ജിങ് ഹെയ്പെങ്
ദൃശ്യരൂപം
| ജിങ് ഹെയ്പെങ് | |
|---|---|
| CNSA Astronaut | |
| ദേശീയത | |
| സ്ഥിതി | Active |
| ജനനം | 24 ഒക്ടോബർ 1966 വയസ്സ്) Yuncheng city, Shanxi |
മറ്റു തൊഴിൽ | യുദ്ധവൈമാനികൻ |
| റാങ്ക് | മേജർ ജനറൽ PLAAF |
ബഹിരാകാശത്ത് ചെലവഴിച്ച സമയം | Currently in Space |
| തിരഞ്ഞെടുക്കപ്പെട്ടത് | Chinese Group 1 |
| ദൗത്യങ്ങൾ | Shenzhou 7, Shenzhou 9, Shenzhou 11 |
ചൈനീസ് യുദ്ധവൈമാനികനും മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ചൈനയുടെ ആദ്യ ബഹിരാകാശദൗത്യത്തിലെ അംഗവുമാണ് ജിങ് ഹെയ്പെങ്. രണ്ടു തവണ ബഹിരാകാശ വാസം അനുഭവിച്ചിട്ടുള്ള ഹെയ്പെങ് ഷെൻസു ബഹിരാകാശപദ്ധതിയിൽ 1998 മുതൽ പ്രവർത്തിച്ചുവരുന്നു.ഷെൻസു 7,ഷെൻസു 9.ഷെൻസു 11 എന്നീ ദൗത്യങ്ങളിൽ ബഹിരാകാശയാത്ര നടത്തിയ ഹെയ്പെങ് ഷെൻസു 9 ന്റെയും ഷെൻസു 11 ന്റേയും കമാൻഡറുമായിരുന്നു. വടക്കൻ ചൈനയിലെ ഗോബി മരുഭൂമിക്കടുത്ത ജിയുക്വാൻ വിക്ഷേപണത്തറയിൽനിന്ന് ഷെൻസൂ -11 എന്ന പേടകത്തിൽ 2016 ഒക്ടോബർ 17 നു ജിങ് ഹെയ്പെങ് മറ്റൊരു സഞ്ചാരിയായ ചെൻ ഡോങിനോടൊപ്പം നടത്തിയതാണ് മൂന്നാമത്തെ ദൗത്യം.[1][2]