ജാവേർചന്ദ് മേഘാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jhaverchand Meghani
Jhaverchand Meghani 2013-12-02 00-21.jpg
ജനനം(1896-08-28)28 ഓഗസ്റ്റ് 1896
മരണം9 മാർച്ച് 1947(1947-03-09) (പ്രായം 50)
തൊഴിൽpoet, playwright, editor, folk-lorist
പുരസ്കാരങ്ങൾRanjitram Suvarna Chandrak
(1928)
രചനാകാലംPre-Independence Gujarat
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ് Edit this at Wikidata
ഒപ്പ്
Jhaverchand Meghani Signature.svg

ഗുജറാത്തിലെ പ്രമുഖ കവിയും എഴുത്തുകാരനും സാമൂഹ്യപരിഷ്കർത്താവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ജാവേർചന്ദ് മേഘാനി (28 August 1896 – 9 March 1947) ഗുജറാത്തി സാഹിത്യമേഖലയിൽ പ്രസിദ്ധനായ അദ്ദേഹം ചോറ്റിലയിലാണ് ജനിച്ചത്. മഹാത്മാഗാന്ധി അദ്ദേഹത്തിന് രാഷ്രീയ ഷായർ (ദേശീയ കവി) എന്ന പേർ നല്കിയിരുന്നു. [1]

അദ്ദേഹം സാഹിത്യത്തിൽ രഞ്ജിത്റാം സുവർണ്ണ ചന്ദ്രക് , മഹിദാ പാരിതോഷിക് തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി. നൂറിലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യ പുസ്തകം രബീന്ദ്രനാഥ ടാഗോറിന്റെ ബാലെ കഥാ-യു-കഹീനി എന്ന കുർബാനി നി കഥ (രക്തസാക്ഷി കഥകൾ) എന്ന കൃതിയുടെ വിവർത്തനം ആയിരുന്നു.1922-ൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് . ഗുജറാത്തി നാടൻ സാഹിത്യത്തിന് അദ്ദേഹം വലിയ സംഭാവനകൾ നൽകി. ഗ്രാമീണ ഗ്രാമത്തിൽ നിന്നും നാട്ടിലെത്തിച്ചേർന്ന അദ്ദേഹം, സൗരാഷ്ട്ര നി രാസ്ധർ വിവിധ വാല്യങ്ങളിൽ പ്രസിദ്ധീകരിച്ചു. [2]ജൻമഭൂമി ഗ്രൂപ്പിന്റെ ഫുൾച്ച്ഹാബ് ദിനപത്രത്തിന്റെ എഡിറ്ററും ( ഇന്നുവരെ രാജ്കോട്ട് ൽ നിന്ന് പ്രസിദ്ധീകരിക്കുന്നു) ആയിരുന്നു അദ്ദേഹം.

സൌരാഷ്ട്രയിൽ നിന്നുള്ള അദ്ദേഹത്തിന്റെ നാടൻ കഥകളുടെ ഒരു ശേഖരം മകനായ വിനോദ് മേഘാനി ഇംഗ്ലീഷിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുവരെ പ്രസിദ്ധീകരിച്ച മൂന്നു വാല്യങ്ങൾ എ നോബിൾ ഹെറിറ്റേജ് , എ ഷേഡ് ക്രിംസൺ , ദ റൂബി ഷേറ്റേർഡ് എന്നിവയാണ് .[3]

ഗുജറാത്ത് ബോർഡ് സ്കൂളുകളിൽ (ജി.എസ്.ഇ.ബി) ഒരു പാഠ്യപദ്ധതിയുടെ ഭാഗമായി അദ്ദേഹത്തിന്റെ കവിതകൾ പഠിപ്പിക്കപ്പെടുന്നു.

ജീവിതം[തിരുത്തുക]

ജവഹർചന്ദ് മേഘാനി ഗുജറാത്തിലെ ഛോട്ടിലയിൽ കാളിദാസിനും ധോലിമ മേഘാനിക്കും ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് കാളിദാസ് പോലീസ് ഫോഴ്സിൽ ജോലി ചെയ്തിരുന്നതിനാൽ ജവഹർചന്ദ്ന്റെ വിദ്യാഭ്യാസം രാജ്കോട്ടിലേയ്ക്കു മാറ്റി. അദ്ദേഹത്തിന് ലാൽചന്ദ്, പ്രഭാശങ്കർ എന്നീ രണ്ടു സഹോദരന്മാരുണ്ടായിരുന്നു. 24-ആമത്തെ വയസ്സിൽ ദമയന്തി എന്ന സ്ത്രീയെ വിവാഹം കഴിച്ചു. ഭാര്യയുടെ മരണശേഷം 36- ാം വയസ്സിൽ ചിത്രാദേവിയെ വിവാഹം കഴിച്ചു. അതിൽ ഒൻപത് കുട്ടികളുണ്ട്. ഇതിൽ മൂന്ന് പെണ്മക്കളാണ്. ഇന്ദു, പത്മലം, മുരളി, ബാക്കി 6 ആൺമക്കൾ മഹേന്ദ്ര, മസ്താൻ, നാനക്, വിനോദ്, ജയന്ത്, അശോക് എന്നിവരാണ്. [4]

ആദ്യകാലം[തിരുത്തുക]

ജവഹർചന്ദ് ലളിതവും, സുബോധവുമായ ഒരു ജീവിതം നയിക്കുകയും, അദ്ദേഹത്തിന്റെ ലാളിത്യം അദ്ദേഹത്തിന്റെ കോളേജിലെ സുഹൃത്തുക്കൾ അദ്ദേഹത്തെ രാജാ ജനക് എന്നു വിളിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഒരു വെളുത്ത നീളമുള്ള അങ്കിയും, മുട്ടുവരെ താഴേക്കിറങ്ങിയ ദോത്തിയും, തലയിൽ ചുറ്റപ്പെട്ട ഒരു ടർബൻ എന്നിവ അദ്ദേഹത്തിന്റെ പതിവ് വസ്ത്രങ്ങളായിരുന്നു. 1912- ൽ മെട്രിക്കുലേഷനും 1917- ൽ ബി.എ. പൂർത്തിയാക്കുകയും ചെയ്തു. കൊൽക്കത്തയിൽ ജീവിതം ആരംഭിക്കുകയും ജീവൻലാൽ ആൻഡ് കമ്പനിയിൽ ചേരുകയും ചെയ്തു. 1918- ൽ അദ്ദേഹത്തിന്റെ തൊഴിലാളികളുടെ ഇഷ്ടത്തിൽ പേഴ്സണൽ അസിസ്റ്റന്റ് ആകുകയും അദ്ദേഹത്തെ പഗാഡിബാബു എന്ന് വിളിക്കാനും തുടങ്ങി. ബെലൂരിൽ, ക്രൗൺ അലുമിനിയം കമ്പനിയുടെ ഫാക്ടറി മാനേജറായിരുന്നു. 1919 -ൽ നാല് മാസത്തെ പര്യടനത്തിനായി അദ്ദേഹം ഇംഗ്ലണ്ടിലേക്കു പോയി.പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തിയതിനുശേഷം കൊൽക്കത്തയിൽ രണ്ടര വർഷം അദ്ദേഹം തുടർന്നു. 1922- ൽ അദ്ദേഹം രാജ്കോട്ടിൽ നിന്നു പ്രസിദ്ധീകരിക്കുന്ന സൗരാഷ്ട്ര ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ ചേർന്നു.

സ്വാതന്ത്ര്യസമരത്തിലേയ്ക്കുള്ള സംഭാവനകൾ[തിരുത്തുക]

1930- ൽ ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യ പോരാട്ടത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ യുവജനങ്ങളെ ആവേശമുണർത്താൻ വേണ്ടി എഴുതിയ സിന്ധുഡോ എന്ന പുസ്തകം എഴുതിയതിനായി രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു. വട്ട മേശ സമ്മേളനത്തിനു വേണ്ടി ഗാന്ധിജിയുടെ ലണ്ടൻ സന്ദർശനത്തെ ആസ്പദമാക്കിയുള്ള 'കാവ്യ ത്രിപുടി' എന്ന ഗ്രന്ഥത്തിൽ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഈ കാലഘട്ടത്തിൽ അദ്ദേഹം സ്വതന്ത്രമായി എഴുതാൻ തുടങ്ങി, ഫൂൽചാബ് മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചു. [5]}}

അവലംബം[തിരുത്തുക]

  1. Meghani, Pinaki (14 March 2009). "Jhaverchand Meghani – Honour received during his life-time". Meghani Family. മൂലതാളിൽ നിന്നും 2018-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 October 2009.
  2. Anjali H. Desai (2007). India Guide Gujarat. India Guide Publications. p. 42. ISBN 978-0-9789517-0-2. ശേഖരിച്ചത് 3 April 2017.
  3. Zaverchand Kalidas Meghani; Bharatiya Vidya Bhavan (2003). A ruby shattered: a collection of love-legends in folk-balladry form of Saurashtra. Bharatiya Vidya Bhavan. ശേഖരിച്ചത് 4 April 2017.
  4. "Jhaverchand Megahni, Kavi Zaverchand Meghani's Official website". Kavilok (ഭാഷ: ഗുജറാത്തി). ശേഖരിച്ചത് 2017-04-03.
  5. Sangeet Bhavan trust
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Jhaverchand Meghani എന്ന താളിലുണ്ട്.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

.

"https://ml.wikipedia.org/w/index.php?title=ജാവേർചന്ദ്_മേഘാനി&oldid=3631868" എന്ന താളിൽനിന്ന് ശേഖരിച്ചത്