ജാസ്മീനം പോളിയാന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Pink jasmine
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Oleaceae
Genus: Jasminum
Species:
J. polyanthum
Binomial name
Jasminum polyanthum

പിങ്ക് ജാസ്മിൻ അല്ലെങ്കിൽ വെളുത്ത ജാസ്മിൻ എന്നും അറിയപ്പെടുന്ന ജാസ്മീനം പോളിയാന്തം ഒലിയേസീ സസ്യകുടുംബത്തിലെ ഒരു ജാസ്മീൻ സ്പീഷീസാണ്. ചൈനയും ബർമ്മയും (മ്യാൻമാർ) സ്വദേശിയായ ഒരു നിത്യഹരിത ആരോഹി സസ്യമാണിത്.[1]വൈകിയ ശൈത്യകാലത്തും വസന്തത്തിന്റെ തുടക്കത്തിലും ധാരാളം ചുവന്ന പിങ്ക് പൂവ് മുകുളങ്ങൾ ഉണ്ടാകുന്നു. വ്യാസം 2 സെന്റീമീറ്ററോളം വലിപ്പമുള്ള വെളുത്ത സുഗന്ധമുള്ള പൂക്കൾക്ക് ഹൃദ്യമായ നക്ഷത്രാകൃതിയിലുള്ള അഞ്ച് ദളങ്ങളുണ്ട്. ഉപരിതലത്തിൽ കറുത്ത പച്ചയും താഴ്ന്ന ഉപരിതലത്തിൽ ഇളംപച്ചയുമായ ബഹുപത്രഘടനയിൽ ഒരു ലീഫ് ലെറ്റിൽ 5 മുതൽ 6 ചെറിയ ഇലകൾ വരെ കാണപ്പെടുന്നു. പോളിയാന്തം എന്ന ലാറ്റിൻ എപ്പിത്തെറ്റ് സൂചിപ്പിക്കുന്നത് "ധാരാളം പുഷ്പങ്ങൾ" എന്നാണ്.[2] അഡ്രീൻ റെനെ ഫ്രഞ്ചെറ്റ് റെവ്യൂ ഹോർട്ടികോൾ ആണ് 1891- ൽ ഇത് ആദ്യമായി വിവരിച്ചത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kew World Checklist of Selected Plant Families, Jasminum polyanthum
  2. Harrison, Lorraine (2012). RHS Latin for Gardeners. United Kingdom: Mitchell Beazley. ISBN 184533731X.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാസ്മീനം_പോളിയാന്തം&oldid=3930890" എന്ന താളിൽനിന്ന് ശേഖരിച്ചത്