ജിനോ സെവിറിനി
ജിനോ സെവിറിനി | |
---|---|
ജനനം | Cortona, Italy | 7 ഏപ്രിൽ 1883
മരണം | 26 ഫെബ്രുവരി 1966 പാരിസ് | (പ്രായം 82)
ദേശീയത | ഇറ്റാലിയൻ |
വിദ്യാഭ്യാസം | റോം ഫൈൻ ആർട്ട്സ് ഇൻസ്റ്റിറ്റ്യൂട്ട് |
അറിയപ്പെടുന്നത് | ചിത്രകല, മൊസൈക്, ചുവർചിത്രം |
അറിയപ്പെടുന്ന കൃതി | Pan Pan Dance, Dynamic Hieroglyph of the Bal Tabarin, Italian Lancers at a Gallop, Maternity, Conségna delle Chieve |
പ്രസ്ഥാനം | ഡിവിഷണിസം, Futurism, ക്യൂബിസം, Return to order, Neo-Classicism, Novecento Italiano |
പുരസ്കാരങ്ങൾ | Premio Nazionale di Pittura of the Accademia di San Luca, Rome |
ഇറ്റാലിയൻ ചിത്രകാരനും യൂറോപ്യൻ ഭവിഷ്യവാദി വൃന്ദത്തിലെ (ഫ്യൂച്ചറിസ്റ്റ്) പ്രധാന അംഗവുമായിരുന്നു ജിനോ സെവിറിനി .((7 ഏപ്രിൽ 1883 – 26 ഫെബ്രു:1966).സജീവമായ കലാജീവിതം റോമിലും പാരീസിലുമായി പകുത്തു ജീവിച്ച സെവിറിനി അക്കാലത്തെ യൂറോപ്യൻ പൈതൃക കലയുടെ മുന്നേറ്റത്തെ സ്വാധീനിച്ച വ്യക്തികൂടിയായിരുന്നു[1]. ഒന്നാം ലോകയുദ്ധത്തിനുശേഷം പ്രചരിക്കപ്പെട്ട പരിചിത കലാസമ്പ്രദായങ്ങളെയും സങ്കേതങ്ങളെയും നിരാകരിച്ചുകൊണ്ടുള്ള സൗന്ദര്യവാദത്തെ അങ്ങേയറ്റം പിന്തുണച്ച കലാകാരനുമായിരുന്നു ജിനോ.
ആദ്യകാലം
[തിരുത്തുക]കൊർട്ടോണയിലെ ഒരു പാവപ്പെട്ട കുടുബത്തിലായിരുന്നു സെവിറിനിയുടെ ജനനം. കൊർട്ടോണയിലുള്ള സ്കൂളാ ടെക്നിക്കയിൽ വിദ്യാർത്ഥിയായിരിക്കെ സെവിറിനി പരീക്ഷാകടലാസുകൾ മോഷ്ടിച്ചുവെന്ന ആരോപണത്താൽ പുറത്താക്കപ്പെട്ടു.തുടർന്നു റോമിലേയ്ക്കു താമസം മാറ്റിയ അദ്ദേഹം ഒരു സ്വകാര്യ കലാപഠന ശാലയിൽ സംരക്ഷണവും സഹായവും വാഗ്ദാനം ചെയ്ത കുടുംബസുഹൃത്ത്ന്റെ ശിപാർശപ്രകാരം ചേർന്നു[2].പിന്നീട് ഉംബർത്തോ ബോച്ചിയോനിയെ പരിചയപ്പെടുന്നതിനിടയായത് ഒരു വഴിത്തിരിവായി. ഡിവിഷണിസം എന്ന കലാസങ്കേതത്തിന്റെ തുടക്കവും ആദ്യകാല ചിത്രങ്ങളിൽ ഇതിന്റെ സ്വാധീനവും പ്രകടമായത് ഈ കൂട്ടുകെട്ടിൽ നിന്നാണ്.ഫ്യൂച്ചറിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്കുള്ള കടന്നുവരവും സംഭാവനകളും ഇതിന്റെ തുടർച്ചയായി
ബന്ധപ്പെട്ട കണ്ണികൾ
[തിരുത്തുക]- Biography of Severini in the Guide to Cortona Archived 2015-12-08 at the Wayback Machine.
- MoMA collection, retrieved April 7, 2008
- Radical Light - Exhibition of Divisionist painting at the National Gallery, London Archived 2008-08-13 at the Wayback Machine.
- All about the Home Town of Gino Severini
- The Victor Batte-Lay Trust Permanent Collection Archived 2016-03-03 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ Fonti, D., Severini, Florence, Giunti, 1995. ISBN 88-09-76204-5
- ↑ Severini, G., The Life of a Painter, Princeton, Princeton University Press, 1995. ISBN 0-691-04419-8