ജിഎസ്എൽവി-എഫ്05

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ III
കൃത്യം Medium-heavy launch vehicle
നിർമ്മാതാവ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ
രാജ്യം ഇന്ത്യ


ജിഎസ്എൽവി-എഫ് 05 എന്നത് ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ പത്താമത് വിക്ഷേപണമാണ്. ഇത് 2211 കി.ഗ്രാം തൂക്കമുള്ള[1] വികസിതമായ കാലാവസ്ഥ ഉപഗ്രഹമായ ഇൻസാറ്റ് -3ഡി ആർനെ(INSAT-3DR ) ഭൂസ്ഥിര ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (Geostationary Transfer Orbit -GTO) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ(SDSC SHAR)രണ്ടാമത്തെ വിക്ഷേപണ തറയിൽ നിന്ന് 2016 സെപ്തംബർ 8-ന് വിക്ഷേപിച്ചു.

ക്രയോജെനിക് അപ്പർ സ്റ്റേജ് (CUS) വഹിച്ചുകൊണ്ടുള്ള പ്രാവർത്തികമായ ആദ്യത്തെ വിക്ഷേപണമാണ്.


GSLV-D5 യും D6ഉം പോലെ CUS ഉൾപ്പോടെ മൂന്ന് ഘട്ടംള്ളതായിരുന്നു, GSLV-F05. GSLV-D5ജനുവരി 2014 ൽ GSAT-14 ഉപഗ്രഹത്തേയും GSLV-D6 ആഗസ്റ്റ്2015ൽ GSAT-6 ഉപഗ്രഹത്തേയും ഉദ്ദേശിച്ച GTOയിൽ എത്തിച്ചു.

അവലംബം[തിരുത്തുക]

  1. http://www.isro.gov.in/files/gslvf05insat3dr-finalpdf
"https://ml.wikipedia.org/w/index.php?title=ജിഎസ്എൽവി-എഫ്05&oldid=2457003" എന്ന താളിൽനിന്ന് ശേഖരിച്ചത്