ജിംനോസ്റ്റാക്കിയം വാരിയരാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ജിംനോസ്റ്റാക്കിയം വാരിയരാനം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
warrieranum
ശാസ്ത്രീയ നാമം
Gymnostachyum warrieranum

അക്കാന്തേസിയ എന്ന സസ്യകുടുംബത്തിലെ ജിംനോസ്റ്റാക്കിയം ജനുസ്സിൽപ്പെട്ട ഒരിനം കുറ്റിച്ചെടിയാണ് ജിംനോസ്റ്റാക്കിയം വാരിയരാനം (ശാസ്ത്രീയനാമം: Gymnostachyum warrieranum). നീളത്തിലുള്ള പൂങ്കുലകളും മഞ്ഞയും നീലയും കലർന്ന പൂക്കളുമാണ് സസ്യത്തിന്റെ പ്രധാന സവിശേഷതകൾ. സമുദ്രനിരപ്പിൽ നിന്ന് 1,500 feet (457 m) ഉയരമുള്ള പ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു. കണ്ണൂർ ജില്ലയിലെ ആറളം വന്യജീവി സങ്കേതത്തിൽ നിന്നാണ് സസ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. ആയുർവേദാചാര്യൻ ഡോക്ടർ പി.കെ. വാരിയരോടുള്ള ആദരസൂചകമായി സസ്യത്തിന് 'വാരിയരാനം' എന്ന പേരു നൽകുകയായിരുന്നു.[1] [2]

സവിശേഷതകൾ[തിരുത്തുക]

സസ്യകുടുംബമായ അക്കാന്തേസിയ (Acanthacea)യിലെ ജിംനോസ്റ്റാക്കിയം ജനുസ്സിൽ ഉൾപ്പെടുന്ന സസ്യമാണ് ജിംനോസ്റ്റാക്കിയം വാരിയരാനം. ഇന്ത്യയിൽ ഈ ജനുസ്സിൽപ്പെട്ട പതിനാല് സസ്യങ്ങളുണ്ടെങ്കിലും കേരളത്തിൽ നിന്ന് ഏഴെണ്ണം മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. പശ്ചിമഘട്ട മലനിരകൾ പോലെ സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള പ്രദേശങ്ങളിലാണ് വാരിയരാനം സസ്യങ്ങൾ കാണപ്പെടുന്നത്. കുറ്റിച്ചെടി വിഭാഗത്തിൽപ്പെട്ട ഈ സസ്യത്തിന് എഴുപതു സെന്റിമീറ്ററോളം ഉയരം വയ്ക്കാറുണ്ട്. നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ഇവ പുഷ്പ്പിക്കുന്നു. നീളത്തിലുള്ള പൂങ്കുലകളും മഞ്ഞയും നീലയും ഇടകലർന്ന പൂക്കളും മറ്റു സ്പീഷീസുകളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. ജിംനോസ്റ്റാക്കിയം ജനുസ്സിലെ പല സസ്യങ്ങളും ഔഷധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും വാരിയരാനം ഇനങ്ങളുടെ ഔഷധഗുണം തെളിയിക്കപ്പെട്ടിട്ടില്ല.[2]

കണ്ടെത്തൽ[തിരുത്തുക]

2015 സെപ്റ്റംബറിൽ കണ്ണൂരിലെ ആറളം വന്യജീവിസങ്കേതത്തിൽ നിന്നാണ് സസ്യത്തെ ആദ്യമായി തിരിച്ചറിഞ്ഞത്‌. കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ ഔഷധസസ്യ ഗവേഷണകേന്ദ്രത്തിലെ സസ്യവർഗ്ഗീകരണ വിഭാഗം ശാസ്ത്രജ്ഞനായ ഡോക്ടർ കെ.എം. പ്രഭുകുമാറിന്റെയും ഡോ. ഇന്ദിരാ ബാലചന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സസ്യത്തെ കണ്ടെത്തിയത്.[1] ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയായ ഡോക്ടർ പി.കെ. വാരിയരുടെ പേരാണ് സസ്യത്തിനു നൽകിയിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള അന്താരാഷ്ട്ര സസ്യവർഗ്ഗീകരണ ജേർണലായ ക്യൂ ബുള്ളെറ്റിനിൽ (Kew Bulletin) സസ്യത്തിന്റെ കണ്ടെത്തൽ സംബന്ധിച്ച വിവരം പ്രസിദ്ധീകരിച്ചിരുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 "പി.കെ. വാരിയരുടെ പേരിൽ സസ്യം വാരിയരാന". മലയാള മനോരമ. 2015-09-23. മൂലതാളിൽ നിന്നും 2016-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-27.
  2. 2.0 2.1 "ഡോ. പി.കെ. വാര്യരുടെ പേരിൽ പുതിയ സസ്യം". കേരളകൗമുദി ദിനപത്രം. 2015-09-23. മൂലതാളിൽ നിന്നും 2016-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-27.
  3. "New Plant discovered from Kannur". The Hindu. 2015-10-11. മൂലതാളിൽ നിന്നും 2016-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-27.