ജാവൂർ ജഗദീശപ്പ ശോഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാവൂർ ജഗദീശപ്പ ശോഭ
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്Javur Jagadeeshappa Shobha
ജനനം (1978-01-14) 14 ജനുവരി 1978  (46 വയസ്സ്)
പശുപതി ഹാൽ ദാർവാദ്, കർണ്ണാടക, ഇന്ത്യ
Sport
രാജ്യം ഇന്ത്യ
കായികയിനംAthletics
Event(s)ഹെപ്റ്റാത്തലൺ
നേട്ടങ്ങൾ
Personal best(s)6211 (New Delhi 2004)
Updated on 10 July 2013.

പ്രശസ്തയായ ഇന്ത്യൻ കായികതാരമാണ് ജാവുർ ജഗദീശപ്പ ശോഭ എന്ന ജെ. ജെ. ശോഭ. ഇംഗ്ലീഷ്: Javur Jagadeeshappa Shobha (കന്നഡ: ಜಾವೂರ್ ಜಗದೀಶಪ್ಪ ಶೋಭ) (ജനനം14 ജനുവരി, 1978)[1] കർണാടകയിലെ ധാർവാഡിനടുത്ത പശുപതിഹാൽ എന്ന ഗ്രാമത്തിൽ നിന്നാണ് ശോഭ വരുന്നത്.ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദിലാണ് സ്ഥിരതാമസം. ഹെപ്റ്റാതലൺ ആണ് ശോഭയുടെ സ്ഥിരം മത്സരം ഇനം. 2003 ലെ ആഫ്രോ ഏഷ്യൻ ഗേയിംസിൽ ജയിച്ചതാണ് ഒരു പ്രമുഖ വഴിത്തിരിവായത്. 2004 ൽ ദേശീയ ഗെയിംസിലെ 6211 പോയന്റാണ് വ്യക്തിഗതമികവ്. 2004 ൽ ആഥൻസിലെ ഹെപ്റ്റാത്ലൺ മത്സരത്തിനിടയിൽ പരിക്ക് പറ്റിയെങ്കിലും അവസാന ഇനമായ ജാവലിൻ മത്സരത്തിൽ പരിക്ക് വകവക്കാതെ തിരിച്ചെത്തി പങ്കെടുത്തത് യഥാർത്ഥ ഒളിമ്പിക് മൂല്യമായി ആദരിക്കപ്പെട്ടു. [2]

2005 ൽ രാജ്യം അർജ്ജുന അവാർഡ് നൽകി ആദരിച്ചു. [3]

ജീവിതരേഖ[തിരുത്തുക]

1978 ജനുവരി 14 നു കർണ്ണാടകയിലെ ധാർവാഡിനടുത്ത പശുപതിഹാൽ എന്ന സ്ഥലത്ത് ജനിച്ചു.

കായികജീവിതം[തിരുത്തുക]

നാലു പ്രാവശ്യം ദേശീയ ചാമ്പ്യനായിട്ടുണ്ട്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടു പ്രാവശ്യം വെള്ളി മെഡൽ നേടി. [4]

റഫറൻസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജാവൂർ_ജഗദീശപ്പ_ശോഭ&oldid=3804374" എന്ന താളിൽനിന്ന് ശേഖരിച്ചത്