ജിൻകോ ബൈലൊബ
ജിൻകോ ബൈലൊബ | |
---|---|
![]() | |
Mature tree | |
Scientific classification ![]() | |
Kingdom: | സസ്യലോകം |
Division: | Ginkgophyta |
Class: | Ginkgoopsida |
Order: | Ginkgoales |
Family: | Ginkgoaceae |
Genus: | Ginkgo |
Species: | G. biloba
|
Binomial name | |
Ginkgo biloba | |
Synonyms[3] | |
|
ചൈനയിൽ നിന്നുള്ള ഒരു തദ്ദേശവൃക്ഷമാണ് ജിൻകോ ബൈലൊബ (Ginkgo biloba). 29 കോടി വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട ജിൻകോയേൽസ് എന്ന വർഗീകരണക്രമത്തിൽ വരുന്ന, ഇന്നും ജീവിച്ചിരിക്കുന്ന ഒരേയൊരു സ്പീഷിസാണിത്. ജിൻകോ ജനുസ്സിൽപ്പെടുന്ന ജീവജാലങ്ങളുമായി സാമ്യമുള്ള ഫോസിലുകൾ ഏകദേശം 17 കോടി വർഷങ്ങൾക്ക് മുമ്പ് മധ്യജുറാസിക് കാലഘട്ടം വരെ കാണപ്പെടുന്നു.[2] ഇന്ന് ഈ വൃക്ഷം വ്യാപകമായി നട്ടുവളർത്തുന്നുണ്ടെന്നു മാത്രമല്ല മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ ഇത് വളർത്തിവന്നിരുന്നു.
പദോൽപ്പത്തി[തിരുത്തുക]
ജിൻക്യോ എന്ന ജാപ്പനീസ് പദത്തിൽ നിന്നും ഒരു അക്ഷര പിശക് മൂലം ഉണ്ടായ വാക്കാണ് എന്ന് കരുതപ്പെടുന്നു[4]
വിവരണം[തിരുത്തുക]

സാധാരണയായി 20–35 മീ (66–115 അടി) വളരുന്ന വലിയ മരങ്ങളാണ് ജിൻകോ, ചൈനയിലെ ചില മരങ്ങൾ 50 മീ (160 അടി) വരെ വളരാറുണ്ട്. ജിൻകോ വൃക്ഷത്തിന് ഒരു കോണീയ ഇലചാർത്തും, നീളമേറിയതും ഏതാണ്ട് പല ഭാഗങ്ങളിലേക്ക് പോകുന്നതുമായ ശാഖകളുമുണ്ട്, ഇത് സാധാരണയായി ആഴത്തിൽ വേരൂന്നിയതും കാറ്റിനെയും മഞ്ഞുവീഴ്ചയെയും പ്രതിരോധിക്കുന്നതുമാണ്. ഇളം മരങ്ങൾ പലപ്പോഴും ഉയരമുള്ളതും നേർത്തതുമാണ്. പ്രായമാകുമ്പോൾ ഇലചാർത്ത് വിശാലമാകും. ശരത്കാല സമയത്ത്, ഇലകൾ മഞ്ഞനിറമാവുകയും പിന്നീട് ചിലപ്പോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ (ഒന്ന് മുതൽ 15 വരെ ദിവസങ്ങളിൽ) വീഴുകയും ചെയ്യുന്നു . രോഗത്തിനെതിരായ പ്രതിരോധം, പ്രാണികളെ പ്രതിരോധിക്കുന്നതിനുള്ള കഴിവ്, ആകാശ വേരുകളും മുളകളും രൂപപ്പെടുത്താനുള്ള കഴിവ് എന്നിവ ജിൻങ്കോ മരങ്ങൾക്ക് ദീർഘകാലം ആയുസ്സ് നൽകുന്നു. ചില മരങ്ങൾക്ക് 2,500 ൽ കൂടുതൽ വർഷം പ്രായം ഉണ്ടെന്നു കരുതപ്പെടുന്നു.

അവലംബം[തിരുത്തുക]
- ↑ Mustoe, G.E. (2002). "Eocene Ginkgo leaf fossils from the Pacific Northwest". Canadian Journal of Botany. 80 (10): 1078–1087. doi:10.1139/b02-097.
- ↑ 2.0 2.1 "The IUCN Red List of Threatened Species". IUCN Red List of Threatened Species. January 1998. ശേഖരിച്ചത് 2018-10-24.
- ↑ "Ginkgo biloba", World Checklist of Selected Plant Families, Royal Botanic Gardens, Kew, ശേഖരിച്ചത് 8 June 2017
- ↑ Coombes, Allen J. (1994), Dictionary of Plant Names, London: Hamlyn Books, ISBN 978-0-600-58187-1
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വംശനാശത്തിന്റെ വക്കിലുള്ള ജീവികൾ
- കാൾ ലിനേയസ് നാമകരണം ചെയ്തവ
- ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ
- ചൈനയിലെ മരങ്ങൾ
- ബോൺസായ് ആയി ഉപയോഗിക്കുന്ന സസ്യങ്ങൾ
- പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന സസ്യങ്ങൾ
- ആയുർവേദത്തിൽ ഉപയോഗിക്കുന്ന സസ്യങ്ങൾ
- ഏഷ്യയിലെ ഔഷധസസ്യങ്ങൾ
- ഏഷ്യയിലെ ഉദ്യാന സസ്യങ്ങൾ
- ചൈനയിലെ വംശനാശം നേരിടുന്ന സസ്യജാലങ്ങൾ
- വംശനാശം നേരിടുന്ന സസ്യങ്ങൾ