Jump to content

ജിയോവാനി റിബിസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിയോവാനി റിബിസി
റിബിസി 2009 ഡിസംബറിൽ
ജനനം
അൻറോണിയോ ജിയോവാനി റിബിസി

(1974-12-17) ഡിസംബർ 17, 1974  (49 വയസ്സ്)
മറ്റ് പേരുകൾവോന്നി റിബിസി
തൊഴിൽനടൻ
സജീവ കാലം1985–ഇതുവരെ
ജീവിതപങ്കാളി(കൾ)
ഫലകം:CN
കുട്ടികൾ3
ബന്ധുക്കൾമരിസ്സ റിബിസി (ഇരട്ട സഹോദരി)

ജിയോവാനി റിബിസി (ജനനം ഡിസംബർ 17, 1974) സ്നീക്കി പീറ്റ് എന്ന ടിവി പരമ്പരയിലും ലോസ്റ്റ് ഇൻ ട്രാൻസ്ലേഷൻ (2003), ടെഡ് (2012), അതിന്റെ തുടർച്ചയായ ടെഡ് 2 (2015), കോൺട്രാബാൻഡ് (2012) സെൽമ (2014), എ മില്യൺ വേസ് ടു ഡൈ ഇൻ വെസ്റ്റ് (2014) എന്നീ ചിത്രങ്ങളിലും അഭിനയിച്ചതിന് പ്രശസ്തി നേടിയ ഒരു അമേരിക്കൻ നടനാണ്. ദി വണ്ടർ ഇയേഴ്‌സ്, മൈ നെയിം ഈസ് ഏൾ, ഫ്രണ്ട്സ് തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം ആവർത്തിച്ചുള്ള വേഷങ്ങൾ ചെയ്തു.

മുൻകാലജീവിതം

[തിരുത്തുക]

1974 ഡിസംബർ 17 ന് അമേരിക്കൻ ഐക്യനാടുകളിലെ ലോസ് ഏഞ്ചൽസിലാണ് റിബിസി ജനിച്ചത്.[1] അദ്ദേഹത്തിന്റെ പിതാവ് അൽ റിബിസി ഒരു സംഗീതജ്ഞനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് അൽ റിബിസി പീപ്പിൾ! എന്ന റോക്ക് ബാൻറിലെ കീബോർഡ് പ്ലെയറായിരുന്നു, മാതാവ് ഗേ അഭിനേതാക്കളുടെയും എഴുത്തുകാരുടെയും മാനേജരായി പ്രവർത്തിച്ചിരുന്നു.[2] നടി മരിസ റിബിസിയുടെ ഇരട്ട സഹോദരനായ ജിയോവാനി ശബ്ദ നടി ജിന റിബിസിയുടെയും സഹോദരനാണ്.[3][4]

ചെറുപ്പത്തിൽ തന്നെ അഭിനയിക്കാൻ തുടങ്ങിയ റിബിസി , 1980 കളിലെ മൈ ടൂ ഡാഡ്‌സ് എന്ന സിറ്റ്‌കോമിലും 1990 കളിലെ സിനിമകളിലും വേഷങ്ങൾ ചെയ്തിരുന്നു.[5] മൈ നെയിം ഈസ് ഏൾ എന്ന ചിത്രത്തിലെ വേഷത്തിന്, ഒരു കോമഡി പരമ്പരയിലെ മികച്ച അതിഥി നടനുള്ള പ്രൈംടൈം എമ്മി അവാർഡിന് അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്യപ്പെട്ടു. ജെയിംസ് കാമറൂണിന്റെ അവതാറിൽ റിബിസി അഭിനയിച്ചിരുന്നു.

അവലംബം

[തിരുത്തുക]
  1. "Giovanni Ribisi". Encyclopedia Britannica. Retrieved May 27, 2022.
  2. Strauss, Bob (February 15, 2000). "Feeling hot hot hot, young actor Giovanni Ribisi turns up the temperature in 'Boiler Room'". Daily News. p. L3. ProQuest 281868815.
  3. "15 Celebrities You Didn't Realize Have Twins". Glamour. September 9, 2020. Retrieved September 3, 2022.
  4. Carlozo, Louis R. (August 8, 2006). "DVD ways to keep the kids coolin summer's home stretch". Pittsburgh Post-Gazette. p. C5. ProQuest 390749901.
  5. "Wonder Years Cast Then and Now". KushJar. Archived from the original on December 10, 2014. Retrieved November 14, 2014.
"https://ml.wikipedia.org/w/index.php?title=ജിയോവാനി_റിബിസി&oldid=3827899" എന്ന താളിൽനിന്ന് ശേഖരിച്ചത്