ജാവേദ് അഹമ്മദ് ടക്
ദൃശ്യരൂപം
2020 ൽ പത്മശ്രീ പുരസ്കാരം ലഭിച്ച സാമൂഹ്യപ്രവർത്തകനാണ് ജാവേദ് അഹമ്മദ് ടക്. ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഇദ്ദേഹം നടത്തുന്നത്. ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിനിടെ നട്ടെല്ലിന് വെടിയേറ്റതിനെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ടതിനാൽ 22 വർഷമായി വീൽചെയറിലാണ് ജാവേദിന്റെ ജീവിതം.
ജീവിതരേഖ
[തിരുത്തുക]ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ബിജ്‌ബെഹര സ്വദേശിയാണ് ജാവേദ്. ഇരുപതുവർഷമായി ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള നിരവധി പരിശ്രമങ്ങൾ അദ്ദേഹം നടത്തി.[1]