Jump to content

ജാൻ - ടെല്ലർ മെറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദ്രവ്യത്തിൻറെ ഒൻപതാമത്തെ അവസ്ഥയാണ് ജാൻ-ടെല്ലർ മെറ്റൽ.


1937ൽ ആർതർ ജാൻ, എഡ്വേർഡ് ടെല്ലർ എന്നീ ശാസ്ത്രജ്ഞർ ചേർന്നു പ്രവചിച്ച ദ്രവ്യത്തിന്റെ അവസ്ഥയെ പരീക്ഷണശാലയിൽ നിർമിച്ചത് ജപ്പാനിലെ ടോക്കോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്.

പരസ്പര വിരുദ്ധമായ ഗുണങ്ങൾ സമ്മേളിക്കുന്നതാണ് ഈ ദ്രവ്യാവസ്ഥ. ഒരേ സമയം വൈദ്യുതചാലകമായും, വൈദ്യുതരോധിയായും വർത്തിക്കാൻ ഈ ദ്രവ്യരൂപത്തിനു കഴിയും. വൈദ്യുത ചാലകമായി വർത്തിക്കുമ്പോൾ ഇത് ചാലകതയുടെ ഏറ്റവും ഉയർന്ന തലമായ അതിചാലകത (Super Conductivity)യിൽ എത്തിയിരിക്കും. സാധാരണയായി ഒരു ദ്രവ്യം അതിചാലക സ്വഭാവം പ്രദർശിപ്പിക്കുന്നത് അതിന്റെ ഊഷ്മാവ് കേവല പൂജ്യത്തിന് (-273 ഡിഗ്രി സെൽഷ്യസ്) അടുത്തെത്തുമ്പോഴാണ്. എന്നാൽ ഈ ദ്രവ്യം അതിചാലകസ്വഭാവം പ്രദർശിപ്പിക്കുന്നതിന് ഇത്രയും താഴ്ന്ന താപനില ആവശ്യമില്ല എന്നത് ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വൈദ്യൂതി വിതരണ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് തിരികൊളുത്താൻ ഈ കണ്ടുപിടിത്തത്തിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. സാധാരണയായി വൈദ്യുതി വിതരണം ചെയ്യുന്ന അലുമിനിയം, ചെമ്പ് കമ്പികളുടെ പ്രതിരോധം കാരണം വലിയ തോതിൽ വൈദ്യൂതി പാഴായിപ്പോവുകയാണ് ചെയ്യുന്നത്. എന്നാൽ അതിചാലകതയിൽ ലോഹങ്ങൾ വൈദ്യുതിരോധം കാണിക്കാറില്ല. എന്നാൽ അതിചാലകത സൃഷ്ടിക്കാനാവശ്യമായ ഏറ്റവും കുറഞ്ഞ താപനില പരീക്ഷണശാലകളിൽ മാത്രമേ നിർമ്മിക്കാൻ കഴിയൂ എന്നതിനാൽ ഊർജ നഷ്ടം കൂടാതെ വൈദ്യുതി വിതരണം നടത്തുക എന്നത് പ്രായോഗികമല്ല.. ഈ പരിമിതി മറികടക്കാൻ പുതിയ കണ്ടെത്തൽ സഹായിക്കുമെന്നാണ് കരുതുന്നത്.

അതിചാലകതയിൽ ജാൻ-ടെല്ലർ മെറ്റൽ ലോഹസ്വഭാവത്തോടൊപ്പം കാന്തികതയും പ്രദർശിപ്പിക്കുന്നുണ്ട്.

നാനോ ടെക്‌നോളജിയുടെ മേഖലയിലുണ്ടായ മുന്നേറ്റമാണ് പുതിയ ദ്രവ്യരൂപത്തിന്റെ അസ്തിത്വം പരീക്ഷണ ശാലയിൽ തെളിയിക്കുന്നതിന് വഴിതെളിച്ചത്. 60 കാർബൺ ആറ്റങ്ങൾ ചേർന്ന് നിർമ്മിക്കുന്ന ബക്മിൻസ്റ്റർ ഫുള്ളറിൻ എ തന്മാത്രയിലുള്ള ആറ്റങ്ങളുടെ സവിശേഷമായ രാസബന്ധനത്തിൽ നിന്നാണ് ഈ ദ്രവ്യരൂപം സൃഷ്ടിക്കപ്പെടുന്നത്. ബക്മിൻസ്റ്റർ ഫുള്ളറിന്റെ തന്മാത്രയിലേക്ക് സീഷിയം എ ആൽക്കലി മെറ്റലിന്റെ ആറ്റങ്ങൾ നിക്ഷേപിച്ചാണ് ശാസ്ത്രജ്ഞർ പരീക്ഷണം നടത്തിയത്.

[1]

  1. http://www.dailymail.co.uk/sciencetech/article-3083266/New-state-matter-discovered-Jahn-Teller-metal-breakthrough-lead-new-generation-trains-cars-gadgets.html. {{cite news}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ജാൻ_-_ടെല്ലർ_മെറ്റൽ&oldid=2293140" എന്ന താളിൽനിന്ന് ശേഖരിച്ചത്