ജിഷ്ണു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജിഷ്ണു രാഘവൻ
Jishnu Raghavan 1.png
ജിഷ്ണു
ജനനം
ജിഷ്ണു ആലിങ്കിൽ

ഏപ്രിൽ 23
മരണംമാർച്ച് 25, 2016
കൊച്ചി, കേരളം
തൊഴിൽഅഭിനേതാവ്
സജീവ കാലം2002 – ഇന്നുവരെ
ജീവിതപങ്കാളി(കൾ)ധന്യ രാജൻ
ബന്ധുക്കൾരാഘവൻ (അച്ഛൻ)

മലയാള സിനിമയിലെ ഒരു നടനാണ് ജിഷ്ണു(മരണം 25 മാർച്ച് 2016). പ്രശസ്ത നടനായിരുന്ന രാഘവന്റെ മകനാണ് ഇദ്ദേഹം.[1] 1987-ലെ 'കിളിപ്പാട്ട്‌' എന്ന സിനിമയിലൂടെ ബാലതാരമായാണ്‌ അഭിനയലോകത്തെത്തുന്നത്‌.[2] 2002-ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന മലയാളചലച്ചിത്രത്തിലൂടെയാണ് ജിഷ്ണു ചലച്ചിത്രലോകത്ത് സജീവമാകുന്നത്. തമിഴ് ചലച്ചിത്രരംഗത്ത്‍ മിസ്സിസ് രാഘവൻ എന്ന ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിലും ജിഷ്ണു അഭിനയിച്ചിട്ടുണ്ട്. നായക വേഷമുൾപ്പെടെ ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച ജിഷ്‌ണുവിന്റെ റിലീസ്‌ ചെയ്‌ത അവസാന ചിത്രം 'റബേക്ക ഉതുപ്പ്‌ കിഴക്കേമല'യാണ്‌.

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ തളിപറമ്പിൽ, രാഘവന്റേയും ശോഭയുടേയും മകനായി ജനിച്ചു. കോഴിക്കോട്‌ എൻ.ഐ.ടി.യിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്‌ ബിരുദമെടുത്തു.

തൊണ്ടക്ക് ബാധിച്ച അർബുദത്തിന് ചികിത്സയിലായിരുന്നു.[3]

കുടുംബം[തിരുത്തുക]

ജിഷ്ണുവിന്റെ ഭാര്യ ധന്യ രാജൻ ആണ്.

അഭിനയിച്ച സിനിമകൾ[തിരുത്തുക]

ക്രമ. ന. വർഷം ചലച്ചിത്രം കഥാപാത്രം ഭാഷ കൂടെ അഭിനയിച്ചവർ സംവിധായകൻ
1 1987 കിളിപ്പാട്ട് ബാലതാരം മലയാളം
2 2002 നമ്മൾ മലയാളം
3 2003 ചൂണ്ട മലയാളം
4 2003 വലത്തോട്ട് തിരിഞ്ഞാൽ നാലാമത്തെ വീട് മലയാളം
5 2004 ഫ്രീഡം മലയാളം
6 2005 നേരറിയാൻ സി.ബി.ഐ. മലയാളം
7 2005 പൗരൻ മലയാളം
8 2005 പറയാം മലയാളം
9 2006 ചക്കരമുത്ത് മലയാളം
10 2008 ചന്ദ്രനിലേയ്ക്കൊരു വഴി മലയാളം
11 2010 യുഗപുരുഷൻ മലയാളം
12 2011 നിദ്ര മലയാളം
13 2012 ഓർഡിനറി മലയാളം
14 2012 ഉസ്താദ് ഹോട്ടൽ മലയാളം
15 2013 ബാങ്കിങ് അവേഴ്സ് 10 ടു 4 മലയാളം
16 2013 അന്നും ഇന്നും എന്നും ശ്രീധർ മലയാളം
17 2013 പ്ലേയേഴ്സ് മലയാളം
18 2013 റെബേക്ക ഉതുപ്പ് കിഴക്കേമല മലയാളം
19 2014 കളിയോടം മലയാളം
15 2014 ഞാൻ മലയാളം

[4]

അവലംബം[തിരുത്തുക]

  1. http://www.indiaglitz.com/channels/malayalam/article/34314.html
  2. http://www.mangalam.com/print-edition/keralam/419449#sthash.RLSpsYjc.dpuf
  3. "ചലചിത്ര നടൻ ജിഷ്ണു രാഘവൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത് 2016 മാർച്ച് 25. Check date values in: |accessdate= (help)
  4. http://www.imdb.com/name/nm1517703/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ജിഷ്ണു&oldid=2741696" എന്ന താളിൽനിന്ന് ശേഖരിച്ചത്