ജിതിൻ പ്രസാദ
ജിതിൻ പ്രസാദ | |
---|---|
കേന്ദ്രമന്ത്രി ഇലക്ട്രോണിക്സ്, ഐ.ടി, വാണിജ്യ വ്യവസായ വകുപ്പ്(സംസ്ഥാന ചുമതല) | |
ഓഫീസിൽ 2024-തുടരുന്നു | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
ലോക്‌സഭാംഗം | |
ഓഫീസിൽ 2024, 2009, 2004 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഷാജഹാൻപൂർ, ഉത്തർപ്രദേശ് | 29 നവംബർ 1973
രാഷ്ട്രീയ കക്ഷി |
|
As of 11 ജൂൺ, 2024 ഉറവിടം: India govt. |
2024 ജൂൺ 9 മുതൽ മൂന്നാം നരേന്ദ്ര മോദി സർക്കാരിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് ഉത്തർ പ്രദേശിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവായ ജിതിൻ പ്രസാദ.(ജനനം : 29 നവംബർ 1973) 2024 മുതൽ പിലിഭിത്ത് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായി തുടരുന്ന ജിതിൻ നാല് തവണ കേന്ദ്രമന്ത്രിയായും രണ്ട് തവണ ലോക്സഭാംഗമായും ഒരു തവണ വീതം ഉത്തർ പ്രദേശ് സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായും നിയമസഭ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3]
ജീവിത രേഖ
[തിരുത്തുക]കോൺഗ്രസ് നേതാവായിരുന്ന ജിതേന്ദ്ര പ്രസാദിൻ്റെയും കാന്തയുടേയും മകനായി 1973 നവംബർ 29ന് ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലെ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡെറാഡൂണിലെ ഡൂൺ സ്കൂളിലും ഡൽഹി ശ്രീറാം കോളേജിലും ഉന്നത വിദ്യാഭ്യാസം നേടി. നിലവിൽ എം.ബി.എ ബിരുദദാരിയാണ്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]2001-ൽ യുവജന സംഘടനയായ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയ പ്രവേശനം. 2001-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്ന ജിതിൻ 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിൽ നിന്ന് പാർലമെൻ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2008 മുതൽ 2009 വരെ രണ്ടാം യു.പി.എ സർക്കാരിലെ സംസ്ഥാന ചുമതലയുള്ള ഉരുക്ക് വകുപ്പ് മന്ത്രിയായിരുന്നു. രണ്ടാം യു.പി.എ സർക്കാരിലെ വിവിധ വകുപ്പുകളിൽ കേന്ദ്ര മന്ത്രിയായിരുന്ന ജിതിൻ പ്രസാദ 2021-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു.
പ്രധാന പദവികളിൽ
- 2024 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി (മൂന്നാം മോദി സർക്കാർ)
- 2024 : ലോക്സഭാംഗം, പിലിഭിത്ത്
- 2022-2024 : സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി
- 2021-2022 : സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ വകുപ്പ് മന്ത്രി
- 2021-2024 : നിയമസഭ കൗൺസിൽ അംഗം, ഉത്തർ പ്രദേശ്
- 2021 : കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു
- 2012-2014 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, മാനവ വിഭവശേഷി വകുപ്പ്
- 2011-2012 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, ഉപരിതല ഗതാഗത വകുപ്പ്
- 2009-2011 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, പെട്രോളിയം പ്രകൃതി വാതകം
- 2009 : ലോക്സഭാംഗം, ദൗര
- 2008-2009 : കേന്ദ്രമന്ത്രി, സംസ്ഥാന ചുമതല, ഉരുക്ക് വകുപ്പ്
- 2004 : ലോക്സഭാംഗം, ഷാജഹാൻപൂർ
- 2001 : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗം
- 2001 : യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി[4][5]