടക്കുകളുള്ള സ്ക്രീനുകളിൽ ചിത്രീകരിച്ച ചിത്രമാണ് ജിൻഷാൻ ദ്വീപ് ആൻഡ് വെസ്റ്റ് ലേക്(金山西湖図屏風). മഷി, പെയിന്റ്, സ്വർണ്ണം, പേപ്പർ തുടങ്ങിയവ ഉപയോഗിച്ചാണ് ഈ കലാസൃഷ്ടി നടത്തിയിരിക്കുന്നത്. ഈ പെയിന്റിംഗ് ഇപ്പോൾ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സിന്റെ ശേഖരത്തിലാണ്.[1]

സ്വർണ്ണപ്പൊടിയുടെ സഹായത്തോടെ സൃഷ്ടിക്കപ്പെട്ട ദ്വീപിലെ വെള്ളവും അതിനിടയിലുള്ള മൂടൽമഞ്ഞും മലഞ്ചെരിവുകളും കിഴക്കൻ ചൈനയുടെ ഭൂമിശാസ്ത്രപരമായി വേർതിരിക്കപ്പെട്ട രണ്ട് വ്യത്യസ്ത പ്രദേശങ്ങൾ സ്ക്രീനിന്റെ ഇരുഭാഗങ്ങളും ദൃശ്യപരമായി കൂടിച്ചേർന്ന് ചിത്രീകരിക്കുന്നു. സ്ക്രീനിന്റെ വലത് വശത്ത് തെക്കൻ ജിയാൻഗ്സു പ്രവിശ്യയിലെ ഴെൻജിയാങിനു സമീപം മൗണ്ട് ജിൻഷനിൽ യാങ്റ്റ്സി നദി സ്ഥിതി ചെയ്യുന്നത്. ജീവിതത്തിൻറെ എല്ലാ മേഖലകളിലും നിന്നുള്ള ആളുകളും സഞ്ചരിക്കുന്ന പാലങ്ങൾ, റോഡുകൾ, പാതകൾ എന്നിവയെല്ലാം പെയിന്റിംഗിൽ ചേർക്കാൻ കലാകാരൻ ശ്രമിച്ചു.

ആദ്യ സ്ക്രീനിന്റെ ഇടത് വശത്ത് ഹാങ്ഴൗ നഗരത്തിന് പുറത്തുള്ള വെസ്റ്റ് ലേക് ആണ്. ഈ നഗരത്തിന്റെ മതിലുകളും വാതിലുകളും ഇടത് കോണിലെ മുൻഭാഗത്തെ ചിത്രകാരൻ ചിത്രീകരിച്ചിരിക്കുന്നു. വെസ്റ്റ് ലേക്കിന്റെ ഭാഗത്ത് നിരവധി ബുദ്ധ വിഹാരങ്ങളും ആരാധനാലയങ്ങളും നിർമ്മിച്ചിട്ടുണ്ട്.(അവയിൽ ചിലത് സ്ക്രീനിന്റെ ചുമർചിത്രത്തിൽ കാണാം) അങ്ങനെ പല തീർത്ഥാടകരേയും അത് ആകർഷിച്ചു.[2] പല കവികളും പണ്ഡിതരും കലാകാരന്മാരും അവിടെ ജീവിച്ചു.[2].തെക്കൻ സോങിൽ നിന്നുള്ള കലാകാരന്മാരുടെ സൃഷ്ടികളിൽ പലപ്പോഴും വെസ്റ്റ് ലേക് പ്രത്യക്ഷപ്പെട്ടിരുന്നു. കാനൊ സൻരകു പടിഞ്ഞാറ് തടാകത്തിന്റെ പത്ത് ഛായാരൂപങ്ങളുടെ ഐക്കോണോഗ്രഫി ചിത്രീകരിച്ചു. ഇത് പതിനൊന്ന്, പന്ത്രണ്ടാം നൂറ്റാണ്ടിലെ ചൈനീസ് കവിതയുടെയും പെയിന്റിങ്ങിന്റെയുംപ്രചോദനമായിത്തീർന്നു.

കാനൊ സൻരകുവിന് മുൻപ് ജപ്പാനീസ് രചനകളിൽ, ഏറ്റവും പ്രശസ്തമായ ലംബ സ്ക്രോൾ സസ്സുവിൻറെ പ്രതീകം ആയിരുന്നു, പിന്നീട് ആ ചിത്രകാരൻ അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായ സുഗുത്സു ആണെന്ന് വ്യക്തമായി. വെസ്റ്റ് ലേകിലേക്ക് സെസ്സു ഒരു യാത്ര നടത്തിയിരുന്നതായും, മുറോമച്ചി, എഡോ കാലഘട്ടങ്ങളിലെ ജാപ്പനീസ് കലാകാരൻമാർ തങ്ങളുടെ മുൻഗാമികളുടെ അല്ലെങ്കിൽ പുസ്തകങ്ങളിൽ നിന്നുള്ള ചിത്രീകരണങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള അവരുടെ സൃഷ്ടികൾ സൃഷ്ടിച്ചിരുന്നുവെന്നും അറിയപ്പെടുന്നു.[2]ജാപ്പനീസ് കലാകാരന്മാർ വെസ്റ്റ് ലേക്കിന്റെ ഏതാനും ചിത്രങ്ങളുടെ പത്ത് ഛായാരൂപങ്ങൾ മാത്രമേ ഉൾക്കൊള്ളിച്ചിരുന്നുള്ളൂ.[2]

ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളിലും -വലതുവശത്ത് നിന്ന് ഇടതുവശത്തോട്ട് - വസന്തകാലം മുതൽ ശൈത്യകാലം വരെ കാണിക്കുന്നു. സ്ക്രീനിന്റെ രണ്ട് ഭാഗങ്ങളും യോജിപ്പിക്കാനും മഞ്ഞ്, വെള്ളം, എന്നിവ പശ്ചാത്തലത്തിൽ സൃഷ്ടിക്കാൻ സ്വർണ്ണം ഉപയോഗിച്ചു. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനത്തിന്റെ ഘടനയെ മൃദുലമാക്കാൻ സ്വർണ്ണം പ്രയോജനപ്പെടുത്തി.[2]സ്ക്രീനിലെ കലാകാരന്റെ മുദ്രകൾ, 1630-നടുത്ത് ചിത്രകല സൃഷ്ടിക്കപ്പെട്ടതായി സൂചിപ്പിക്കുന്നു. അക്കാലത്ത്, കാനൊ സൻരകു തന്റെ വളർത്തുമകൻ കാനോ സാൻസെറ്റ്സുയുമൊത്ത്, ക്യോട്ടോയിലെ മൈയോഷിൻജി മൊണാസ്റ്ററിയിൽ ചുവർചിത്രങ്ങൾ ചെയ്തിരുന്നു. [2]

അവലംബം[തിരുത്തുക]

  1. "Jinshan Island and West Lake". Metropolitan Museum of Art. Retrieved 2018-11-30.
  2. 2.0 2.1 2.2 2.3 2.4 2.5 Murase, Miyeko; N.Y.), Metropolitan Museum of Art (New York (1975). Japanese Art: Selections from the Mary and Jackson Burke Collection : [exhibition] (in ഇംഗ്ലീഷ്). Metropolitan Museum of Art. ISBN 9780870991363.